Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..

ഭരണഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകും; കിഫ് ബിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടികള്‍ നിയമ പ്രകാരമാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍

03 MARCH 2021 10:04 PM IST
മലയാളി വാര്‍ത്ത

കിഫ് ബിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടികള്‍ നിയമ പ്രകാരമാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. ഭരണഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയ്ക്ക് ഹരിപ്പാട്ട് നല്‍കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാട്ടില്‍ നിന്ന് ചുരുങ്ങിയ പലിശക്ക് വായ്പ ലഭിക്കാനുള്ള സാഹചര്യം ഉണ്ടായിട്ടും കൂടിയ പലിശയ്ക്ക് അന്താരാഷ്ട്ര വായ്പയെടുത്തതില്‍ ദുരൂഹതയുണ്ട്. രാജ്യത്തിന് പുറത്തു നിന്നും കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുവാദം വേണമെന്നിരിക്കെ എല്ലാ ചട്ടങ്ങളും കാറ്റില്‍ പറത്തിയാണ് കിഫ് ബി യിലൂടെ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നിന്നും വായ്പ സ്വീകരിച്ചത്. ഇത് ഗുരുതര കുറ്റമാണെന്നും മുരളീധരന്‍ പറഞ്ഞു. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള തീവെട്ടിക്കൊള്ളയാണ് ഇടതു ഭരണത്തില്‍ കേരളത്തില്‍ നടക്കുന്നതെന്ന് മുരളീധരന്‍ പറഞ്ഞു.

കര്‍ഷക സ്‌നേഹം പറയുന്നവര്‍ കുട്ടനാട്ടിലെ കര്‍ഷകരുടെ സ്ഥിതി കണ്ടില്ലന്നു് നടിക്കുന്നുനെല്ല് സംഭരിച്ചതിന്റെ പണം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. നെല്ലിന് കേരളം പ്രഖ്യാപിച്ചതിനേക്കാള്‍ താങ്ങു വില കേന്ദ്രം പ്രഖ്യാപിച്ചു. എന്നാല്‍ കേരളത്തില്‍ നെല്ല് സംഭരിക്കാനുള്ള സംവിധാനമില്ല. നെല്ലിന് പാടത്തു തന്നെ തീയിടേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. കുട്ടനാട് പാക്കേജിന്റെ പേരിലും കര്‍ഷകരെ വഞ്ചിക്കുകയാണ് യുപിഎ സര്‍ക്കാരും സംസ്ഥാനവും ചെയ്തത്. പാക്കേജിന്റെ പകുതി പോലും ചെലവഴിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

പ്രളയകാലത്ത് കുട്ടനാട്ടുകാര്‍ ദുരിതമനുഭവിക്കുകയാണ്. കര്‍ഷകനോട് താത്പര്യമുണ്ടെന്ന് പറയുന്ന കോണ്‍ഗ്രസ്സും സിപിഎമ്മും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണെന്ന് മുരളീധരന്‍ പറഞ്ഞു. ഒന്നാം കുട്ടനാട് പാക്കേജിന് ശേഷം രണ്ടാം കുട്ടനാട് പാക്കേജും പ്രഖ്യാപിച്ചു. ആദ്യ കുട്ടനാട് പാക്കേജിന്റെ ബാക്കി എവിടെ പോയി എന്ന് പറഞ്ഞിട്ട് മതി രണ്ടാം കുട്ടനാട് പാക്കേജ്. കുട്ടനാട് പാക്കേജിന്റെ മറവില്‍ കോടികള്‍ മുക്കാനാണ് ഇവരുടെ ശ്രമമെന്നും മുരളീധരന്‍ പറഞ്ഞു.വ്യവസായങ്ങളുടെ ശവപറമ്ബാണിന്ന് കേരളം.

കയര്‍ വ്യവസായത്തിന്റെ കേന്ദ്രമായിരുന്ന ആലപ്പുഴയില്‍ ഇന്ന് കയര്‍ തൊഴിലാളികള്‍ പട്ടിണിയിലാണ്. വ്യവസായത്തിന്റെ ഉന്നമനത്തിനായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. പണം ധൂര്‍ത്തടിച്ച്‌ സംസ്ഥാനത്തെ കടക്കെണിയിലാക്കുകയാണ്. ആലപ്പുഴയുടെ വികസനത്തിന് നിരവധി പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെട്ട ആലപ്പുഴ ബൈപ്പാസ് അതിനു് ഉദാഹരണമാണെന്ന് വി.മുരളീധരന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (18 minutes ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (7 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (7 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (8 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (8 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (8 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (9 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (10 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (10 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (10 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (10 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (10 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (10 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (10 hours ago)

Malayali Vartha Recommends