Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

രാഷ്ട്രീയമാണ് എന്ത് അടിയൊഴുക്കും നടക്കും... തിരഞ്ഞെടുപ്പാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. എന്തായാലും മധ്യകേരളത്തില്‍ കണ്ണ് നട്ടിരിക്കുകയാണ് രണ്ട് മുന്നണികളും. പാലായിലും പൂഞ്ഞാറ്റിലും എന്തൊക്കെ നടക്കുമോ എന്തോ?

04 MARCH 2021 04:27 PM IST
മലയാളി വാര്‍ത്ത

രാഷ്ട്രീയമാണ് എന്ത് അടിയൊഴുക്കും നടക്കും... തിരഞ്ഞെടുപ്പാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. എന്തായാലും മധ്യകേരളത്തില്‍ കണ്ണ് നട്ടിരിക്കുകയാണ് രണ്ട് മുന്നണികളും. പാലായിലും പൂഞ്ഞാറ്റിലും എന്തൊക്കെ നടക്കുമോ എന്തോ?

പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടില്‍ നിന്നും രാമക്ഷേത്ര നിര്‍മ്മാണ നിധിയിലേക്കുള്ള സംഭാവന ആര്‍എസ്എസ് ജില്ലാ സംഘചാലക് കെ എന്‍ ആര്‍ നമ്പൂതിരിയാണ് സ്വീകരിച്ചത്.. കോട്ടയം വിഭാഗ് സേവാപ്രമുഖ് ഡി ശശി, പൊന്‍കുന്നം ജില്ലാ (ആര്‍എസ്എസ് സംഘടനാ ജില്ല) കാര്യകാരി സദസ്യന്‍ ഡി പ്രസാദ്, മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി മീനാഭവന്‍ എന്നിവര്‍ പങ്കെടുത്തതുമല്ല വാര്‍ത്തയായത്,   ബിജെപി കോട്ടയം ജില്ലാ അധ്യക്ഷന്‍ നോബിള്‍ മാത്യു, മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി മീനാഭവന്‍ എന്നിവര്‍ ഇക്കാര്യം ഫേസ്ബുക്കില്‍ അറിയിച്ചതോടെയാണ് ചര്‍ച്ചയായത്.

കാരണം മുത്തോലി പഞ്ചായത്ത് താരമാണ്. ഭരിക്കുന്നത് ബി.ജെ.പിയും. ഇനി പാലായില്‍ നിന്നും കേരള രാഷ്ട്രീയത്തിലേയ്ക്ക് കൂടി വരാം. ശബരിമലയിലെ സുപ്രീംകോടതി വിധിയെ തുടര്‍ന്നു ഹൈന്ദവ മേഖലയില്‍ നിര്‍ണായക നേട്ടമുണ്ടാക്കിയ ബിജെപി കേരളത്തിലെ ക്രൈസ്തവ മേഖലയിലേയ്ക്കും കണ്ണുവയ്ക്കുകയാണ് 

പാലാ രൂപതയുടെ പരിധിയില്‍ വരുന്ന മുത്തോലി പഞ്ചായത്തില്‍ നിലവില്‍ ബിജെപിയാണ് ഭരണം. കേരള കോണ്‍ഗ്രസിനും സിപിഎമ്മിനും ക്രൈസ്തവ സഭകള്‍ക്കും നിര്‍ണായകമായ സ്വാധീനമാണ് ഈ പഞ്ചായത്തിലുള്ളത്. ഇവിടെയാണ് ബിജെപി ഭരണം പിടിച്ചത്. ഇത് ക്രൈസ്തവ സഭകളുടെ മനം മാറ്റത്തിനു കാരണമുണ്ടായതായി സൂചനയുണ്ട്.

ഇതേ തുടര്‍ന്നാണ് ആര്‍എസ്എസ് നേതൃത്വം പാലാ രൂപതാ ആസ്ഥാനത്ത് എത്തിയതും ക്ഷേത്ര നിര്‍മ്മാണ നിധിയിലേയ്ക്കു സംഭാവന സ്വീകരിച്ചതെന്നുമാണ് വാര്‍ത്ത. കഴിഞ്ഞ തവണ കെ എം മാണിക്കെതിരെ അന്നത്തെ ജില്ലാ പ്രസിഡന്റ് എന്‍ ഹരി മത്സരിച്ചപ്പോള്‍ 24,821 വോട്ടാണ് ബിജെപി നേടിയത്. മൂവായിരത്തില്‍ താഴെ വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് അന്ന് കെ എം മാണിക്കുണ്ടായിരുന്നത്.

ഇത്തവണ പാലായില്‍ ബിജെപിയ്ക്ക് ശക്തമായ വോട്ട് വര്‍ധനവ് ഉണ്ടെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ ക്രൈസ്തവ സഭ കൂടി പിന്തുണച്ചാല്‍ ബിജെപി പാലായില്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. വീണ്ടും കേരളത്തില്‍ നിന്ന് പൂഞ്ഞാറ്റിലേയ്ക്ക് ഇറങ്ങിയാല്‍ കേരളം ഉറ്റുനോക്കുന്ന മണ്ഡലമാണ്. കാരണം മൂന്നു മുന്നണികളുടെയും ഭാഗമല്ലാതെ ഗോദയില്‍ ഇറങ്ങുന്ന പി.സി. ജോര്‍ജിനും ജനപക്ഷത്തിനും ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്.

പതിവ് വോട്ടുകള്‍ക്ക് പുറമെ ഇത്തവണ ബി.ജെ.പി വോട്ട് തനിക്ക് തന്നെന്ന് പി.സി. കണക്ക് കൂട്ടുന്നു. ആ കണക്കിന് ആക്കം കൂട്ടുകയാണ്. പുതിയ സംഭവ വികാസങ്ങള്‍.  സി പി എം നേതാവ് മിനര്‍വ്വ മോഹന്‍ ബി ജെ പിയില്‍ ചേര്‍ന്നു. സംഘപരിവാര്‍ പാളയത്തിലെത്തിയത് മൂന്ന് തവണ പഞ്ചായത്ത് പ്രസിഡന്റായ നേതാവ്  കൂടിയാണ്. അപ്പോള്‍ ചിലത് കൈവിട്ടാലും ചിലതൊക്കെ തടയുമെന്ന് പി.സിക്ക് ഉറപ്പിക്കാം.

സി പി എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച മിനര്‍വ്വ മൂന്ന് തവണ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കോട്ടയം ജില്ലയിലെ മികച്ച പഞ്ചായത്ത് പ്രസിഡന്റായും ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും സാംസ്‌ക്കാരിക രംഗത്ത് നിന്നും ധാരാളം പേരെ പാര്‍ട്ടിയിലേക്ക് എത്തിക്കാനുളള നീക്കം ബി ജെ പി നടത്തുന്നുണ്ട്. അതിന്റെ ഭാഗമായാണ് മിനര്‍വ്വയുടെ കടന്നുവരവ്.

സി പി എം വിട്ട് ബി ജെ പിയിലേക്ക് പോയ മിനര്‍വ്വ മോഹന്‍ തന്നെ പിന്തുണയ്ക്കാമെന്ന് ഫോണ്‍ വിളിച്ച് അറിയിച്ചിരുന്നതായി  പി സി ജോര്‍ജ് പറഞ്ഞിരുന്നു. പൂഞ്ഞാറില്‍ ഒരു മുന്നണിയുടെയും ഭാഗമാകാതെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പറഞ്ഞ പി സി ജോര്‍ജ് എന്‍ ഡി എ പിന്തുണച്ചാല്‍ അവരോടുളള സ്നേഹം കൂടുമെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. അപ്പോള്‍ സമവാക്യം മനസിലായില്ലേ.

 

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (12 minutes ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (28 minutes ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (31 minutes ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (42 minutes ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (1 hour ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (1 hour ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (1 hour ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (8 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (8 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (9 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (9 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (10 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (10 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (11 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (11 hours ago)

Malayali Vartha Recommends