ഓടിക്കൊണ്ടിരുന്ന കാര്‍ പൂര്‍ണമായും കത്തിനശിച്ചു.... കാറിനുള്ളില്‍ കുടുങ്ങിപ്പോയ യുവാവിനെ സഹോദരന്‍ സാഹസികമായി രക്ഷപെടുത്തി.

അമ്പലംകുന്ന് ചെറുവക്കലില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ പൂര്‍ണമായും കത്തിനശിച്ചു. കാറിനുള്ളില്‍ കുടുങ്ങിപ്പോയ യുവാവിനെ സഹോദരന്‍ സാഹസികമായി രക്ഷപെടുത്തി. ഇന്നലെ വൈകിട്ട് നാലോടെയാണ് സ്വിഫ്ട് കാറിന് തീപിടിച്ചത്.
തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളേജിലെ ട്രെയിനര്‍ അമ്പലംകുന്ന് ചെങ്കൂര്‍ കൂമ്പല്ലൂര്‍ക്കാവ് തോട്ടത്തില്‍ വീട്ടില്‍ അജിത് കുമാര്‍(44), സഹോദരന്‍ അനില്‍(41) എന്നിവരാണ് കാറില്‍ സഞ്ചരിച്ചിരുന്നത്. സഹോദരന്‍ അനിലിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോയി മടങ്ങുമ്പോഴാണ് സംഭവം. അജിത് കുമാറാണ് കാര്‍ ഓടിച്ചിരുന്നത്.
അമ്പലംകുന്ന് ഇളവൂര്‍ പള്ളിക്ക് സമീപത്ത് വച്ച് കാറിന്റെ മുന്നില്‍ നിന്ന് പുക ഉയര്‍ന്നു. കാര്‍ നിറുത്തി പുറത്തിറങ്ങിയ അജിത്കുമാര്‍ സമീപത്തെ വീട്ടില്‍ നിന്ന് വെള്ളവുമായി വരുന്നതിനിടെ വന്‍ശബ്ദത്തോടെ തീ ആളിപ്പടര്‍ന്നു.
ഇടതു വശത്തെ മുന്‍ സീറ്റിലിരുന്ന അനിലിന് ഡോര്‍ ലോക്കായതിനാല്‍ തുറക്കാനായില്ല. നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും ആരും പേടിച്ച് കാറിനടുത്തേക്ക് പോയില്ല.
ഓടിയെത്തിയ അജിത് കുമാര്‍ ഡ്രൈവറുടെ വശത്തെ വാതില്‍ തുറന്ന് അനുജനെ അതിവേഗം രക്ഷപ്പെടുത്തുകയായിരുന്നു. ഇരുവര്‍ക്കും പരിക്കില്ല. കടയ്ക്കലില്‍ നിന്ന് ഫയര്‍ഫോഴ്‌സും പൂയപ്പള്ളി പൊലീസും സ്ഥലത്തെത്തുമ്പോഴേക്ക് കാര്‍ പൂര്‍ണമായും കത്തിനശിച്ചു
"
https://www.facebook.com/Malayalivartha



























