സാധാരണക്കാര്‍ നെട്ടോട്ടത്തില്‍....ഇന്ധന വില ദിവസേന വര്‍ധിപ്പിക്കുന്നതിന്റെ പിന്നാലെ രാജ്യത്ത് പാചക വാതക വിലയും വീണ്ടും കൂട്ടി

ഇന്ധന വില ദിവസേന വര്‍ധിപ്പിക്കുന്നതിന്റെ പിന്നാലെ രാജ്യത്ത് പാചക വാതക വിലയും വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപയും വാണിജ്യ സിലിണ്ടറിന് 97 രൂപയുമാണ് കൂട്ടിയത്.
ഇതോടെ ഗാര്‍ഹി സിലിണ്ടറിന് 826 രൂപയായി. വാണിജ്യ സിലിണ്ടര്‍ വില 1618ലെത്തി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 200 രൂപയാണ് പാചകവാതകത്തിന് കൂട്ടിയത്.
അതേസമയം അടിക്കടി ഇന്ധന വില വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന നടപടി എണ്ണക്കമ്പനികള്‍ തുടരുന്നതിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനിടയിലാണ് ഇപ്പോള്‍ ഇന്ധന വിലയും കൂട്ടിയിരിക്കുന്നത്.
ഇന്ധന വില വര്‍ധനക്കെതിരെ നാളെ കേരളത്തില്‍ മോട്ടോര്‍ വാഹന പണിമുടക്ക് നടത്തുകയാണ്. ബി.എം.എസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും വാഹനഉടമകളും പണിമുടക്കില്‍ പങ്കെടുക്കും. ഓട്ടോറിക്ഷ, ടാക്‌സി, ചെറുകിട വാഹനങ്ങള്‍, ചരക്കു കടത്തു വാഹനങ്ങള്‍, സ്വകാര്യ ബസ്, കെ.എസ്.ആര്‍.ടി.സി.ബസുകള്‍ തുടങ്ങിയവ നിരത്തിലിറങ്ങില്ല.
പാല്‍, പത്രം, ആംബുലന്‍സ്, പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങള്‍, വിവാഹം തുടങ്ങിയവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇന്ധന വിലവര്‍ദ്ധന മുഴുവന്‍ ആളുകളെയും പ്രതികൂലമായി ബാധിക്കുന്നതാകയാല്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാതെ പണിമുടക്കിനോട് സഹകരിക്കണമെന്ന് സംയുക്ത സമരസമിതി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. സംയുക്ത വാഹന പണിമുടക്ക് കണക്കിലെടുത്താണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നു സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























