Widgets Magazine
14
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..


ഗൃഹനാഥന്റെ മൃതദേഹം തലയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ സംഭവം.. പട്ടണക്കാട് പോലീസ് പ്രതിക്കൂട്ടില്‍..പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും തലയെ കുറിച്ച് മണ്ടിയില്ല..


21 കുട്ടികളുടെ ജീവിതം -സംഭവമിങ്ങനെ.. മലയാളി പൊലീസ് ഉദ്യോഗസ്ഥരുടെ മൂവര്‍ സംഘം ഇടപെട്ടത് കൊണ്ട് അവർ രക്ഷപ്പെട്ടു..കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ സെന്ററിലേക്ക് മാറ്റി..


'ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ " നിന്നെ ഞാൻ സ്ഥിരമായി കിടത്തും" എന്ന് രോഗാണു ഒരുപക്ഷെ ആക്രോശിക്കും...' ഡോ. ഹാരിസ് ചിറക്കലിന്റെ പോസ്റ്റ് വൈറലാവുന്നു..


രാഹുലിനെ പിന്നാലെ വേട്ടമൃഗത്തെ പോലെ സഞ്ചരിക്കുമ്പോൾ.. ക്ലിഫ് ഹൗസിൽ മറ്റൊരു നിലവിളി ശബ്ദം ഉയരാനുള്ള സമയമായിരിക്കുന്നു.. വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി ഹർജികൾ ദില്ലി ഹൈക്കോടതി ഇന്നു മുതൽ അന്തിമവാദം കേൾക്കും..

2017 ജൂലൈ ഒന്നു മുതലുള്ള അല്ലവൻസ് പരിഷ്കരണം അടക്കമുള്ള ശമ്പളകുടിശ്ശിക നൽകിയിട്ടില്ല; മെഡിക്കൽ കോളേജ് ഡോക്ടർമാർ മെഴുകുതിരി തെളിയിച്ചു പ്രതിഷേധത്തിലേക്ക്

10 MARCH 2021 01:33 PM IST
മലയാളി വാര്‍ത്ത

മെഡിക്കൽ കോളേജ് ഡോക്ടർമാർ പ്രതിഷേധത്തിലേക്ക്. 2017 ജൂലൈ ഒന്നു മുതലുള്ള അല്ലവൻസ് പരിഷ്കരണം അടക്കമുള്ള ശമ്പളകുടിശ്ശിക നല്കാത്തതിനാലാണ് ഇവരുടെ പ്രതിഷേധം.10/3/2021നു എല്ലാ മെഡിക്കൽ കോളേജുകളുടെ മുന്നിലും മെഴുകുതിരി തെളിയിച്ചു പ്രതിഷേധം നടത്തും.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സംസ്ഥാനപ്രസിഡന്റ്‌ ഡോ ബിനോയ്‌ എസ്‌ പ്രതിഷേധം ഉൽഘാടനം ചെയ്യും. കോഴിക്കോട് മെഡിക്കൽ കോളേജിൽ സംസ്ഥാന സെക്രട്ടറി ഡോ നിർമ്മൽ ഭാസ്കർ പ്രതിഷേധം ഉൽഘാടനം ചെയ്യും. കേരളത്തിലെ കോവിഡ്‌ വ്യാപനം തടയാൻ കഠിന പ്രയത്നം നടത്തിയ സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് അർഹതപ്പെട്ട ശമ്പള കുടിശ്ശിക നൽകാത്തതിനെതിരെ ഗവണ്മെന്റ് മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ വിവിധ പ്രതിഷേധപരിപാടികൾ നടത്തും.

 

 

ഡോക്ടർമാർക്ക് കുടിശ്ശിക ആയി കിട്ടാനുള്ള ശമ്പളവും അലവൻസുകളും പൂർണ്ണമായി നൽകാതെ തുച്ഛമായ തുകയാണ്‌ നൽകിയത്. സംസ്ഥാനത്തെ മറ്റെല്ലാ ജീവനക്കാർക്കും മാന്യമായ ശമ്പള വർദ്ധന നൽകിയപ്പോൾ, സ്വന്തം ജീവൻ പോലും അവഗണിച്ചു സംസ്ഥാനത്തെ കോവിഡ് ദുരന്തത്തിൽ നിന്നു കര കയറ്റാൻ പ്രയത്നിച്ച മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് നാമ മാത്രമായ ആനുകൂല്യങ്ങളാണ് കൊടുത്തത്.


സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർക്ക് 2016 ൽ ലഭിക്കേണ്ട ശമ്പളപരിഷ്കരണം 2020 വരെ നീണ്ടു പോയി.ഈ കാലയളവിൽ കിട്ടേണ്ട അലവൻസുകൾ അടക്കമുള്ള ശമ്പള കുടിശ്ശിക ലഭിച്ചില്ല.


ബഹു : ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ സർക്കാരുമായി വിവിധ സംഘടനകൾ നടത്തിയ ചർച്ചയിൽ സർക്കാരിന്റെ പ്രതിനിധിയായ ആരോഗ്യസെക്രട്ടറി തന്നെ, മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് 2017 ജൂലൈ ഒന്ന് മുതൽ ശമ്പളകുടിശ്ശിക അടക്കമുള്ള അരിയറിനു അർഹതയുണ്ടെന്നു പറയുകയും മിനുട്ട് ചെയ്തതുമാണ്.


പിന്നീടു ഇക്കാര്യം സംഘടന ബഹു : ധനകാര്യ മന്ത്രിയുമായും ചർച്ച ചെയ്തതാണ്. എന്നാൽ ഓർഡർ വന്നപ്പോൾ, 2019 ജൂലൈ ഒന്നു മുതൽ മാത്രമാണ് അലവൻസിന്റെ അരിയർ അനുവദിച്ചത്. 2017 ജൂലൈ ഒന്നു മുതൽ, 2019 ജൂൺ 30 വരെയുള്ള അലവൻസിന്റെ അരിയർ നഷ്ടപ്പെട്ടു. അതു ഞങ്ങൾക്ക് തരണം.

മിനുട്ടഡ് മീറ്റിംഗിൽ എൻട്രി കേഡറിൽ ശമ്പളത്തിന്റെ അപാകതയും, കരിയർ അഡ്വാൻസിമെന്റ് പ്രൊമോഷന്റെ സമയപരിധി കുറക്കുന്ന കാര്യം സർക്കാർ അംഗീകരിച്ചെങ്കിലും, അതിന്റെയും ഉത്തരവ് ഇറങ്ങിയിട്ടില്ല. അതും ഉടൻ ഇറക്കണം.

ഇതെല്ലാം ലഭിക്കുന്നതിന് വേണ്ടി നിരവധി തവണ അധികൃതരുമായി ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല.അതിനാൽ കെജിഎംസിടിഎയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ഡോക്ടർമാർ താഴെപറയുന്ന പ്രതിഷേധപരിപാടികൾ നടത്തുന്നു.

നേരത്തെ 10/3/2021 നു സെക്രെട്ടേറിയറ്റിനു മുന്നിൽ വൈകിട്ട് 6.30 നു കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജ് ഡോക്ടർമാരും മെഴുകുതിരി കൊളുത്തി പ്രതിഷേധിക്കും എന്നു തീരുമാനിച്ചിരുന്നു. എന്നാൽ ബഹു : മന്ത്രിയുടെ ഓഫീസിന്റെ അഭ്യർത്ഥന പ്രകാരം സെക്രട്ടേറിയറ്റിന്റെ മുന്നിലെ പ്രതിഷേധം 17/3/2021ലേക്ക് മാറ്റിവെയ്ക്കുന്നു. എന്നാൽ 10/3/2021നു എല്ലാ മെഡിക്കൽ കോളേജിലും വൈകിട്ട് 6.30നു മെഴുകുതിരി കൊളുത്തി പ്രതിഷേധം നടത്തും.

17/3/2021 നു സെക്രെട്ടേറിയറ്റിനു മുന്നിൽ വൈകിട്ട് 6.30 നു കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജ് ഡോക്ടർമാരും മെഴുകുതിരി കൊളുത്തി പ്രതിഷേധിക്കും.അന്നേ ദിവസം വൈകിട്ട് , മെഡിക്കൽ കോളേജ് ഡോക്ടർമാർ പ്രെസ്സ് കോൺഫറൻസ് നടത്തും. പ്രതിഷേധങ്ങൾക്ക് എല്ലാവിധ കോവിഡ് പ്രോട്ടോക്കോളും പാലിക്കും.

മെഡിക്കൽ കോളേജ് അധ്യാപകരുടെ ആവശ്യങ്ങൾ ഉടൻ അംഗീകരിക്കണമെന്നും, അനാവശ്യസമരത്തിലേക്ക് മെഡിക്കൽ കോളേജ് ഡോക്ടർമാരെ തള്ളിയവിടരുതെന്നും കെജിഎംസിടിഎ സംസ്ഥാനസമിതി ആവശ്യപ്പെടുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് ഇന്ധനവുമായി പോയ ഗുഡ്‌സ് ട്രെയിനില്‍ തീ പടര്‍ന്നു  (4 hours ago)

ഒന്‍പത് അമൃത് ഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ; കേരളത്തിന് ഒരു ട്രെയിന്‍ പോലും പ്രഖ്യാപിച്ചിട്ടില്ല  (4 hours ago)

തന്ത്രിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ വാജിവാഹനം കോടതിയില്‍ നില്‍കി പ്രത്യേക അന്വേഷണ സംഘം  (4 hours ago)

ഇനിയും അതിജീവിതകള്‍ ഉണ്ടെന്ന പരാമര്‍ശം നടത്തിയ നടി റിനി ആന്‍ ജോര്‍ജിനെ ചോദ്യം ചെയ്യണമെന്ന് പരാതി  (4 hours ago)

കസാഖ്സ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (4 hours ago)

യുവ തിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ് അന്തരിച്ചു  (4 hours ago)

ഭക്ത സഹസ്രങ്ങള്‍ക്ക് പുണ്യദര്‍ശനമായി നാളെ മകരവിളക്ക്  (5 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണ്‍ കെപിഎം ഹോട്ടലില്‍ നിന്ന് കണ്ടെടുത്തു  (5 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 23ന് തലസ്ഥാനത്ത്  (5 hours ago)

ബലാത്സം​ഗ കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ കണ്ടെത്തി പൊലീസ്  (5 hours ago)

മരിച്ച ജിനേഷിന്റെ ഭാര്യ രേഷ്മയുടെ ആത്മഹത്യയില്‍ ബ്ലേഡ് മാഫിയ സംഘത്തിന്റെ ഇടപെടല്‍....നിര്‍ണായക വെളിപ്പെടുത്തല്‍...  (5 hours ago)

ആ അന്ത്യനിമിഷങ്ങളുടെ നിശ്ശബ്ദ നിലവിളികൾ ജീവൻ വെടിഞ്ഞ നിമിഷത്തിൽ തണുത്തുറഞ്ഞുപോയ മനുഷ്യർ !! പോംപേയുടെ ചരിത്രം നമുക്ക് നൽകുന്ന പാഠം  (6 hours ago)

ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ പരാതി,ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അതിജീവിത കേരള പൊലീസിനയച്ച പരാതിയില്‍ വ്യക്തമാക്കി...  (6 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ ... വാട്ട്‌സ്ആപ്പ് കോൾ ചെയ്യരുത് ഫോൺ ഹാക്ക് ചെയ്യപ്പെടാം ..  (6 hours ago)

യുഎഇ താപനില എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ കുറയും കടുത്ത മൂടൽ മഞ്ഞ് ജാഗ്രതാ മുന്നറിയിപ്പ് പ്രവാസികൾ ഇത് കാണാതെ പോകരുത്  (6 hours ago)

Malayali Vartha Recommends