Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനായി ജില്ലയിലെ പോളിങ് ബൂത്തുകള്‍ ഒരുങ്ങുന്നു... കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി ഒരു ബൂത്തില്‍ വോട്ട് ചെയ്യാന്‍ കഴിയുന്നത് പരമാവധി 1,000 പേര്‍ക്ക്

07 MARCH 2021 01:06 PM IST
മലയാളി വാര്‍ത്ത

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനായി ജില്ലയിലെ പോളിങ് ബൂത്തുകള്‍ ഒരുങ്ങുന്നു... കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി ഒരു ബൂത്തില്‍ വോട്ട് ചെയ്യാന്‍ കഴിയുന്നത് പരമാവധി 1,000 പേര്‍ക്ക്.

അതിനാല്‍ മുന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയിലുണ്ടായിരുന്ന 2,736 പോളിങ് ബൂത്തുകളുടെ സ്ഥാനത്ത് 1,428 ഓക്‌സിലിയറി പോളിങ് ബൂത്തുകളടക്കം 4,164 ബൂത്തുകളിലാണ് ജില്ലയില്‍ വോട്ടെടുപ്പ് നടക്കുന്നത്.

 

ഈ ബൂത്തുകളിലെല്ലാം അടിയന്തരമായി അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസയുടെ അധ്യക്ഷതയില്‍ ഇന്നലെ (മാര്‍ച്ച് 06) ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

ഭിന്നശേഷിക്കാര്‍ക്കുള്ള റാംപുകള്‍ ഇല്ലാത്ത ബൂത്തുകളില്‍ ഈ മാസം 15നു മുന്‍പ് അവ സജ്ജമാക്കാന്‍ പൊതുമരാമത്ത് വകുപ്പിനും നിര്‍മിതി കേന്ദ്രത്തിനും കളക്ടര്‍ നിര്‍ദേശം നല്‍കി. ഓക്‌സിലിയറി ബൂത്തുകളിലടക്കം എല്ലായിടത്തും വൈദ്യുതി ലഭ്യത ഉറപ്പാക്കും.

 



കെ.എസ്.ഇ.ബി. എല്ലാ ബൂത്തുകളിലും പ്രത്യേക പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കണം. ഓക്‌സിലിയറി ബൂത്തുകളില്‍ ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ബയോ ടോയ്‌ലറ്റ് അടക്കമുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കും. ഇതിനായുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.

ജലവിതരണത്തിനു സ്ഥിരം സംവിധാനമില്ലാത്ത ബൂത്തുകളില്‍ വാട്ടര്‍ ടാങ്കുകള്‍ മുഖേന ജലലഭ്യത ഉറപ്പാക്കാന്‍ വാട്ടര്‍ അതോറിറ്റിക്കും നിര്‍ദേശം നല്‍കി. എല്ലാ ബൂത്തുകളിലും നെറ്റ്വര്‍ക്ക് കവറേജ് ഉറപ്പാക്കാന്‍ ബി.എസ്.എന്‍.എല്ലിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. 



നെറ്റ വര്‍ക്ക് കവറേജ് ഇല്ലാത്ത പ്രദേശങ്ങളില്‍ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിക്കുന്നതും ആലോചിക്കുന്നുണ്ടെന്നും കളക്ടര്‍ പറഞ്ഞു. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ടി.ആര്‍. അഹമ്മദ് കബീര്‍, പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, നിര്‍മിതി കേന്ദ്രം, ബിഎസ്എന്‍എല്‍, വിദ്യാഭ്യാസ വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (6 minutes ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (35 minutes ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (44 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (50 minutes ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (52 minutes ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (53 minutes ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (58 minutes ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (1 hour ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (1 hour ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (1 hour ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (1 hour ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (1 hour ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (2 hours ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (2 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ  (2 hours ago)

Malayali Vartha Recommends