Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ട്രോളിങ് നിരോധനം നാളെ അര്‍ധരാത്രിമുതല്‍ നിലവില്‍ വരും

13 JUNE 2015 08:30 AM IST
മലയാളി വാര്‍ത്ത.

കേരളതീരത്ത് യന്ത്രവത്കൃത ബോട്ടുകള്‍ക്കുള്ള മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം ഞായറാഴ്ച അര്‍ദ്ധരാത്രി നിലവില്‍ വരും. രാത്രി 12ന് നീണ്ടകര പാലത്തിന് താഴെ തൂണുകളില്‍ ചങ്ങലയിട്ട് ബോട്ടുകള്‍ കടലിലേക്ക് പ്രവേശിക്കുന്നത് തടയുന്നതോടെയാണ് സംസ്ഥാനത്ത് ട്രോളിങ് നിരോധനത്തിന് തുടക്കമാവുന്നത്. 47 ദിവസത്തേക്കാണ് ട്രോളിങ് നിരോധനം. ജൂലായ് 31ന് ശേഷമേ ഇനി ട്രോളിങ് അനുവദിക്കൂ. ജില്ലയില്‍ 45,000ത്തോളം മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ നിരോധനം ബാധിക്കും. അനുബന്ധ തൊഴിലാളികള്‍ ഇതിനുപുറമേയാണ്. 

നിരോധനം സംബന്ധിച്ച് 14ന് രാവിലെമുതല്‍ കടലിലും കരയിലും ഉച്ചഭാഷിണിയില്‍ അറിയിപ്പ് നല്‍കും. ചങ്ങല ഇടുന്നതിന് മുമ്പ് ബോട്ടുകളെല്ലാം നീണ്ടകര പാലത്തിന് കിഴക്കുഭാഗത്തേക്ക് മാറ്റിയിടണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. നിരോധനം തുടങ്ങിയശേഷം മടങ്ങിവരുന്ന ബോട്ടുകള്‍ ശക്തികുളങ്ങരയിലെ മത്സ്യഫെഡ് ഡീസല്‍ ബങ്ക് പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് മത്സ്യം ഇറക്കണം. അന്യസംസ്ഥാന വള്ളങ്ങളെല്ലാം കേരളതീരം വിട്ടുപോകേണ്ടതാണെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ടി.സുരേഷ്‌കുമാര്‍ അറിയിച്ചു. 

തീരദേശത്തുള്ള എല്ലാ പമ്പുകളും ജൂണ്‍ 14 അര്‍ധരാത്രിമുതല്‍ അടച്ചിടും. നിരോധനത്തിനുശേഷം ഇന്ധനം നിറയ്ക്കുന്നതിന് മൂന്നുദിവസം മുമ്പ് സൗകര്യം ഒരുക്കും. 
ട്രോളിങ് നിരോധനം കണക്കിലെടുത്ത് കരയിലും കടലിലും സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി. രക്ഷാപ്രവര്‍ത്തനത്തിനും നിരീക്ഷണത്തിനുമായി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തീരദേശ പോലീസും പട്രോളിങ് ശക്തമാക്കും. പ്രത്യേക പോലീസ് സേന നീണ്ടകര കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനില്‍ എത്തുന്നുണ്ട്. തൊഴില്‍രഹിതരാകുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ സിവില്‍ സപ്ലൈസ് വഴി തുടങ്ങി. 
നിരോധനവേളയില്‍ കായലിലും ട്രോളിങ് അനുവദിക്കില്ല. ചെറുവള്ളങ്ങള്‍ക്കും പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്കും കടലിലിറങ്ങുന്നതിന് അനുവാദം നല്കിയിട്ടുണ്ട്. അടിയന്തരഘട്ടങ്ങളില്‍ ബന്ധപ്പെടുന്നതിനായി അഴീക്കലും നീണ്ടകരയിലും 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. (ഫോണ്‍ നമ്പര്‍9447656462)

നിരോധനം ലംഘിച്ച് മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന യന്ത്രവത്കൃത ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഫിഷറീസ് അധികൃതര്‍ അറിയിച്ചു. നീണ്ടകര പാലത്തിനുസമീപം ഇപ്പോള്‍ത്തന്നെ നിരവധി ബോട്ടുകള്‍ കെട്ടിയിട്ടുകഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (6 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (9 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (9 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (9 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (10 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (10 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (10 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (10 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (11 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (11 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (11 hours ago)

IRAN നോവായി കൊച്ചുമകൾ  (12 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (12 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (12 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (12 hours ago)

Malayali Vartha Recommends