13 സീറ്റിൽ കേരള കോണ്ഗ്രസ്-എം മത്സക്കും; ചങ്ങനാശേരി സീറ്റ് കേരള കോണ്ഗ്രസ്-എമ്മിന് നല്കാന് എല്ഡിഎഫില് ധാരണ

ചങ്ങനാശേരി സീറ്റ് കേരള കോണ്ഗ്രസ്-എമ്മിന് നല്കാന് എല്ഡിഎഫില് ധാരണ. സിപിഐ നിലപാട് മയപ്പെടുത്തിയതോടെയാണ് സീറ്റ് കേരള കോണ്ഗ്രസിന് നല്കാന് തീരുമാനമായത്. കാഞ്ഞിരപ്പള്ളി, ഇരിക്കൂര് സീറ്റുകള് ജോസ് കെ. മാണിക്ക് സിപിഐ വിട്ടു നല്കുകയും ചെയ്യും. 13 സീറ്റിലാണ് കേരള കോണ്ഗ്രസ്-എം മത്സരിക്കുക. അതേസമയം, സിപിഐ 25 സീറ്റിലായിരിക്കും രംഗത്തിറങ്ങുക.
തര്ക്കങ്ങളില്ലാതെ പൂര്ത്തിയാകുമെന്ന് കരുതിയ സീറ്റ് ചര്ച്ച ചങ്ങനാശേരി എന്ന ഒറ്റ സീറ്റില് തട്ടിയാണ് നീണ്ടുപോയിരുന്നത്. കോട്ടയത്ത് ഇനി സിപിഐക്ക് വൈക്കം മാത്രമായിരിക്കും മത്സരിക്കുന്ന മണ്ഡലം. കണ്ണൂരില് സിപിഐക്ക് സീറ്റില്ല.
https://www.facebook.com/Malayalivartha