'കിഫ്ബിക്കെതിരെയുള്ള ഇഡി അന്വേഷണം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ രാഷ്ട്രീയ താല്പര്യപ്രകാരം'; ഇഡിക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ പരാതി
കിഫ്ബിക്കെതിരെയുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ രാഷ്ട്രീയ താല്പര്യപ്രകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇഡിക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്കി.
നിര്‍മല സീതാരാമന്റെ രാഷ്ട്രീയ താല്പര്യപ്രകാരമാണ് കിഫ്ബി ഉദ്യോഗസ്ഥരെ ഇഡി വിളിച്ചുവരുത്തുന്നത്. ഇഡി മാതൃകാ പെരുമാറ്റച്ചട്ടം അട്ടിമറിക്കുകയാണെന്നും പിണറായി കത്തില്‍ ചൂണ്ടിക്കാട്ടി. അന്വേഷണ ഏജന്‍സികള്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതിനെതിരെ കമ്മിഷന് ഇടപെടണം. ബിജെപി യാത്രയില്‍ നിര്‍മല സീതാരാമന് നടത്തിയ പ്രസ്താവന അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി പറയുന്നു.
https://www.facebook.com/Malayalivartha