Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'കാമികാസെ ഡോൾഫിനുകൾ' എന്ന അവകാശവാദം: സമുദ്ര സസ്തനികൾ ഇറാന്റെ രഹസ്യ ആയുധമാണോ? ആശങ്കകൾ പുതിയ തലത്തിലേക്ക്..


ആ മോഹം നടന്നില്ല... അർജൻറീനയെ ഫ്രാൻസ് തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ചവർ ഓടിയൊളിച്ചു, ഫ്രഞ്ച് കോട്ട തകർന്നു; എംബപെയെയും സംഘത്തെയും നിലംപരിശാക്കി സ്പെയിൻ ലോകകപ്പ് ഫൈനലിൽ


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!

ഭാര്യമാര്‍ വരട്ടേന്നെ... രണ്ടുടേം നിബന്ധന കര്‍ശനമാക്കിയപ്പോള്‍ 30 സിറ്റിങ് എം.എല്‍.എമാര്‍ പുറത്തായി; ഈ സര്‍ക്കാരിനെ കൊടുമുടിയിലെത്തിച്ച പ്രബലരായ 5 മന്ത്രിമാരും സ്പീക്കറും കളത്തിന് പുറത്ത്; എ.കെ. ബാലന്റെ ഭാര്യ ഡോ. പി.കെ. ജമീല, സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്റെ ഭാര്യ ഡോ. ആര്‍. ബിന്ദു എന്നിവര്‍ രംഗത്തെത്തിയതോടെ അവരും ഹാപ്പി

06 MARCH 2021 08:58 AM IST
മലയാളി വാര്‍ത്ത

ഈ പാര്‍ട്ടിയെ പറ്റി ഒരു ചുക്കും അറിയില്ലെന്നാണ് പലപ്പോഴും സിപിഎം നേതാക്കള്‍ പറയുന്നത്. എന്നാല്‍ പാര്‍ട്ടിയെ പറ്റി ആഴത്തില്‍ പഠിച്ച് വിവരമുള്ള പ്രബലരായ 30 പേരാണ് പുറത്തായത്. അതില്‍ പ്രബലരായ 5 മന്ത്രിമാരും സ്പീക്കറുമുണ്ട്.

മന്ത്രി എ.കെ. ബാലന്റെ പരിഭവം മാറ്റാനായി ഭാര്യ ഡോ. പി.കെ. ജമീലയ്ക്ക് സീറ്റ് നല്‍കിയിട്ടുണ്ട്. സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ വേറെ പാവങ്ങള്‍ക്ക് അവസരം നല്‍കരുതെന്ന ലക്ഷ്യമാണോ എന്തോ ഡോ. ജമീലയെ പരിഗണിച്ചതെന്ന വിമര്‍ശനം ഉയരുന്നുണ്ട്.

 


ജില്ലാ സെക്രട്ടേറിയറ്റ് നല്‍കിയ സ്ഥാനാര്‍ഥി പട്ടികകള്‍ സമ്പൂര്‍ണമായി തിരുത്തിയിരിക്കുകയാണ് സി.പി.എം സംസ്ഥാന സമിതി. ജില്ലാ സെക്രട്ടേറിയറ്റുകളില്‍ നിന്നുവന്ന സാധ്യതാ പട്ടികയില്‍നിന്ന് തുടര്‍ച്ചയായി രണ്ടുതവണ മത്സരിച്ചവരെ പൂര്‍ണമായി ഒഴിവാക്കി.

അതേസമയം മന്ത്രി എ.കെ. ബാലന്റെ ഭാര്യ ഡോ. പി.കെ. ജമീല, സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്റെ ഭാര്യ ഡോ. ആര്‍. ബിന്ദു എന്നിവര്‍ ഇടം നേടിയത് അത്ഭുതമായി.

 



ഭേദഗതി വരുത്തിയ കരടുസ്ഥാനാര്‍ഥി സാധ്യതാപട്ടിക സംസ്ഥാനകമ്മിറ്റി യോഗം അംഗീകരിച്ച് ജില്ലാഘടകങ്ങളിലേക്ക് തിരിച്ചയച്ചു. ചില മണ്ഡലങ്ങളിലേക്കു പരിഗണിച്ച പേരുകളെച്ചൊല്ലി സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാനസമിതിയിലും നിന്നുയര്‍ന്നുവന്ന വ്യത്യസ്താഭിപ്രായങ്ങള്‍ കണക്കിലെടുത്ത് അന്തിമതീരുമാനമെടുത്തിട്ടില്ല.

ഇന്ന് എല്ലാ ജില്ലകളിലും ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങള്‍ ചേര്‍ന്ന് കരട് പട്ടിക ചര്‍ച്ച ചെയ്ത് പട്ടിക പൂര്‍ണമാക്കാനാണ് നിര്‍ദേശം. സംസ്ഥാന, കേന്ദ്രകമ്മിറ്റികളുടെ അംഗീകാരത്തോടെ പത്തിന് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

 



രണ്ടുടേം നിബന്ധന കര്‍ശനമാക്കിയപ്പോള്‍ 30 സിറ്റിങ് എം.എല്‍.എമാര്‍ പുറത്തായി. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരെ ഒഴിവാക്കണമെന്ന വ്യവസ്ഥയില്‍ കെ.എന്‍. ബാലഗോപാല്‍ (കൊട്ടാരക്കര), വി.എന്‍. വാസവന്‍ (ഏറ്റുമാനൂര്‍), വീണ ജോര്‍ജ് (ആറന്മുള), പി. രാജീവ് (കളമശേരി), എം.ബി. രാജേഷ് (തൃത്താല) എന്നിവര്‍ക്ക് ഇളവു നല്‍കി.

റാന്നി, കുറ്റിയാടി മണ്ഡലങ്ങള്‍ കേരളാ കോണ്‍ഗ്രസ്എമ്മിനായും കൂത്തുപറമ്പ്, കല്‍പ്പറ്റ മണ്ഡലങ്ങള്‍ ലോക്താന്ത്രിക് ജനതാദളിനായും മാറ്റി. സ്ഥാനാര്‍ഥിക്കാര്യത്തില്‍ തീരുമാനമെടുക്കാത്ത പിറവവും മാണിഗ്രൂപ്പിന് വിട്ടുകൊടുത്തേക്കാം.

 



പോളിറ്റ്ബ്യൂറോയില്‍നിന്ന് പിണറായി വിജയന്‍ മാത്രമാകും മത്സരത്തിന്. കേന്ദ്രകമ്മിറ്റി അംഗങ്ങളില്‍ കെ.കെ. ശൈലജ, കെ. രാധാകൃഷ്ണന്‍, എം.വി. ഗോവിന്ദന്‍ എന്നിവര്‍ സാധ്യതാപട്ടികയിലുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് ടി.പി. രാമകൃഷ്ണന്‍, എം.എം. മണി, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ് എന്നിവരും.

2016ല്‍ പന്ത്രണ്ട് വനിതകളെ മത്സരിപ്പിച്ച സി.പി.എമ്മില്‍നിന്ന് ഇക്കുറി സാധ്യതാപട്ടികയിലിടം നേടിയത് 11 പേരാണ്. വനിതാപ്രാതിനിധ്യം കുറഞ്ഞതില്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ടി.എന്‍. സീമ വിമര്‍ശനമുയര്‍ത്തി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരെയടക്കം പരിഗണിക്കാത്തതിലായിരുന്നു വിമര്‍ശനം.

 



കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലേക്ക് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സെക്രട്ടറി പി. സതീദേവിയുടെ പേരാണ് ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നുള്ള പട്ടികയില്‍ മുന്നിലുണ്ടായിരുന്നതെങ്കിലും എളമരം കരീം എതിര്‍ത്തു. മഹിളാ അസോസിയേഷന്‍ സെക്രട്ടറിക്ക് ജയസാധ്യതയില്ലെന്ന വിലയിരുത്തലും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിട്ടുണ്ട്. അവിടെ സതീദേവിക്ക് പുറമേ കാനത്തില്‍ ജമീലയുടെ പേര് കൂടി ചേര്‍ത്താണ് ജില്ലാ സെക്രട്ടേറിയറ്റിന് വീണ്ടും വിട്ടത്. എന്തായാലും 5 മന്ത്രിമാരേയും സ്പീക്കറേയും ഒഴിവാക്കിയതിലും ഭാര്യമാരെ തിരുകി കയറ്റിയതിലും അണികള്‍ക്കിടയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. എന്തായാലും എന്തുണ്ടാകുമെന്ന് അവസാന ലിസ്റ്റില്‍ അറിയാം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ  (10 minutes ago)

‘Kamikaze Dolphins’ തകരുമോ യുഎസ് കപ്പലുകൾ  (26 minutes ago)

വിയറ്റ്‌നാം ബോട്ടപകടം.. മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്...  (32 minutes ago)

ലോകകപ്പിന്റെ രണ്ടാം സെമിയിൽ നിലവിലെ ചാംപ്യന്മാരായ അർജന്റീന മുൻ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും...  (36 minutes ago)

ശക്തമായ കാറ്റിൽ പാരച്യൂട്ടിന് നിയന്ത്രണം നഷ്ടപ്പെട്ടു... അമേരിക്കയിലെ മസാച്യുസെറ്റ്സിൽ സാഹസിക വിനോദമായ സ്കൈ ഡൈവിങ്ങിനിടെ അപകടം... ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (51 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്....  (1 hour ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ പിടിയിൽ  (1 hour ago)

ഇറാനിൽ താണ്ഡവം 13 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു..! തിരിച്ചടി IRGC താങ്ങില്ല ! ഇറാനെ വിറപ്പിച്ച് ജയശങ്കര്‍ ഇറങ്ങും..!  (1 hour ago)

കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുകാരൻ മരിച്ചു  (1 hour ago)

അമ്മായിയമ്മയ്ക്ക് മരുമകളെ കണ്ണിന് കണ്ടൂടാ..പട്ടിണിക്കിട്ട് കൊന്ന് കെട്ടി തൂക്കി..!ഭർത്താവ് എല്ലാം കണ്ട് നിന്ന്.. മലയിൻകീഴ് വീട്ടിൽ  (1 hour ago)

ഷെഹാനയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കണ്ട് ഞെട്ടി..!രക്തം ഒഴുകിയത് സ്റ്റെയര്‍കേസില്‍ നിന്ന് ഷോൾ കഴുത്തിൽ കുരുക്കി ചാടി  (1 hour ago)

അർജൻറീനയെ ഫ്രാൻസ് തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ചവർ ഓടിയൊളിച്ചു, ഫ്രഞ്ച് കോട്ട തകർന്നു; എംബപെയെയും സംഘത്തെയും നിലംപരിശാക്കി സ്പെയിൻ ലോകകപ്പ് ഫൈനലിൽ  (1 hour ago)

ഇന്നലെ 3 മണിക്കൂർ..! പിണറായിയുടെ നെഞ്ചത്ത് റീത്തുവെച്ച് സ്വപ്ന..! ഉന്നം കമല..?! ശിവശങ്കറിനെ ചോദ്യം ചെയ്യും..?!!  (1 hour ago)

കെഎസ്‌ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി വലിയ വിജയമെന്ന് ഗതാഗതമന്ത്രി  (1 hour ago)

അസമിൽ കനത്ത മഴ... പ്രളയക്കെടുതി രൂക്ഷം... മരണസംഖ്യ നാലായി ഉയർന്നു  (2 hours ago)

Malayali Vartha Recommends