പി.ജയരാജന് സീറ്റില്ല, സമൂഹമാധ്യമങ്ങളിൽ ശക്തമായ പ്രതിഷേധവുമായി പിജെ ആര്‍മി;സ്പോർട്സ് കൗൺസിലിൽ നിന്ന് അനുഭാവി രാജി വച്ചു
സി പി എം പി ജയരാജനെ ഒതുക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ പല തവണ പുറത്തു വന്നതാണ് .പിണറായി വിജയനും അദ്ദേഹത്തോട് കൂറ് പുലർത്തുന്ന ഒരു വിഭാഗം നേതാക്കളുമാണ് ഇതിന് പിന്നിൽ എന്ന ആരോപണവും ഉയർന്നു കേട്ടിരുന്നു .ഈ സാഹചര്യത്തിലാണ് ഇപ്പോൾ പി ജയരാജന് സീറ്റ് നിഷേധിച്ചതിൽ വ്യാപക പ്രതിഷേധം ഉയരുന്നത് .സി.പി.ഐ.എം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ലെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ കണ്ണൂരില്‍ പ്രതിഷേധം. ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സ്പോര്‍ട്സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡണ്ട് ധീരജ് കുമാര്‍ രാജിവെച്ചു.ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടാണെന്ന് ധീരജ് കുമാര്‍ പ്രതികരിച്ചു.
നേരത്തെ ജയരാജന് മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അഴിക്കോട് സീറ്റ് ജയരാജന് നല്‍കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ജില്ലാ കമ്മിറ്റി കൊടുത്ത പട്ടികയില്‍ ജയരാജന്റെ പേരില്ലെന്നാണ് സൂചന.നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും പി ജയരാജന്റെ പേര് ഉയര്‍ന്നിരുന്നില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ പി.ജയരാജന് മത്സരിച്ചിരുന്നു.എന്തായാലും പി ജയരാജന്റെ ഈ ജനകീയത പിണറായി വിജയനെ അസ്വസ്ഥമാക്കുന്നുണ്ട് എന്ന് തന്നെ പറയാം .
https://www.facebook.com/Malayalivartha