Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

സന്തോഷ് ഈപ്പൻ തനിക്ക് ഐഫോൺ തന്നിട്ടില്ല; കസ്റ്റംസ് നോട്ടീസ് ഇതുവരെ കിട്ടിയിട്ടില്ല; പ്രതികരണവുമായി വിനോദിനി ബാലകൃഷ്ണൻ

06 MARCH 2021 01:49 PM IST
മലയാളി വാര്‍ത്ത

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഉള്‍പ്പെട്ട ഐ ഫോണ്‍ വിവാദം ഇപ്പോൾ കത്തുകയാണ്. സന്തോഷ് ഈപ്പൻ വാങ്ങിയ ഐ ഫോണുകളിൾ ഒന്ന് ഉപയോഗിച്ചത് വിനോദിനിയെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. 1.13 ലക്ഷം രൂപയുടെ ഫോണാണ് വിനോദിനി ഉപയോഗിച്ചതെന്ന് കസ്റ്റംസ് കണ്ടെത്തൽ. എന്നാൽ രാഷ്ട്രീയ വിവാദം കനക്കുന്നതിനിടെ പ്രതികരണവുമായി വിനോദിനി രംഗത്ത് വന്നിരിക്കുകയാണ് .

സന്തോഷ് ഈപ്പൻ തനിക്ക് ഐഫോൺ തന്നിട്ടില്ലെന്ന് അവർ വെളിപ്പെടുത്തി. മാത്രമല്ല സന്തോഷ് ഈപ്പനെ തനിക്ക് അറിയില്ലെന്നും വിനോദിനി ബാലകൃഷ്ണൻ പറഞ്ഞു . കസ്റ്റംസ് നോട്ടീസ് ഇതുവരെ കിട്ടിയിട്ടില്ലെന്നും വിനോദിനി പറഞ്ഞിരിക്കുകയാണ്. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്നായിരുന്നു വിവരങ്ങൾ കിട്ടിയത്. എന്നാൽ കസ്റ്റംസ് നോട്ടീസ് ഇതുവരെ കിട്ടിയിട്ടില്ലെന്ന് വിനോദിനി വെളിപ്പെടുത്തിയിരിക്കുന്നു.

 

 

അതേ സമയം സംഭവം ഗൗരവതരമാണെന്നും എന്നാല്‍ നിയമം നിയമത്തിന്റെ വഴിക്കുപോകട്ടെ എന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയം കളിക്കുകയാണോ എന്ന ചോദ്യത്തിന് അതില്‍ സംശയമില്ലെന്നും ഈ ആരോപണം നേരത്തെ തന്നെ തങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ടെന്നും കാനം രാജേന്ദ്രൻ പ്രതികരിച്ചു.

കോടിയേരി ബാലകൃഷ്ണൻ മുൻപ് നടത്തിയ പരാമര്‍ശങ്ങള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ തിരിയുകയാണ് ഇപ്പോൾ . യു.എ.ഇ കോണ്‍സുലറ്റിന്‍റെ പരിപാടിക്കിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് നല്‍കാനായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് തന്‍റെ കൈയില്‍ നിന്ന് ഐ ഫോണ്‍ വാങ്ങിയെന്ന് യുണിടാക്​ എം.ഡി സന്തോഷ്​ ഈപ്പന്‍ ഹൈകോടതിയില്‍ ആരോപണം ഉന്നയിച്ചിരുന്നു .

ഇതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തലക്കെതിരെ കോടിയേരി ആഞ്ഞടിച്ചു. "കോണ്‍സുലറ്റില്‍ നിന്ന് പാരിതോഷികമായി ഐഫോണ്‍ വാങ്ങിയതിനെപ്പറ്റി എന്ത് പറയാനുണ്ടെന്നാണ്" അന്ന് കോടിയേരി ചോദിച്ചത്. "കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നും" അദ്ദേഹം ചെന്നിത്തലയെ ഓര്‍മ്മിപ്പിച്ചിരുന്നു .

 

 

എന്നാൽ യുണിടാക്​ എം.ഡി സന്തോഷ്​ ഈപ്പന്‍ നല്‍കിയ ഐഫോണുകളില്‍ ഒന്ന് ഉപയോഗിച്ച​ത് വിനോദിനിയാണെന്ന വിവരം​ കസ്​റ്റംസ് പുറത്തുവിട്ടതോടെയാണ് ചെന്നിത്തലക്കെതിരെ ഉന്നയിച്ച ആരോപണം കോടിയേരിക്കെതിരെ തിരിച്ചടിയാകുകയാണ് .

1.13 ലക്ഷം രൂപ വില വരുന്ന ഫോണാണ്​ വിനോദിനി ഉപയോഗിച്ചത്​. ഫോണിന്‍റെ ഐ.എം.ഇ.ഐ നമ്ബര്‍ ഉപയോഗിച്ച സിം കാര്‍ഡും കണ്ടെത്തിയെന്ന് വ്യക്തമാക്കിയ​ കസ്റ്റംസ്, സന്തോഷ്​ ഈപ്പനെ വിനോദിനി ഫോണില്‍ നിന്ന്​ വിളിച്ചിരുന്നതായും പറയുന്നു.

സന്തോഷ് ഈപ്പന്‍ ഏഴ് ഫോണുകളാണ് ആകെ വാങ്ങിയതെന്ന വിവരമാണ് മൊബൈല്‍ കമ്ബനികള്‍ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, യുണിടാക്​ എം.ഡി. സന്തോഷ് ഈപ്പന്‍, യു.എ.ഇ കോണ്‍സല്‍ ജനറല്‍, പരസ്യ കമ്ബനി ഉടമ പ്രവീണ്‍, എയര്‍ അറേബ്യ മാനേജര്‍ പത്മനാഭ ശര്‍മ, അഡീഷണല്‍ പ്രോട്ടോകോള്‍ ഓഫീസര്‍ രാജീവന്‍, കൊല്ലം സ്വദേശി ജിത്തു എന്നിവരാണ് ഫോണുകള്‍ വാങ്ങിയത്. ഇതില്‍ കോണ്‍സല്‍ ജനറലിന്​ നല്‍കിയ ഐഫോണ്‍ എങ്ങനെ വിനോദിനിയുടെ കൈയിലെത്തിയെന്ന് പരിശോധിക്കാനാണ് കസ്റ്റംസ്​ നീക്കം.

                      

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (1 hour ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (1 hour ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (1 hour ago)

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!  (2 hours ago)

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയ  (2 hours ago)

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (9 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (9 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (10 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (11 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (11 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (12 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (12 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (13 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (14 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (14 hours ago)

Malayali Vartha Recommends