Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

വായ്പ തട്ടിപ്പ് കേസിൽ സരിതാ നായർക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു... സരിതയെ 31ന് അകം അറസ്റ്റ് ചെയ്യണമെന്നു പൊലീസിനു കോടതി നിർദേശം... ഇല്ലെങ്കിൽ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കും...

07 MARCH 2021 09:59 AM IST
മലയാളി വാര്‍ത്ത

ഏഷ്യൻ വികസന ബാങ്കിൽ നിന്നു 10 കോടി രൂപയുടെ വായ്പ തരപ്പെടുത്തി നൽകാമെന്നു വിശ്വസിപ്പിച്ച് വിദേശ മലയാളിയെ ആൾമാറാട്ടം നടത്തി 4 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ പ്രതി സരിതാ നായർക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.

വിചാരണയ്ക്കിടെ കോടതിയിൽ ഹാജരാകാതെ മുങ്ങിയ സരിതയുടെ ജാമ്യ ബോണ്ട് അഡീഷനൽ ചീഫ് മജിസ്ട്രേട്ട് കോടതി റദ്ദാക്കി. ജാമ്യ വസ്തു കണ്ടു കെട്ടാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാൻ ജാമ്യക്കാർക്കു നോട്ടിസയച്ചു.

സരിതയെ 31ന് അകം അറസ്റ്റ് ചെയ്യണമെന്നു പൊലീസിനു നിർദേശം നൽകി. സരിതയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായാണു കോടതി നടപടി. പലതവണ കേസ് പരിഗണിച്ചപ്പോഴും സരിത കോടതിയിൽ ഹാജരായിരുന്നില്ല.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 419 (ചതിക്കുന്നതിന് വേണ്ടിയുള്ള ആൾമാറാട്ടം) , 420 (ചതിക്കുകയും അതുവഴി കബളിപ്പിക്കപ്പെട്ടയാളെ പണം നൽകുവാൻ നേരുകേടായി പ്രചോദിപ്പിച്ച് അതിനിടയാക്കുകയും ചെയ്യുക) എന്നീ കുറ്റങ്ങൾ സരിതക്ക് മേൽ ചുമത്തി വിചാരണ അന്തിമ ഘട്ടത്തിലെത്തി നിൽക്കവേയാണ് സരിത കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയത്.

വായ്പ തട്ടിപ്പു കേസിൽ ഒന്നാം പ്രതിയാണു ലക്ഷ്മി നായരെന്നും നന്ദിനിയെന്നും അറിയപ്പെട്ടിരുന്ന സരിത എസ്.നായർ. രണ്ടാം പ്രതി ബിജു രാധാകൃഷ്ണനെ 2018 സെപ്റ്റംബർ ഒന്നിന് ഒരു വർഷം തടവിനും 4 ലക്ഷം രൂപ പിഴയൊടുക്കാനും കോടതി ശിക്ഷിച്ചിരുന്നു.

പ്രവാസികളായ കീഴാറ്റിങ്ങൽ സ്വദേശികളായ മണിയൻ (49), സഹോദരൻ രാധാകൃഷ്ണൻ (47) എന്നിവർ നൽകിയ പരാതിയിലാണു മെഡിക്കൽ കോളജ് പൊലീസ് കേസ് എടുത്തത്.

2009 ഒക്ടോബർ 2 നാണു സംഭവം. ബിജു രാധാകൃഷ്ണൻ ഉടമസ്ഥനായും സരിതാ നായർ ചുമതലക്കാരിയുമായി പട്ടം വൃന്ദാവൻ കോളനിയിൽ സിഇഅർഡി എന്ന സ്ഥാപനം നടത്തി വന്നിരുന്നു. ഈ സ്ഥാപനത്തിന്റെ മറവിൽ തട്ടിപ്പു നടത്തിയെന്നാണ് കേസ്.

മണിയനും സഹോദരനും പാർട്ണണർമാരായി വിദേശത്ത് സിൽവർ കിച്ചൺ ഇൻഡസ്ട്രീസ് എന്ന ബിസിനസ്സ് സ്ഥാപനങ്ങളുണ്ട്. വിമാനയാത്രക്കിടയിൽ എയർപോർട്ടിൽ വെച്ച് ബിജു രാധാകൃഷ്ണനെ പരിചയപ്പെടുകയും താൻ ഫിനാൻഷ്യൽ കൺസൾട്ടന്റാണെന്നും സരിത ചാർട്ടേർഡ് അക്കൗണ്ടന്റാണെന്നും

ബിസിനസ് വികസനത്തിനായി ഏഷ്യൻ ഡെവലപ്പ്മെൻറ് ബാങ്കിൽ നിന്നും കുറഞ്ഞ പലിശ നിരക്കിൽ 10 കോടി രൂപ വായ്പ സംഘടിപ്പിച്ച് തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഭൂമിയുടെ ആധാരങ്ങളും പ്രോസസ്സിംഗ് ചാർജ് ഇനത്തിൽ 4 ലക്ഷം രൂപയും കൈറ്റി. ശേഷം ലോൺ തരപ്പെടുത്തി നൽകുകയോ 4 ലക്ഷം രൂപ തിരികെ കൊടുക്കുകയോ ചെയ്യാതെ ചതിച്ചതായാണ് കേസ് നിലനിൽക്കുന്നത്.

2010 ജനുവരി 15നു റജിസ്റ്റർ ചെയ്ത കേസിൽ 2011 ഒക്ടോബർ 9നാണു കുറ്റപത്രം സമർപ്പിച്ചത്. 16 ലക്ഷം രൂപയുടെ ബവ്കോ തൊഴിൽ തട്ടിപ്പു കേസുകളിൽ പ്രതിയായതോടെ സരിത ഒളിവിലെന്നാണു പൊലീസ് പറയുന്നത്.

 

 

യുഡിഎഫ് നേതാക്കൾക്കെതിരെ പീഡനക്കേസുമായി സരിതയെ ഇറക്കി കളിച്ച പിണറായി സർക്കാർ ഇതോടെ വെട്ടിലായിരിക്കുകയാണ്. തന്നെ അറസ്റ്റ് ചെയ്യാൻ പൊലീസിനും സിപിഎമ്മുകാർക്കും ഭയമാണെന്നു തൊഴിൽ തട്ടിപ്പിനിരയായ വ്യക്തിയോടു പറയുന്ന സരിതയുടെ വോയ്സ് ക്ലിപ് പൊലീസിനു നൽകിയിട്ടും നടപടി പാടില്ലെന്ന നിർദേശമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നൽകിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (7 minutes ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (18 minutes ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (30 minutes ago)

വാണിയംകുളത്തില്‍നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി  (32 minutes ago)

ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും അവസാനിക്കാതെ നിയമപ്രശ്നങ്ങൾ; തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകും; സുഗതനെ രക്ഷിക്കാൻ വൻ നീക്കം  (33 minutes ago)

സ്വപ്ന സുരേഷ് വീണ്ടും; വിറങ്ങലിച്ച് പ്രതിപക്ഷം; ലൈഫ് മിഷൻ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു  (38 minutes ago)

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹനയ്ക്ക് അരുൺ കുമാറുമായി നേരത്തെ മുതൽ ബന്ധമുണ്ടായിരുന്നു; മതം മാറി വിവാഹം കഴിക്കണമെന്ന് ഷെഹനയെ അരുൺ ഭീഷണിപ്പെടുത്തി; സ്വകാര്യ വീഡിയോകളും ഫോട്ടോകളും  (42 minutes ago)

MARRIAGE കല്യണ തട്ടിപ്പ് കയ്യോടെ തൂക്കി  (50 minutes ago)

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം  (1 hour ago)

പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.  (1 hour ago)

വിവാദമായ പരീക്ഷയുടെ മാര്‍ക്ക് വിവരങ്ങള്‍ നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവില്‍ അപ്പീല്‍ നല്‍കുമെന്ന് പിഎസ്‌സി  (1 hour ago)

പഠിക്കാൻ ഭാര്യ ഗൾഫിലേക്ക് അവിടെ രണ്ടാം വിവാഹം, മകളെ തട്ടിയെടുത്തു..! രഞ്ജീഷ് തൂങ്ങി മരിച്ചു..പൊട്ടിക്കരഞ്ഞ് നാട്ടുകാർ  (2 hours ago)

ഉറഞ്ഞുതുള്ളി സൂപ്രണ്ട്.... അടിച്ചതേ സൂപ്രണ്ടിന് ഓർമ്മയുള്ളു, തിരിച്ചടിച്ച് മാലാഖമാർ,എടുത്തുടുത്തു..! കണ്ണൂർ ആശുപത്രിയിൽ കൂട്ടയടി  (2 hours ago)

ബഹ്റൈനിൽ എത്തിയിട്ട് വെറും ആറുമാസം മാത്രം... പ്രവാസി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി  (2 hours ago)

ഇ20 പെട്രോൾ മൂലം എൻജിൻ തകരാറിലായെന്ന കേസിൽ ഉപഭോക്താവിന് അനുകൂലമായ ചരിത്രവിധി പുറപ്പെടുവിച്ച് കോടതി...  (3 hours ago)

Malayali Vartha Recommends