Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

അബ്ദുള്ളയും കുഞ്ഞാലിയും കുട്ടികളല്ല... കേന്ദ്രമന്ത്രി സ്ഥാനം മോഹിച്ച് പോയ കുഞ്ഞാലിക്കുട്ടി ആ സ്വപ്നം നടക്കാതെ വന്നതോടെ രാജിവച്ച സീറ്റില്‍ എത്തുന്നത് അബ്ദുള്ള കുട്ടി; സംസ്ഥാനത്ത് ബിജപിയില്‍ നിന്നും ഒരു പ്രബല മുസ്ലീം സ്ഥാനാര്‍ത്ഥി ഉണ്ടാകുന്നത് ഇതാദ്യം; എന്നും അത്ഭുതം കാട്ടുന്ന അബ്ദുള്ള കുട്ടി കളിക്കുന്നത് കുഞ്ഞാലികുട്ടിയുടെ സ്വന്തം തട്ടകത്തില്‍ കയറി

10 MARCH 2021 11:31 AM IST
മലയാളി വാര്‍ത്ത

കേന്ദ്രമന്ത്രി സ്ഥാനം മോഹിച്ച് പോയ കുഞ്ഞാലിക്കുട്ടി ആ സ്വപ്നം നടക്കാതെ വന്നതോടെ രാജിവച്ച സീറ്റില്‍ അബ്ദുള്ള കുട്ടി വിജയിച്ചാല്‍ എന്തായിരിക്കും സ്ഥിതി.

ജയിപ്പിച്ച് വിട്ട കുഞ്ഞാലിക്കുട്ടി എന്തിന് രാജിവച്ചു എന്ന ചോദ്യം ജനം ചോദിച്ചാല്‍ ഉത്തരമില്ല. ആ ഒരു ഞെട്ടലിലാണ് കുഞ്ഞാലികുട്ടിയും മുസ്ലീം ലീഗും. എന്നും അത്ഭുതം കാട്ടുന്ന അബ്ദുള്ളകുട്ടി അത്ഭുതം കാട്ടില്ലെന്ന് ആരു കണ്ടു.

 



സഭകള്‍ ബിജെപിക്ക് വേണ്ടി വോട്ടുപിടിക്കുന്ന അപൂര്‍വ കാഴ്ചയാണ് കാണുന്നത്. ബിജെപിയുടെ വര്‍ഗീയ മുഖം തുറന്ന് കാട്ടിയാണ് ഇതുവരെ എല്‍ഡിഎഫും യുഡിഎഫും പിടിച്ചു നിന്നത്. ഇപ്പോള്‍ സംസ്ഥാനത്ത് ആദ്യമായി ബിജെപി ഒരു മുസ്ലീമിനെ തന്നെ നിര്‍ത്തിയിരിക്കുകയാണ്. വെറും മുസ്ലീമല്ല. എംപിയും എംഎല്‍എയുമായിരുന്ന അബ്ദുള്ള കുട്ടി. അതോടെ മലപ്പുറത്ത് തീ പാറും.

പാര്‍ട്ടി ദേശീയ ഉപാധ്യക്ഷന്‍ കൂടിയായ എ.പി.അബ്ദുല്ലക്കുട്ടിയെ കോഴിക്കോട് കുന്ദമംഗലം മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. അതിന്റെ ഒരുക്കം പൂര്‍ത്തിയാകുന്നതിനിടെയാണു കേന്ദ്രനേതൃത്വം അദ്ദേഹത്തെ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കിയത്.

 

 

പലപ്പോഴായി എംപിയും എംഎല്‍എയുമായ താന്‍ മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു അബ്ദുല്ലക്കുട്ടി. പാര്‍ട്ടിയിലെ പുതുമുഖങ്ങള്‍ക്ക് അവസരം ലഭിക്കട്ടെ എന്നും നേതൃത്വത്തെ അറിയിച്ചു. എന്നാല്‍ സിപിഎമ്മിലും കോണ്‍ഗ്രസിലും പയറ്റിത്തെളിഞ്ഞ അദ്ദേഹം മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചു. മുതിര്‍ന്ന നേതാക്കളും ഇടപെട്ടതോടെ മത്സരത്തില്‍ തീരുമാനമായി.

കാസര്‍കോട്, മലപ്പുറം ജില്ലകളിലാണ് ആദ്യം പരിഗണിച്ചതെങ്കിലും സ്ഥാനാര്‍ഥി പരിഗണനാപട്ടികയില്‍ കുന്ദമംഗലത്ത് തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ വിജയയാത്ര പത്തനംതിട്ടയില്‍ എത്തിയപ്പോഴാണ് അബ്ദുല്ലക്കുട്ടി നിയമസഭയി നിന്ന് ലോക്‌സഭയിലേക്ക് മാറുന്നത്.

 

പാര്‍ട്ടി കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വവുമായി സംസാരിച്ച് മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിക്കുന്ന കാര്യം വ്യക്തമാക്കി. വിജയ പരാജയങ്ങള്‍ക്കപ്പുറം രാഷ്ട്രീയ ശ്രദ്ധപിടിച്ചുപറ്റാന്‍ അദ്ദേഹം അവിടെ മത്സരിക്കേണ്ടത് ആവശ്യമാണെന്നാണു നേതൃത്വത്തിന്റെ വിലയിരുത്തല്‍.

സിപിഎമ്മില്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്തില്‍ വളപട്ടണം ഡിവിഷനില്‍ 1994ല്‍ സിപിഎം സ്ഥാര്‍ഥിയായി മത്സരം ആരംഭിച്ച അബ്ദുല്ലക്കുട്ടി അതിന്റെ കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ച് മണ്ഡലം അടക്കിവാണിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ തോല്‍പിച്ച് പാര്‍ലമെന്റിലെത്തിയാണു വിജയയാത്ര തുടങ്ങിയത്. 2004ല്‍ വീണ്ടും കണ്ണൂരില്‍ സ്ഥാനാര്‍ഥിയായി 80,000ലധികം ഭൂരിപക്ഷത്തിന് മുല്ലപ്പള്ളിയെ തോല്‍പ്പിച്ച് ലോക്‌സഭയിലെത്തി. അട്ടിമറി വിജയം ആവര്‍ത്തിച്ചതോടെ 'അദ്ഭുതക്കുട്ടി'യെന്നും അറിയപ്പെട്ടു.

 



പിന്നീട് കോണ്‍ഗ്രസിലെത്തിയ അബ്ദുല്ലക്കുട്ടി കെ.സുധാകരന്‍ എംഎല്‍എ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒഴിവില്‍ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ മുതിര്‍ന്ന നേതാവ് എം.വി. ജയരാജനെ തോല്‍പ്പിച്ച് കണ്ണൂരില്‍ നിന്ന് നിയമസഭയിലെത്തി.

20011ലെ നിയമസഭാ തിരഞ്ഞെടുപ്പിലും കണ്ണൂരില്‍ വിജയം ആവര്‍ത്തിച്ചെങ്കിലും 2016ല്‍ തലശേരി മണ്ഡലത്തില്‍ സിപിഎമ്മിനോട് തോറ്റു. പിന്നീട് നരേന്ദ്രമോദിയുടെ ആരാധകനായി മാറി, കേന്ദ്രത്തിന്റെ നയങ്ങളെ അനുകൂലിച്ചും വിശദീകരിച്ചും കഴിയുന്നതിനിടെ ലോക്‌സഭാതിരഞ്ഞെടുപ്പിനു ശേഷം അപ്രതീക്ഷിതമായി ബിജെപിയിലെത്തി. പാര്‍ട്ടി കേന്ദ്രനേതൃത്വം നേരിട്ട് ഇടപെട്ട് അദ്ദേഹത്തെ പാര്‍ട്ടിയിലെത്തിച്ചതു സംസ്ഥാന നേതൃത്വത്തെയും അദ്ഭുതപ്പെടുത്തിയ നടപടിയായിരുന്നു.

 



സിപിഎമ്മിലായിരിക്കുമ്പോള്‍തന്നെ മോദിയോടുളള സ്‌നേഹം തുടങ്ങിയിരുന്നു. കണ്ണൂര്‍ എംപിയായിരിക്കെ അബ്ദുല്ലക്കുട്ടി ഗള്‍ഫിലെ യോഗത്തില്‍ മോദിയുടെ ഗുജറാത്ത് മാതൃകാവികസനത്തെ പുകഴ്ത്തിയത് പാര്‍ട്ടിക്കുള്ളില്‍ ഉണ്ടാക്കിയ പ്രശ്‌നം ചെറുതൊന്നുമായിരുന്നില്ല.

പിന്നീട് കണ്ണൂര്‍ ശ്രീകണ്ഠപുരത്തുവച്ച്, ബന്ദും പണിമുടക്കും അവസാനിപ്പിച്ചില്ലെങ്കില്‍ കേരളത്തിന്റെ കാര്യം കട്ടപുകയാകുമെന്ന രീതിയിലുള്ള പ്രസംഗത്തോടെയാണ് ഭിന്നത വര്‍ധിച്ച് പാര്‍ട്ടിക്കു പുറത്തേക്കുളള വഴിയൊരുങ്ങിയത്. ഇപ്പോള്‍ അബ്ദുള്ള കുട്ടിയാണ് കേരളത്തിലെ താരം.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!  (31 minutes ago)

150 കോടി രൂപയുടെ ആസ്തി; 15 ഏക്കറും കടമുറികളും നൽകി, കിട്ടിയതൊന്നും പോരെന്ന് പരാതി അച്ഛനെ വെടിവെച്ച് കൊന്ന് മകൻ  (1 hour ago)

മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും താക്കീതുമായി എം എം മണി  (1 hour ago)

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (1 hour ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (2 hours ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (2 hours ago)

വാണിയംകുളത്തില്‍നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി  (2 hours ago)

ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും അവസാനിക്കാതെ നിയമപ്രശ്നങ്ങൾ; തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകും; സുഗതനെ രക്ഷിക്കാൻ വൻ നീക്കം  (2 hours ago)

സ്വപ്ന സുരേഷ് വീണ്ടും; വിറങ്ങലിച്ച് പ്രതിപക്ഷം; ലൈഫ് മിഷൻ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു  (2 hours ago)

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹനയ്ക്ക് അരുൺ കുമാറുമായി നേരത്തെ മുതൽ ബന്ധമുണ്ടായിരുന്നു; മതം മാറി വിവാഹം കഴിക്കണമെന്ന് ഷെഹനയെ അരുൺ ഭീഷണിപ്പെടുത്തി; സ്വകാര്യ വീഡിയോകളും ഫോട്ടോകളും  (2 hours ago)

MARRIAGE കല്യണ തട്ടിപ്പ് കയ്യോടെ തൂക്കി  (2 hours ago)

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം  (2 hours ago)

പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.  (2 hours ago)

വിവാദമായ പരീക്ഷയുടെ മാര്‍ക്ക് വിവരങ്ങള്‍ നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവില്‍ അപ്പീല്‍ നല്‍കുമെന്ന് പിഎസ്‌സി  (3 hours ago)

പഠിക്കാൻ ഭാര്യ ഗൾഫിലേക്ക് അവിടെ രണ്ടാം വിവാഹം, മകളെ തട്ടിയെടുത്തു..! രഞ്ജീഷ് തൂങ്ങി മരിച്ചു..പൊട്ടിക്കരഞ്ഞ് നാട്ടുകാർ  (4 hours ago)

Malayali Vartha Recommends