Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാത്തിരിപ്പിനൊടുവിൽ കൊച്ചിയിലെ പാലാരിവട്ടം പാലം തുറന്നു;ആദ്യ യാത്രകാരൻ മന്ത്രി ജി.സുധാകരൻ,ഇടത് സർക്കാരിന് അഭിവാദ്യം അർപ്പിച്ച് സിപിഎം പ്രവർത്തകർ

07 MARCH 2021 07:01 PM IST
മലയാളി വാര്‍ത്ത

കാത്തിരിപ്പിനൊടുവിൽ കൊച്ചിയിലെ പാലാരിവട്ടം പാലം തുറന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക പരിപാടികളൊന്നുമില്ലാതെയാണ് പാലം തുറന്നത്. ഇടപ്പള്ളി ഭാഗത്ത് നിന്നും വന്ന മന്ത്രി ജി.സുധാകരൻ ആദ്യത്തെ യാത്രക്കാരനായി പാലത്തിലൂടെ കടന്നു പോയി. സിപിഎം ജില്ലാ സെക്രട്ടറി സി.എൻ.മോഹനനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. സുധാകരനും സംഘവും പാലം കടന്നു പോയതിന് പിന്നാലെ സിപിഎം പ്രവർത്തകർ ബൈക്ക് റാലിയുമായി പാലത്തിൽ പ്രവേശിച്ചു. പാലം പാലം സമയബന്ധിതമായി പൂർത്തിയാക്കിയ ഇടത് സർക്കാരിന് അഭിവാദ്യം അർപ്പിച്ച് സിപിഎം പ്രവർത്തകർ പാലത്തിലൂടെ പ്രകടനവും നടത്തി. എന്നാൽ ബി ജെ പി പ്രവർത്തകരും താനാണ് ഒട്ടും പുറകിലല്ല എന്ന് കാണിച്ച് രംഗത്തു വന്നു .സി പി എം പ്രവർത്തകരുടെ റാലിക്ക് പിന്നാലെ ഇ.ശ്രീധരന് അഭിവാദ്യം അർപ്പിച്ചാണ് ബിജെപി പ്രവർത്തകരും പാലത്തിലൂടെ പ്രകടനം നടത്തിയത് .ഇ ശ്രീധരൻ ബി ജെ പി യിൽ ചേരുന്നതിനു ശേഷം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പൂർത്തിയാകുന്ന പാലമാണ് പാലേരി വട്ടം പാലം .ഒപ്പം ഇതോടെ അദ്ദേഹം രാജി വെച്ച് തിരെഞ്ഞെടുപ്പിൽ മത്സരിക്കും എന്നും പറഞ്ഞിരുന്നു .ഇതിനു പിന്നാലെയാണ് ബി ജെ പി പ്രവർത്തകർ പാലം ശ്രീധരന്റെ നേട്ടമായി കണ്ട് അദ്ദേഹത്തെ അഭിനന്ദിച്ചു രംഗത്തു വരുന്നത് . ഡിഎംആർസി ഉദ്യോഗസ്ഥരും പാലം തുറന്നു കൊടുക്കുന്നതിന് സാക്ഷിയാവാൻ എത്തിയിരുന്നു. കൊച്ചി മെട്രോ പദ്ധതിയുടെ ഭാഗമായി 2016-ലാണ് ഇടപ്പള്ളി മേൽപ്പാലം ഉദ്ഘാടനം ചെയ്തത്. പിന്നീടാണ് പാലാരിവട്ടം പാലം തുറന്നു കൊടുത്തത്. എന്നാൽ ആഴ്ചകൾക്കുള്ളിൽ പാലത്തിൽ വിള്ളലുകൾ കണ്ടെത്തുകയും തുടർന്ന് പാലം അടയ്ക്കുകയും ചെയ്തു.


വിദഗ്ദ്ധ സമിതിയുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ പാലം പുനർനിർമ്മിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ പൂർണമായും ഗതാഗതത്തിന് തുറന്നു കൊടുത്തതോടെ കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിനും വലിയ ആശ്വാസമാവും. അതെ സമയംതൊഴിലാളികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അസാധ്യമെന്ന് കരുതിയ പല പദ്ധതികളും യാഥാർത്ഥ്യമാക്കാൻ സാധിച്ചത് സർക്കാരിന്റെ ഇച്ഛാശക്തികൊണ്ടുമാത്രമല്ല ആ സ്വപ്നം തങ്ങളുടേത് കൂടിയാണെന്ന അർപ്പണബോധത്തോടെ അദ്ധ്വാനിച്ച അസംഖ്യം തൊഴിലാഴികളുടെ പ്രയത്നത്തിന്റെ ഫലമായി കൂടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാലാരിവട്ടം പാലം തുറന്നുകൊടുത്തതിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.തീബ്സിലെ ഏഴു കവാടങ്ങൾ നിർമ്മിച്ചത് ആരാണ് എന്ന ചോദ്യത്തിലൂടെയാണ് മുഖ്യമന്ത്രി തൊഴിലാളികൾ നൽകിയ സംഭാവനകളെക്കുറിച്ച് വ്യക്തമാക്കിയത്.”തീബ്സിലെ ഏഴു കവാടങ്ങൾ നിർമ്മിച്ചതാരാണ്? പുസ്തകങ്ങൾ നിറയെ രാജാക്കന്മാരുടെ പേരുകളാണ്. പരുക്കൻ പാറകളുയർത്തി അവ പടുത്തത് രാജാക്കന്മാരാണോ?’വിപ്ലവ കവിയായ ബർതോൾഡ് ബ്രെഹ്ത് തൻ്റെ സുപ്രസിദ്ധമായ ഒരു കവിത ആരംഭിക്കുന്നത് ഇങ്ങനെയാണ്. മനുഷ്യരാശിയുടെ നേട്ടങ്ങളുടെ അവകാശികൾ രാജാക്കന്മാരോ ഭരണാധികാരികളോ അല്ല, മറിച്ച് തൻ്റെ വിയർപ്പും രക്തവും ചിന്തി അദ്ധ്വാനിക്കുന്ന തൊഴിലാളികളാണ്. ആ സത്യം ചരിത്രം പലപ്പോഴും വിസ്മരിക്കുകയാണ് ചെയ്തിട്ടുള്ളത്,” മുഖ്യമന്ത്രി പറഞ്ഞു.”പൂർത്തീകരിക്കാൻ 18 മാസമെടുക്കുമെന്ന് തുടക്കത്തിൽ കരുതിയ പാലാരിവട്ടം പാലം 6 മാസമാകുന്നതിനു മുൻപ് നമുക്ക് പണി തീർക്കാൻ സാധിച്ചെങ്കിൽ, അതിൻ്റെ കാരണം, ആ ലക്ഷ്യത്തിനായി സ്വയമർപ്പിച്ച് അദ്ധ്വാനിച്ച നൂറു കണക്കിനു തൊഴിലാളികളാണ്. അവരോടാണ് നാടു കടപ്പെട്ടിരിക്കുന്നത്.ഈ നാടിൻ്റെ വികസനത്തിനായി, ഈ സർക്കാർ സ്വപ്നം കണ്ട പദ്ധതികൾ സാക്ഷാൽക്കരിക്കുന്നതിനായി തൻ്റെ അദ്ധ്വാനം നീക്കി വെച്ച ഓരോ തൊഴിലാളിയോടും ഹൃദയപൂർവം നന്ദി പറയുന്നു. നിങ്ങളുടെ കരുത്താണ്, നിങ്ങളുടെ ത്യാഗമാണ് കേരളത്തിൻ്റെ ഉറപ്പ്. ഇനിയും ഒരുപാട് നേടാനുണ്ട്, അതിനായി ഒത്തൊരുമിച്ച് മുന്നോട്ടു പോകാം,” മുഖ്യമന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (6 minutes ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (35 minutes ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (44 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (50 minutes ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (52 minutes ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (53 minutes ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (58 minutes ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (1 hour ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (1 hour ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (1 hour ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (1 hour ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (1 hour ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (2 hours ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (2 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ  (2 hours ago)

Malayali Vartha Recommends