പ്രവാസികൾക്ക് ജാഗ്രത നിർദേശം! യുഎഇയിൽ തണുപ്പ് കടുക്കുന്നു ശക്തമായ കാറ്റിനും മഴയ്ക്കും കടൽക്ഷോഭത്തിനും സാധ്യത...

യു എ ഇയിൽ ശൈത്യകാലം അതിന്റെ ഏറ്റവും തീവ്രമായ ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ജനുവരി പകുതിയോടെ രാജ്യത്ത് കടുത്ത തണുപ്പ് അനുഭവപ്പെടുമെന്നും ഇമാറാത്തി അസ്‌ട്രോണമി സൊസൈറ്റി അറിയിച്ചു. ഈ മാസത്തെ താപനില പൊതുവെ 11 ഡിഗ്രി സെൽഷ്യസിനും 23 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നും ശരാശരി ആറ് മുതൽ എട്ട് ദിവസം വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും സൊസൈറ്റി ചെയർമാൻ ഇബ്്റാഹിം അൽ ജർവാൻ പറഞ്ഞു. ജനുവരി പത്ത് മുതൽ 23 വരെയുള്ള കാലയളവിലാണ് മേഖലയിൽ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്താറുള്ളത്.
അറബ് പാരമ്പര്യത്തിൽ അതിശൈത്യത്തിന്റെ അടയാളമായി കരുതുന്ന ദർ അൽ സ്തീൻ, ബർദ് അൽ ബതീൻ തുടങ്ങിയ പ്രതിഭാസങ്ങൾ ഈ സമയത്താണ് അനുഭവപ്പെടാറുള്ളത്. മരുഭൂമികളിലും 1200 മീറ്ററിലധികം ഉയരമുള്ള മലയോര മേഖലകളിലും പുലർച്ചെ താപനില അഞ്ച് ഡിഗ്രി സെൽഷ്യസിനും താഴെയാകാൻ സാധ്യതയുണ്ട്. ചിലയിടങ്ങളിൽ മഞ്ഞ് വീഴ്ചക്കും സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡിസംബർ 22 മുതൽ ജനുവരി 31 വരെയുള്ള നാൽപ്പത് ദിവസങ്ങളെയാണ് സാധാരണയായി കടുത്ത തണുപ്പുള്ള കാലമായി കണക്കാക്കുന്നത്.
ഞായറാഴ്ച മുതൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചു . വരും ദിവസങ്ങളിൽ താപനില കുറയുമെന്നും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. ഈ ആഴ്ച പകുതിയോടെ കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം.
രാത്രിയിലും പുലർച്ചെയും അന്തരീക്ഷത്തിൽ ഈർപ്പം കൂടുന്നതിനാൽ കനത്ത മൂടൽമഞ്ഞ് ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. അതിനാൽ റോഡുകളിലെ കാഴ്ചപരിധി കുറയാൻ ഇടയുള്ളതിനാൽ വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിച്ചു. ബുധനാഴ്ചയോടെ കാറ്റിന്റെ വേഗത കൂടുകയും വ്യാഴാഴ്ചയോടെ താപനില ഗണ്യമായി കുറയുകയും ചെയ്യും.
വ്യാഴാഴ്ച മുതൽ രാജ്യത്ത് താപനില ഗണ്യമായി കുറയും. ഉൾപ്രദേശങ്ങളിൽ 27°C വരെയും തീരപ്രദേശങ്ങളിൽ 23-25°C വരെയും ആയിരിക്കും പരമാവധി താപനില. മലയോര മേഖലകളിൽ തണുപ്പ് കൂടുതലായിരിക്കും (12°C - 19°C).
കൂടാതെ മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ഉൾനാടൻ പ്രദേശങ്ങളിൽ പൊടിപടലങ്ങൾ ഉയരും.
മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇത് ഉൾപ്രദേശങ്ങളിൽ പൊടിപടലങ്ങൾ ഉയരാനും കാഴ്ചപരിധി കുറയാനും കാരണമായേക്കാം.രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ, പ്രത്യേകിച്ച് വടക്കൻ, കിഴക്കൻ മേഖലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
അതേസമയം കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ അവധി ദിവസങ്ങളിൽ കടലിൽ പോകുന്നവരും തീരദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും വ്യക്തമാക്കി. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പ്രക്ഷുബ്ധമാകും
രാത്രിയിലും പുലർച്ചെയും അന്തരീക്ഷത്തിൽ ഈർപ്പം കൂടുന്നതിനാൽ തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും മൂടൽമഞ്ഞ് (Fog/Mist) അനുഭവപ്പെടാൻ സാധ്യതയുണ്ട്. നിലവിലെ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ രാജ്യം കൂടുതൽ തണുപ്പിലേക്കും കാറ്റുള്ള കാലാവസ്ഥയിലേക്കും മാറാനാണ് സാധ്യത. കൂടാതെ താപനിലയിൽ വലിയ കുറവുണ്ടാകില്ലെങ്കിലും കാറ്റിന്റെ സാന്നിധ്യം അന്തരീക്ഷത്തിൽ തണുപ്പ് അനുഭവപ്പെടാൻ കാരണമാകുമെന്നും അറിയിച്ചു. ചില പ്രദേശങ്ങളിൽ താപനില പെട്ടെന്ന് താഴുകയും കഠിനമായ തണുപ്പിലേക്ക് നീങ്ങുകയും ചെയ്യും
അതേസമയം താപനില നോക്കുമ്പോൾ വരും ദിവസങ്ങളിൽ ദുബായ്, അബുദാബി തുടങ്ങിയ ഇടങ്ങളിൽ പകൽ താപനില 23 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. എന്നാൽ ഉൾനാടുകളിൽ ഇത് 27 ഡിഗ്രി വരെ ഉയരാമെങ്കിലും രാത്രികാലങ്ങളിൽ തണുപ്പ് ശക്തമാകുമെന്നാണ് റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിട്ടുള്ളത്.
പർവതപ്രദേശങ്ങളിൽ സ്ഥിതി വ്യത്യസ്തമാണ്. അവിടെ താപനില 12 ഡിഗ്രി സെൽഷ്യസിനും 19 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. രാത്രികാലങ്ങളിൽ ഇത് ഇനിയും താഴാൻ സാധ്യതയുണ്ട്. തണുപ്പിനെ പ്രതിരോധിക്കാൻ ആവശ്യമായ വസ്ത്രങ്ങൾ കരുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് ഈ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കാലാവസ്ഥാ മാറ്റങ്ങൾക്കനുസരിച്ച് റോഡ് സുരക്ഷാ നിയമങ്ങളിൽ മാറ്റമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ പോലീസ് നൽകുന്ന മുന്നറിയിപ്പുകൾ കൃത്യമായി ശ്രദ്ധിക്കണമെന്നും പ്രത്യേകിച്ച് മൂടൽമഞ്ഞുള്ളപ്പോൾ ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കാതെ ഫോഗ് ലൈറ്റുകൾ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
ഫെബ്രുവരി പകുതിയോടെ താപനിലയിൽ രണ്ട് ഡിഗ്രി സെൽഷ്യസിന്റെ വർധനവുണ്ടാകുമെങ്കിലും തണുത്ത കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. കടുത്ത തണുപ്പിനെ നേരിടാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ചു. സൊസൈറ്റിയുടെ അറിയിപ്പ് പ്രകാരം ഈ വർഷം മഴയുടെ അളവ് സാധാരണ നിലയിലായിരിക്കും. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ കാലാവസ്ഥാ വകുപ്പ് പുറത്തുവിടുമെന്ന് ഇബ്്റാഹിം അൽ ജർവാൻ പറഞ്ഞു.
https://www.facebook.com/Malayalivartha
























