Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശ്രീകൃഷ്ണജയന്തി ഇന്ന്... ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ശോഭായാത്രകള്‍ നടക്കും, ക്ഷേത്രങ്ങളില്‍ അഷ്ടമിരോഹിണി ആഘോഷിക്കും


പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന്‍ രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...


വ്യോമസേനയ്‌ക്കായി കൂടുതൽ ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ..ഇന്ത്യ ഒപ്പുവയ്‌ക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും..രണ്ട് ലക്ഷം കോടി രൂപയാണ് കരാറിന്റെ ആകെ മൂല്യം..


ഉമ്മൻ ചാണ്ടി സർക്കാർ അടച്ചു വച്ച അമീബ പെറ്റു..വൈറസിനെ തുറന്ന് വിട്ടു.. പോയ സർക്കാരിന്റെ തലയിൽ എല്ലാം കെട്ടി വച്ച് കൊണ്ട് രംഗത്ത്..9 കൊല്ലം മുമ്പാണ് യുഡിഎഫ് കേരളം ഭരിച്ചിരുന്നത്.. ഇപ്പോഴത്തെ അമീബാ മരണങ്ങളില്‍ ആരോഗ്യമന്ത്രി..


പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിൽ എത്തി.. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല മോദിയെ സ്വീകരിച്ചു.. മണിപ്പൂരിൽ കലാപം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് മോദി സംസ്ഥാനത്ത് എത്തുന്നത്..

തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ല; എന്നാല്‍ ട്വന്‍റി 20യില്‍ ഏറെ പ്രതീക്ഷയുണ്ട്; കഴിഞ്ഞ ദിവസങ്ങളില്‍ മലയാള സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയവര്‍ തിരികെ ശരിയായ വഴിയിലെത്തുമെന്നാണ് തന്റെ പ്രതീക്ഷ; പ്രതികരണവുമായി നടന്‍ ശ്രീനിവാസന്‍

08 MARCH 2021 01:29 PM IST
മലയാളി വാര്‍ത്ത

ട്വന്‍റി 20 കൂട്ടായ്മക്ക് പിന്തുണ നൽകി നടന്‍ ശ്രീനിവാസന്‍. തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ല. എന്നാല്‍ ട്വന്‍റി 20യില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും കേരളത്തിന് മാതൃകയാണെന്നും അദ്ദേഹം പ്രതിക്കരിച്ചു.

ബിജെപിയില്‍ അംഗത്വമെടുത്ത മെട്രോമാന്‍ ഇ ശ്രീധരനും മുന്‍ ഡിജിപി ജേക്കബ് തോമസും ട്വന്റി 20യില്‍ വന്നെങ്കിലെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്വന്‍റി 20ക്ക് നേതൃത്വം നല്‍കുന്ന സാബു ജേക്കബ് നല്ല വ്യക്തിയാണ്. ട്വന്‍റി 20 എറണാകുളത്ത് മത്സരിക്കുന്നുണ്ട്. വിജയിച്ചാല്‍ കേരളത്തിനാകെ മാതൃകയാകുമെന്നും ശ്രീനിവാസന്‍ അവകാശപ്പെടുകയും ചെയ്തു.

മതനിരപേക്ഷതയും സുസ്ഥിര വികസനവും തട്ടിപ്പാണെന്നും ശ്രീനിവാസന്‍ പറഞ്ഞു. എല്ലാ മതങ്ങളും സംഘടിതരാണ്. തമ്മിലടിക്കണമെന്ന ചിന്തയാണുള്ളത്. അതാണോ മതനിരപേക്ഷതയെന്ന് ശ്രീനിവാസന്‍ ചോദിച്ചു.

 

 

തദ്ദേശ തെരഞ്ഞെടുപ്പില്‍ നാല് പഞ്ചായത്തുകളില്‍ ഭരണം നേടാന്‍ ട്വന്‍റി 20ക്ക് കഴിഞ്ഞു. കിഴക്കമ്പലം, ഐക്കരനാട്, മഴുവന്നൂര്‍, കുന്നുനാട് എന്നിവിടങ്ങളിലാണ് ട്വന്‍റി 20 ഭരണം പിടിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ മലയാള സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയവര്‍ തിരികെ ശരിയായ വഴിയിലെത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ശ്രീനിവാസന്‍ പറഞ്ഞു. ട്വന്റി 20 സ്ഥാനാര്‍ത്ഥിയായി ശ്രീനിവാസന്‍ നിയമസഭ തെരെഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നായിരുന്നു അഭ്യൂഹം.

ട്വന്റി 20 നേത്യത്വം പിറവം മണ്ഡലത്തില്‍ മത്സരിയ്ക്കാന്‍ ശ്രീനിവാസനെ സമീപിച്ചിരുന്നതായും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ മത്സര രംഗത്ത് ഉണ്ടാകില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി.

ട്വന്റി ട്വന്റിയുടെ പ്രവര്‍ത്തനം മികച്ചതാണെന്നും നിലവിലുള്ള മുന്നണികളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളോട് വിയോജിപ്പുണ്ടെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും വിരോധമില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്വന്റി -ട്വന്റി ഉണ്ടാക്കിയ മുന്നേറ്റത്തെ കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാടെങ്ങും ആഘോഷത്തില്‍... ശ്രീകൃഷ്ണജയന്തി ഇന്ന്  (6 minutes ago)

ഇന്റര്‍നെറ്റില്‍ നിന്ന് വിട്ടുനില്‍ക്കുക എന്ന കടുത്ത തീരുമാനവുമായി ഐശ്വര്യ ലക്ഷ്മി  (5 hours ago)

യുക്രെയ്ന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ നാറ്റോ രാജ്യങ്ങളോട് ഡോണള്‍ഡ് ട്രംപ്  (5 hours ago)

ഏഷ്യ കപ്പ് ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ശ്രീലങ്ക  (5 hours ago)

കളിച്ചുകൊണ്ടിരിക്കെ കുട്ടികള്‍ തമ്മില്‍ തര്‍ക്കം: 11കാരിയുടെ ചെവി അയല്‍വാസി കടിച്ചുപറിച്ചു  (6 hours ago)

എം വിജയന്റെ മരുമകള്‍ പത്മജയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്  (7 hours ago)

കിണറ്റില്‍ വീണയാളെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി യുവാക്കള്‍ക്ക് ദാരുണാന്ത്യം  (7 hours ago)

പാക് സൈന്യത്തെ ആക്രമിച്ച് ആയുധങ്ങള്‍ പിടിച്ചെടുത്ത് താലിബാന്‍  (7 hours ago)

കോഴിക്കോട്ട് ആശുപത്രിയുടെ ചുറ്റുമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു  (8 hours ago)

കോട്ടയം മെഡിക്കല്‍ കോളജിന്റെ അഞ്ചാം നിലയില്‍നിന്ന് ചാടി 27കാരന്‍ ജീവനൊടുക്കി  (9 hours ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം 13 കാരിയുടെ ആരോഗ്യനില തൃപ്തികരം എന്ന് ഡോക്ടര്‍മാര്‍  (10 hours ago)

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (10 hours ago)

മന്ത്രവാദത്തിനിടെ മന്ത്രവാദിയും യുവാവും പുഴയില്‍ മുങ്ങിമരിച്ചു  (10 hours ago)

മണിപ്പൂരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി  (10 hours ago)

വിലക്കയറ്റത്തില്‍ കേരളം ഒന്നാമതാകാന്‍ കാരണം പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണമാണെന്ന് രാജീവ് ചന്ദ്രശേഖര്‍  (11 hours ago)

Malayali Vartha Recommends