Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഇനി വലിയ കളികളിലേക്ക്... നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കല്ലും നെല്ലും തെളിയിക്കാനുറച്ച് കേന്ദ്ര അന്വേഷണ സംഘം; ഏതറ്റം വരെയും പോകാന്‍ കസ്റ്റംസിനു നിര്‍ദേശം; ഇഡിയും നിയമവഴി തേടി അന്വേഷണത്തിലേക്ക്; ഡിജിറ്റല്‍ തെളിവുകളുടെ പിന്‍ബലമുള്ളതിനാല്‍ കോടിയേരിയുടെ ഭാര്യയ്ക്ക് ഐ ഫോണ്‍ കേസില്‍ നിന്നും പുറത്ത് കടക്കുക പ്രയാസം

07 MARCH 2021 09:28 AM IST
മലയാളി വാര്‍ത്ത

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നില്‍ക്കേ കേന്ദ്ര അന്വേഷണ സംഘം ആഞ്ഞടിക്കുകയാണ്. മുഖ്യമന്ത്രി പ്രധാനമന്ത്രിക്കെഴുതിയ കത്തോടെ അന്വേഷണം തണുത്തു എന്നായിരുന്നു നാട്ടിലെ സംസാരം. എന്നാല്‍ അതിന്റെ പേരില്‍ ബിജെപി ഏറെ പേരുദോഷം കേട്ടതോടെ കേന്ദ്രം അന്വേഷണം ശക്തമാക്കാന്‍ നിര്‍ദേശിച്ചു എന്നാണ് ഇപ്പോഴുള്ള സംസാരം.

സ്വര്‍ണം, ഡോളര്‍ കടത്തുകേസ് അന്വേഷണം തെളിവുകളുടെയും മൊഴിയുടെയും അടിസ്ഥാനത്തില്‍ ഏതറ്റം വരെയും മുന്നോട്ടുകൊണ്ടുപോകുന്നതിന് അന്വേഷണ ഏജന്‍സികള്‍ക്കു കേന്ദ്രത്തിന്റെ നിര്‍ദേശം. അന്വേഷണം രാഷ്ട്രീയ നേതാക്കളിലേക്കും വന്നതിനെത്തുടര്‍ന്നു സ്പീക്കറെ ഉള്‍പ്പെടെ ചോദ്യം ചെയ്യുന്നതിനു കസ്റ്റംസ് ബോര്‍ഡും ധനവകുപ്പും നേരത്തേ അനുമതി നല്‍കിയിരുന്നില്ല.

 



വകുപ്പുതല അനുമതി കിട്ടിയതോടെ ഉന്നതരെ ചോദ്യം ചെയ്യാനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കുകയാണു കസ്റ്റംസ് സംഘം. ഇതിനായി ഡല്‍ഹിയിലും കേരളത്തിലുമായി ഉന്നത ഉദ്യോഗസ്ഥരുടെ കൂടിയാലോചനകളും നടന്നു.

കിഫ്ബിയുടെ ഉദ്യോഗസ്ഥയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയെത്തുടര്‍ന്നു നിയമനടപടിക്കുള്ള സര്‍ക്കാര്‍ നീക്കത്തെ നേരിടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) തയാറെടുക്കുന്നു. ഉദ്യോഗസ്ഥയുടെ പരാതി ഇഡി സംഘം നിഷേധിക്കുകയാണ്. കിഫ്ബി സിഇഒയ്ക്കു വേണ്ടി ഹാജരായി സത്യവാങ്മൂലം ഉദ്യോഗസ്ഥ എഴുതി നല്‍കുകയായിരുന്നു.



ചോദ്യം ചെയ്യലിന്റെ ആവശ്യം ഉണ്ടായിട്ടില്ലെന്നതാണ് അന്വേഷണസംഘം നല്‍കിയ റിപ്പോര്‍ട്ട്. കിഫ്ബി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിനു ഹാജരായില്ലെങ്കില്‍ വീണ്ടും നോട്ടിസ് അയയ്ക്കും. ഇല്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് ഇഡിക്കു കിട്ടിയ നിയമോപദേശം.

അതേസമയം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയായ വിനോദിനിക്ക് കസ്റ്റംസ് നോട്ടീസയച്ചിരിക്കുകയാണ്. ലൈഫ് മിഷന്‍ പദ്ധതിയുടെ കരാറുകാരനായ സന്തോഷ് ഈപ്പന്‍ ഫോണ്‍ വാങ്ങിയ ബില്ലില്‍നിന്നും ലഭിച്ച ഐഎംഇഐ നമ്പര്‍ ഉപയോഗിച്ചാണ് കോടിയേരിയുടെ ഭാര്യ വിനോദിനി ഐ ഫോണ്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയതെന്നാണ് കസ്റ്റംസ് വാദം. ഫോണ്‍ കണ്ടെത്താനായില്ലെങ്കിലും ഐഎംഇഐ നമ്പര്‍ കണ്ടെത്തിയതിനാല്‍ ആ നമ്പരിലെ സിം ഉപയോഗിക്കുന്ന ആള്‍ ആരെയൊക്കെ വിളിച്ചു എവിടെയെല്ലാം പോയി എന്നത് കോള്‍ പാറ്റേണ്‍ അനാലിസിസിലൂടെയും ടവര്‍ പാറ്റേണ്‍ അനാലിസിസിലൂടെയും കണ്ടെത്താനാകും.

 



ഇതുവഴി ഒരാഴ്ചകൊണ്ട് മേല്‍പറഞ്ഞ രീതിയില്‍ ഫോണ്‍ ഉപയോഗിക്കുന്ന വ്യക്തിയെ കണ്ടെത്താമെന്നിരിക്കേ ഇത്രയും കാലതാമസം ഉണ്ടായതിന്റെ കാരണം വ്യക്തമല്ല. ഓരോ ഫോണിലും ഐഎംഇഐ നമ്പര്‍ വ്യത്യാസമായിരിക്കും. സിം മാറിയാലും ഏത് വ്യക്തിയുടെ പേരിലെടുത്ത സിമ്മാണ് പുതുതായി ഉപയോഗിക്കുന്നതെന്നു വ്യക്തമാകും. ഒന്നിലധികം സിം ഉപയോഗിച്ചെങ്കില്‍ അതും കണ്ടെത്താനാകും.

വിനോദിനിക്കെതിരെ കൃത്യമായ സൈബര്‍ തെളിവുകള്‍ ശേഖരിച്ചതിനുശേഷമാകും കസ്റ്റംസ് നോട്ടിസ് നല്‍കിയിരിക്കുക. അതിനാല്‍ ഫോണ്‍ ഉപയോഗിച്ചില്ല എന്നു പറയാന്‍ കഴിയില്ല. ഉപയോഗിച്ചില്ല എന്നാണ് നിലപാടെങ്കില്‍ പകരം ആര്, ആരൊക്കെ ഫോണ്‍ ഉപയോഗിച്ചെന്നു പറയേണ്ടിവരും. നേരത്തെ കസ്റ്റംസ് ശേഖരിച്ച സൈബര്‍ തെളിവുമായി ഒത്തുപോകുന്നില്ലെങ്കില്‍ കാര്യങ്ങള്‍ സങ്കീര്‍ണമാകും. ഫോണ്‍ ഉപയോഗിച്ചു എന്നാണ് നിലപാടെങ്കില്‍ എന്തിനു ഫോണ്‍ സ്വീകരിച്ചു എന്നതിനു മറുപടി പറയേണ്ടിവരും.

 



ഐഎംഇഐ നമ്പര്‍ ലഭിച്ചു കഴിഞ്ഞാല്‍ കോള്‍ പാറ്റേണ്‍ അനാലിസിസിലൂടെയും ടവര്‍ പാറ്റേണ്‍ അനാലിസിസിലൂടെയുമാണ് സൈബര്‍ വിദഗ്ധര്‍ തെളിവുകള്‍ കണ്ടെത്തുന്നത്. ഈ രണ്ട് രീതികളിലൂടെയും ആ ഫോണ്‍ ഉപയോഗിക്കുന്ന വ്യക്തിയേയും ആ വ്യക്തിയുടെ ജീവിതരീതികളും ഏകദേശം മനസ്സിലാക്കാനാകും. ഫോണ്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച സ്ഥലങ്ങള്‍ ടവര്‍ പാറ്റേണ്‍ അനാലിസിസിലൂടെ മനസ്സിലാകും.

ഏത് സ്ഥലത്തായിരുന്നു കൂടുതല്‍ സമയം, എവിടെയാണ് കുറച്ചു സമയം ചെലവഴിച്ചത് തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കി വ്യക്തിയുടെ സഞ്ചാരപഥം കണക്കാക്കും. കള്ളം പറഞ്ഞാല്‍ സൈബര്‍ തെളിവുകള്‍ നിരത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ അതിനെ ഖണ്ഡിക്കും. ഇത് ആ വ്യക്തിയെ കൂടുതല്‍ പ്രതിരോധത്തിലാക്കും. സത്യം തുറന്നുപറയാന്‍ നിര്‍ബന്ധിതനാകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (17 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (31 minutes ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (40 minutes ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (1 hour ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (1 hour ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (1 hour ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (4 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (4 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (4 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (5 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (5 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (6 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (6 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (6 hours ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (6 hours ago)

Malayali Vartha Recommends