Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

ഒട്ടും പ്രതീക്ഷിച്ചില്ല... സ്വര്‍ണ കള്ളക്കടത്ത് യു.എ.പി.എ നിയമപ്രകാരം ഭീകര പ്രവര്‍ത്തനമാണെന്ന എന്‍ഐഎ നിലപാടിന് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി; രാജസ്ഥാന്‍ കേസില്‍ സുപ്രീം കോടതിയില്‍ നിന്നും വിധി വന്നാല്‍ സ്വപ്നയും മറ്റ് പ്രതികളും ഭീകര പ്രവര്‍ത്തനത്തിന്റെ പരിധിയില്‍ നിന്ന് പുറത്താകും

10 MARCH 2021 12:45 PM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്ത് ഭീകര പ്രവര്‍ത്തനമാണെന്ന എന്‍ ഐ എ നിലപാട് എങ്ങനെ അംഗീകരിക്കും എന്നാണ് സുപ്രീം കോടതി ചോദിക്കുന്നത്.

സ്വര്‍ണ കള്ളക്കടത്ത് നടത്തിയതിന് യു.എ.പി.എ. നിയമപ്രകാരം ഭീകരപ്രവര്‍ത്തനത്തിന് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. കേന്ദ്ര സര്‍ക്കാരിനും എന്‍.ഐ.എയ്ക്കുമാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്.

 



രാജസ്ഥാന്‍ സ്വദേശി മുഹമ്മദ് അസ്ലാം നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ റോഹിങ്ടന്‍ നരിമാന്‍, ബി.ആര്‍. ഗവായ് എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് നോട്ടീസ് അയച്ചത്.

അസ്ലാമിനെയും പത്തുപേരെയും സ്വര്‍ണ്ണ കള്ളക്കടത്ത് നടത്തിയതിന് 2020 ജൂലൈയില്‍ ജയ്പുര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നു.

 



രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വും അഖണ്ഡതയും തകര്‍ക്കുന്നതിനാണ് സ്വര്‍ണക്കടത്തിലൂടെ ലക്ഷ്യമിട്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍.ഐ.എ. അസ്‌ളാം ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ യു.എ.പി.എ. നിയമത്തിന്റെ 16ാം വകുപ്പും ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 120 ബി വകുപ്പ് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തത്.

എന്നാല്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട തനിക്ക്, സ്വര്‍ണ്ണം കടത്തിയാല്‍ 10,000 രൂപ തരാമെന്ന് ലാല്‍ മുഹമ്മദ് എന്ന വ്യക്തി വാഗ്ദാനം ചെയ്തിരുന്നതായി അസ്ലാം അവകാശപ്പെടുന്നു. ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനാലാണ് സ്വര്‍ണം കടത്തിയത്.

 

 

യു.എ.പി.എ. നിയമത്തിന്റെ 15(1)(iii F) വകുപ്പ് പ്രകാരം ഭീകര പ്രവര്‍ത്തനത്തിന്റെ പരിധിയില്‍ സ്വര്‍ണക്കടത്ത് എന്ന് രേഖപ്പെടുത്തിയിട്ടില്ല. അസ്ലാമിന് ഭീകര പ്രവര്‍ത്തകരോ സംഘടനകളോ ആയി ബന്ധം തെളിയിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിയിഞ്ഞിട്ടില്ലെന്നും അഭിഭാഷകര്‍ വാദിച്ചു.

രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സ്വര്‍ണ്ണക്കടത്ത് മാത്രമേ യു.എ.പി.എ. നിയമപ്രകാരമുളള ഭീകര പ്രവര്‍ത്തനനത്തിന്റെ പരിധിയില്‍ വരുകയുള്ളു എന്ന കേരള ഹൈക്കോടതി വിധിയും അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.

 

 

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി നേരത്തെ രാജസ്ഥാന്‍ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ ആണ് അസ്ലാം സുപ്രീം കോടതിയെ സമീപിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ മറുപടി കിട്ടിയാല്‍ ഇക്കാര്യത്തില്‍ സുപ്രീം കോടതി വിധി പറയും.

കേരളത്തിലെ സ്വര്‍ണ്ണക്കടത്തും ഭീകരപ്രവര്‍ത്തനമാണെന്നാണ് ഇഡിയും കസ്റ്റംസും കേരള ഹൈക്കോടതിയെ അറിയിച്ചത്. ഇത് നിലനില്‍ക്കുമോ എന്ന സംശയം അന്നു തന്നെ കോടതി ഉന്നയിച്ചിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം തകര്‍ക്കാന്‍ കേരളത്തിലെ കടത്തുകാര്‍ ശ്രമിച്ചെന്നാണ് ഏജന്‍സികള്‍ പറഞ്ഞത്. എന്നാല്‍ ഇത് യു എ പി എ പ്രകാരം കുറ്റകരമാണോ എന്നാണ് കോടതി ചോദിച്ചത്.

 



കേരളത്തിലെ സ്വര്‍ണ്ണ കടത്തുകാര്‍ കടത്തിയ തുക ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചതായി ഇ ഡി കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ അത് ശരിയല്ലെന്ന് കോടതി തന്നെ പറഞ്ഞു. ഇതേ സാഹചര്യത്തിലാണ് രാജസ്ഥാനിലെ കേസും ഉള്ളത്.

രാജസ്ഥാന്‍ കേസില്‍ സുപ്രീം കോടതിയില്‍ നിന്നും വിധി വന്നാല്‍ സ്വപ്നയും മറ്റ് പ്രതികളും ഭീകരപ്രവര്‍ത്തനത്തിന്റെ പരിധിയില്‍ നിന്ന് പുറത്താകും. എന്‍ ഐ എ സ്വപ്നയെയും സരിത്തിനെയും ഭീകര പ്രവര്‍ത്തനത്തില്‍ പ്രതിയാക്കിയിരുന്നു.

 

എന്നാല്‍ കേസില്‍ നിന്ന് ശിവശങ്കറെ ഒഴിവാക്കുകയും ചെയ്തു. അതു കൊണ്ടു തന്നെ സ്വപ്നയുടെ കേസില്‍ സുപ്രീം കോടതി വിധി നിര്‍ണായകമായി മാറും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!  (31 minutes ago)

150 കോടി രൂപയുടെ ആസ്തി; 15 ഏക്കറും കടമുറികളും നൽകി, കിട്ടിയതൊന്നും പോരെന്ന് പരാതി അച്ഛനെ വെടിവെച്ച് കൊന്ന് മകൻ  (1 hour ago)

മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും താക്കീതുമായി എം എം മണി  (1 hour ago)

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (1 hour ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (2 hours ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (2 hours ago)

വാണിയംകുളത്തില്‍നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി  (2 hours ago)

ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും അവസാനിക്കാതെ നിയമപ്രശ്നങ്ങൾ; തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകും; സുഗതനെ രക്ഷിക്കാൻ വൻ നീക്കം  (2 hours ago)

സ്വപ്ന സുരേഷ് വീണ്ടും; വിറങ്ങലിച്ച് പ്രതിപക്ഷം; ലൈഫ് മിഷൻ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു  (2 hours ago)

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹനയ്ക്ക് അരുൺ കുമാറുമായി നേരത്തെ മുതൽ ബന്ധമുണ്ടായിരുന്നു; മതം മാറി വിവാഹം കഴിക്കണമെന്ന് ഷെഹനയെ അരുൺ ഭീഷണിപ്പെടുത്തി; സ്വകാര്യ വീഡിയോകളും ഫോട്ടോകളും  (2 hours ago)

MARRIAGE കല്യണ തട്ടിപ്പ് കയ്യോടെ തൂക്കി  (2 hours ago)

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം  (2 hours ago)

പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.  (2 hours ago)

വിവാദമായ പരീക്ഷയുടെ മാര്‍ക്ക് വിവരങ്ങള്‍ നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവില്‍ അപ്പീല്‍ നല്‍കുമെന്ന് പിഎസ്‌സി  (3 hours ago)

പഠിക്കാൻ ഭാര്യ ഗൾഫിലേക്ക് അവിടെ രണ്ടാം വിവാഹം, മകളെ തട്ടിയെടുത്തു..! രഞ്ജീഷ് തൂങ്ങി മരിച്ചു..പൊട്ടിക്കരഞ്ഞ് നാട്ടുകാർ  (4 hours ago)

Malayali Vartha Recommends