Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

തൃശൂര്‍ ഇങ്ങെടുക്ക്വാ... ഷൂട്ടിംഗ് തിരക്ക് കാരണം സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയില്ലെന്ന സുരേഷ് ഗോപിയുടെ തീരുമാനത്തിനെതിരെ ബിജെപി; ഇപ്പോള്‍ മത്സരിച്ചില്ലെങ്കില്‍ ഇനിയില്ലെന്ന കേന്ദ്രത്തിന്റെ ശക്തമായ തീരുമാനം സുരേഷ് ഗോപിക്ക് തിരിച്ചടിയാകുന്നു; എംപി സ്ഥാനത്തിന്റെ കാലാവധി തീരാറായ സുരേഷ് ഗോപി മത്സരിച്ചില്ലെങ്കില്‍ കളത്തിന് പുറത്താകും

10 MARCH 2021 11:22 AM IST
മലയാളി വാര്‍ത്ത

നടനും എംപിയുമായ സുരേഷ് ഗോപിയോട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം. സിനിമാ ചിത്രീകരണ തിരക്കുള്ളതിനാല്‍ കഴിയില്ലെന്നു സുരേഷ് ഗോപി നേതൃത്വത്തിനു മറുപടി നല്‍കി. അതേ സമയം സുരേഷ് ഗോപിയുടെ ഈ നിലപാടിനെതിരെ പ്രതിഷേധം ഉയരുകയാണ്.

സുരേഷ് ഗോപിയുടെ നിലപാടില്‍ അമിത്ഷായും കടുപ്പിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ മാസത്തില്‍ ഉണ്ടാകുമെന്ന് നേരത്തെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ വലിയ തിരക്കില്ലാത്ത സുരേഷ് ഗോപി എന്തിന് ഈ മാസങ്ങളില്‍ ഡേറ്റ് നല്‍കി എന്നാണ് ബിജെപി ചോദിക്കുന്നത്. കേരളത്തിലെ നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി മത്സരിക്കണം. ഷൂട്ടിംഗല്ലേ, കൊറോണ കാരണം ഷൂട്ടിംഗ് മാസങ്ങളോളം നീട്ടിവച്ചില്ലേ. പിന്നെയാണോ ഒരു മാസം നീട്ടുന്നത്.

 



സുരേഷ് ഗോപിയെ സംബന്ധിച്ചും കേന്ദ്രം നിര്‍ബന്ധിച്ചാല്‍ ഒഴിഞ്ഞുമാറുക സാധ്യമല്ല. എംപി സ്ഥാനത്തിന്റെ കാലാവധി തീരാറായി. ഇനിയെന്തെങ്കിലും സ്ഥാനം കിട്ടണമെങ്കില്‍ കേന്ദ്രം പറയുന്നത് കേള്‍ക്കണം. തോറ്റാലും എവിടെയെങ്കിലും നിന്നേ പറ്റൂ.

തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, തൃശൂര്‍ മണ്ഡലങ്ങളാണ് സുരേഷ് ഗോപിക്കായി സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്. തൃശൂരാണ് സുരേഷ് ഗോപിക്ക് താത്പര്യം. പ്രമുഖരുടെ മത്സര കാര്യത്തില്‍ തീരുമാനമാകാത്തതിനാല്‍ സ്ഥാനാര്‍ഥി നിര്‍ണയവും നീളുകയാണ്. കേന്ദ്രമന്ത്രി വി.മുരളീധരന്‍, സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ എന്നിവരുടെ മത്സര കാര്യത്തിലും ഇതുവരെ തീരുമാനമായില്ല.

 



അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളും ഉഭയകക്ഷി ചര്‍ച്ചകളും വൈകി തുടങ്ങിയ ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥി പട്ടിക ഇതുവരെ അന്തിമമാക്കാന്‍ കഴിഞ്ഞില്ല. ബി.ഡി.ജെ.എസുമായി ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായെങ്കിലും മറ്റ് ഘടകകക്ഷികളുമായുള്ള ചര്‍ച്ച ഇനിയും നീളും.

മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടിയായിരിക്കും. ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 11 നോ 12 നോ ഡല്‍ഹിയില്‍ നടക്കും. കുറെ സീറ്റുകളില്‍ ധാരണയായിട്ടുണ്ടെങ്കിലും പ്രഖ്യാപനം ഒരുമിച്ചായിരിക്കും. പല ജില്ലകളില്‍ നിന്നും ലഭിച്ച പട്ടികകളില്‍ ഒന്നാം റൗണ്ട് ചര്‍ച്ച നടത്തിയ ശേഷം തീരുമാനമാകാതെ മാറ്റിവച്ചിരിക്കുകയാണ്. പന്തളം, മാവേലിക്കര, ആറ്റിങ്ങല്‍ സംവരണ സീറ്റുകള്‍ക്കായി ഒട്ടേറെ പേര്‍ രംഗത്തുണ്ട്.

 



കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ ചേര്‍ന്ന മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കെ.വി. ബാലകൃഷ്ണന്‍, ആകാശവാണി ദൂരദര്‍ശന്‍ മുന്‍ ജോയിന്റ് ഡയറക്ടര്‍ കെ.എ. മുരളീധരന്‍ എന്നിവരെയും സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീറിനെയും മാവേലിക്കരയില്‍ പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ ചേര്‍ന്ന മുന്‍ കെ.പി.സി.സി സെക്രട്ടറി പന്തളം പ്രതാപനോ പന്തളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുശീലയ്‌ക്കോ അടൂര്‍ സീറ്റ് നല്‍കും.

പി. സുധീറിനെ ആറ്റിങ്ങലിലും പരിഗണിക്കുന്നുണ്ട്. ഉദുമയില്‍ ഒ.ബി.സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്‍, തലശ്ശേരിയില്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ഹരിദാസ്, കൂത്തുപറമ്പില്‍ സെല്‍ കോ ഓര്‍ഡിനേറ്റര്‍ കെ. രഞ്ജിത് എന്നിവരെയും പരിഗണിക്കുന്നുണ്ട്. ഒറ്റപ്പാലത്ത് സന്ദീപ് വാര്യര്‍, ചെങ്ങന്നൂരില്‍ ആര്‍. ബാലശങ്കര്‍ എന്നിവര്‍ക്കാണ് സാദ്ധ്യത.

 



നെയ്യാറ്റിന്‍കരയില്‍ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ ചേര്‍ന്ന ഉദയ സമുദ്ര ഗ്രൂപ്പ് എം.ഡി. രാജശേഖരന്‍ നായരെ സ്ഥാനാര്‍ത്ഥിയാക്കാനും സാദ്ധ്യതയുണ്ട്. ബി.ഡി.ജെ.എസില്‍ നിന്നേറ്റെടുത്ത കോഴിക്കോട് സൗത്തില്‍ നവ്യ ഹരിദാസും കോവളത്ത് എസ്. സുരേഷും ഷൊര്‍ണൂരില്‍ പി. വേണുഗോപാലും മത്സരിക്കും.'

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!  (32 minutes ago)

150 കോടി രൂപയുടെ ആസ്തി; 15 ഏക്കറും കടമുറികളും നൽകി, കിട്ടിയതൊന്നും പോരെന്ന് പരാതി അച്ഛനെ വെടിവെച്ച് കൊന്ന് മകൻ  (1 hour ago)

മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും താക്കീതുമായി എം എം മണി  (1 hour ago)

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (1 hour ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (2 hours ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (2 hours ago)

വാണിയംകുളത്തില്‍നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി  (2 hours ago)

ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും അവസാനിക്കാതെ നിയമപ്രശ്നങ്ങൾ; തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകും; സുഗതനെ രക്ഷിക്കാൻ വൻ നീക്കം  (2 hours ago)

സ്വപ്ന സുരേഷ് വീണ്ടും; വിറങ്ങലിച്ച് പ്രതിപക്ഷം; ലൈഫ് മിഷൻ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു  (2 hours ago)

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹനയ്ക്ക് അരുൺ കുമാറുമായി നേരത്തെ മുതൽ ബന്ധമുണ്ടായിരുന്നു; മതം മാറി വിവാഹം കഴിക്കണമെന്ന് ഷെഹനയെ അരുൺ ഭീഷണിപ്പെടുത്തി; സ്വകാര്യ വീഡിയോകളും ഫോട്ടോകളും  (2 hours ago)

MARRIAGE കല്യണ തട്ടിപ്പ് കയ്യോടെ തൂക്കി  (2 hours ago)

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം  (2 hours ago)

പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.  (2 hours ago)

വിവാദമായ പരീക്ഷയുടെ മാര്‍ക്ക് വിവരങ്ങള്‍ നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവില്‍ അപ്പീല്‍ നല്‍കുമെന്ന് പിഎസ്‌സി  (3 hours ago)

പഠിക്കാൻ ഭാര്യ ഗൾഫിലേക്ക് അവിടെ രണ്ടാം വിവാഹം, മകളെ തട്ടിയെടുത്തു..! രഞ്ജീഷ് തൂങ്ങി മരിച്ചു..പൊട്ടിക്കരഞ്ഞ് നാട്ടുകാർ  (4 hours ago)

Malayali Vartha Recommends