അമിത്ഷാ ചെറുമീനല്ല... കെ. സുരേന്ദ്രന്റെ വിജയ് യാത്ര അനശ്വരമാക്കി അമിത്ഷാ; ശംഖുമുഖം കടപ്പുറത്ത് തിങ്ങിനിറഞ്ഞ ജനസഞ്ചയത്തെ സാക്ഷി നിര്‍ത്തിയുള്ള അമിത്ഷായുടെ ചോദ്യങ്ങള്‍ കത്തി പടര്‍ന്നു; ഡോളര്‍ കടത്തു പ്രതി താങ്കളുടെ ഓഫീസിലായിരുന്നില്ലേ?

നിര്‍മ്മലാ സീതാരാമന്‍ ഉണ്ടാക്കിയ രാഷ്ട്രീയ പ്രസംഗത്തിന് ശേഷം വന്ന അമിത്ഷായും കത്തിപടരുകയായിരുന്നു.
സംസ്ഥാന സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും ആഞ്ഞടിച്ചാണ് അമിത്ഷാ കത്തിക്കയറിയത്. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയലക്ഷ്യത്തോടെ ഉപയോഗിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഡോളര്‍ കടത്ത് കേസിലെ പ്രതി താങ്കളുടെ ഓഫീസിലായിരുന്നില്ലേ ജോലി ചെയ്തത് എന്ന് മുഖ്യമന്ത്രിയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ചോദ്യം.
ശംഖുമുഖം കടപ്പുറത്ത് തിങ്ങിനിറഞ്ഞ ജനസഞ്ചയത്തെ സാക്ഷി നിറുത്തിയാണ് താന്‍ ഈ ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിന് മറുപടി പറയണമെന്നും കെ. സുരേന്ദ്രന്റെ വിജയ് യാത്രയുടെ സമാപന റാലിയില്‍ അമിത് ഷാ പറഞ്ഞു.
ഡോളര്‍ കടത്ത് കേസിലെ പ്രതിക്ക് മാസം മൂന്നു ലക്ഷം രൂപ ശമ്പളം നല്‍കിയത് ഈ സര്‍ക്കാരല്ലേ. നിങ്ങളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയല്ലേ വ്യാജബിരുദത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെ നിയമിച്ചത്.
നിങ്ങളും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വിദേശയാത്ര നടത്തുമ്പോള്‍ പ്രതിയായ സ്ത്രീ അനുഗമിച്ചിരുന്നോ ഇല്ലയോ. ഈ സ്ത്രീ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നിത്യസന്ദര്‍ശകയായിരുന്നോ എന്നാണ് ജനങ്ങള്‍ക്കറിയേണ്ടത്. കള്ളക്കടത്തു സ്വര്‍ണം കസ്റ്റംസ് പിടിച്ചപ്പോള്‍ വിട്ടയയ്ക്കാന്‍ താങ്കളുടെ ഓഫീസ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവോ ഇല്ലയോ. സുതാര്യമായി പ്രവര്‍ത്തിക്കേണ്ട മുഖ്യമന്ത്രിയുടെ ഓഫീസ് ഇത് തുറന്നുപറയണം.
സി.പി.എമ്മും കോണ്‍ഗ്രസും വര്‍ഗീയ പാര്‍ട്ടിയായ എസ്.ഡി.പി.ഐയുമായി സഖ്യത്തിലാണ്. ബംഗാളില്‍ കോണ്‍ഗ്രസും സി.പി.എമ്മും സഖ്യത്തിലാണ് .
കോണ്‍ഗ്രസിന് കേരളത്തില്‍ മുസ്ലിംലീഗുമായും ബംഗാളില്‍ ഷെരിഫിന്റെ പാര്‍ട്ടിയുമായും മഹാരാഷ്ട്രയില്‍ ശിവസേനയുമായാണ് സഖ്യം.മോദിയുടെ നേട്ടങ്ങള്‍അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ ബി.ജെ.പി സര്‍ക്കാര്‍ ഫലപ്രദമായി കൈകാര്യ ചെയ്തു. സാമ്പത്തിക അച്ചടക്കമുണ്ടാക്കി. 13 കോടി പാവങ്ങള്‍ക്ക് സൗജന്യമായി പാചക വാതകം നല്‍കി. രണ്ടര കോടി പാവങ്ങള്‍ക്ക് വീടും വൈദ്യുതിയും നല്‍കി.
ജാതിയും മതവും നോക്കി ഇടതു, വലതു മുന്നണികള്‍ നടപ്പാക്കുന്ന വികസന പ്രഹസനത്തിന് അന്ത്യം കുറിക്കുമെന്നും, ബി.ജെ.പി അധികാരത്തിലേറിയാല്‍ എല്ലാവര്‍ക്കും വികസനമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയം നടപ്പാക്കുമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. കാസര്‍കോട് നിന്നാരംഭിച്ച വിജയയാത്രയുടെ സമാപനത്തോടനുബന്ധിച്ച് ശംഖുമുഖത്ത് നടന്ന ബഹുജനറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റാലി ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എന്‍.ഡിഎ പ്രചാരണ മുദ്രാവാക്യം പ്രഖ്യാപിച്ചു. പുതിയ കേരളം മോദിക്കൊപ്പം എന്നതാണ് മുദ്രാവാക്യം.
എന്തിലാണ് കേരളം ഒന്നാമതെന്ന് സുരേന്ദ്രന്‍ ചോദിച്ചു. തൊഴിലില്ലായ്മയിലോ, ദാരിദ്രത്തിലോ, ദളിത്, ആദിവാസി , സ്ത്രീപീഡനങ്ങളിലോ, ലൗജിഹാദിലോ, മതഭീകരവാദത്തിലോ, ഐസിസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തുന്നതിലോ നവോത്ഥാന നേതാക്കളായ ശ്രീനാരായണഗുരുവും മന്നത്ത് പത്മനാഭനും അയ്യാ സ്വാമിയും അയ്യങ്കാളിയും സ്വപ്നം കണ്ടത് ഇന്നത്തെ അഴിമതിയും വികസനമുരടിപ്പുമുള്ള കേരളമുണ്ടാക്കാനല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മെട്രോമാന്‍ ഇ. ശ്രീധരനെ അമിത്ഷാ ആദരിച്ചു. നടന്‍ ദേവന്റെ കേരള പീപ്പിള്‍ പാര്‍ട്ടി ചടങ്ങില്‍ ബി.ജെ.പി.യില്‍ ലയിച്ചു. കോണ്‍ഗ്രസ് നേതാവും പന്തളം സുധാകരന്റെ സഹോദരനുമായ പന്തളം പ്രതാപന്‍, മുന്‍ ജോയിന്റ് ലേബര്‍ കമ്മിഷണര്‍ കെ. വി. ബാലകൃഷ്ണന്‍, സംവിധായകന്‍ വിനുകിരിയത്ത്, നടി രാധ, ഉദയസമുദ്ര രാജശേഖരന്‍ നായര്‍ തുടങ്ങിയവര്‍ അമിത് ഷായില്‍ നിന്ന് ബി.ജെ.പി. അംഗത്വം ഏറ്റുവാങ്ങി.
https://www.facebook.com/Malayalivartha

























