Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..

'ചക്കക്കൊമ്പനെ' പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള വനംവകുപ്പിന്റെ 'മിഷൻ ചക്കക്കൊമ്പൻ' ദൗത്യം രണ്ടാംദിനവും പരാജയം... ദൗത്യം ഇന്ന് വീണ്ടും... ആറ് വാർഡുകളിൽ നിരോധനാജ്ഞ തുടരും

27 NOVEMBER 2026 08:06 AM IST
മലയാളി വാര്‍ത്ത

ചിന്നക്കനാലിൽ ഭീഷണിയുയർത്തുന്ന കാട്ടാന 'ചക്കക്കൊമ്പനെ' പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള വനംവകുപ്പിന്റെ 'മിഷൻ ചക്കക്കൊമ്പൻ' ദൗത്യം രണ്ടാംദിനവും പരാജയപ്പെടുകയായിരുന്നു.

മയക്കുവെടി വയ്ക്കാൻ അനുയോജ്യമായ സ്ഥലത്ത് ആനയെ എത്തിക്കാനാകാത്തതിനാൽ ഇന്നലെ വൈകിട്ട് 5.30ന് ദൗത്യം താത്കാലികമായി അവസാനിപ്പിച്ചു. ഇന്ന് രാവിലെ 7.30മുതൽ ദൗത്യം പുനരാരംഭിക്കും. ആന ആദ്യം ചെമ്പകത്തൊഴുകുടിയെന്ന മുനമ്പ് പോലുള്ള സ്ഥലത്തായിരുന്നു. ഇടിക്കുഴിയെന്ന സ്ഥലത്തേക്ക് കയറുമെന്നായിരുന്നു പ്രതീക്ഷ.

എന്നാൽ മൂന്ന് മണിക്കൂറോളം അവിടെ നിന്നു. ആനയെ നീക്കാനായി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഉച്ചയോടെ, രണ്ട് കിലോമീറ്ററോളം സഞ്ചരിച്ച് ഏലക്കാട്ടിലും ഇടതൂ‌ർന്ന വനത്തിലുമാണ് തങ്ങിയത്.

ദൗത്യസംഘം ആനയുടെ നൂറുമീറ്റർ‌ അടുത്തെത്തിയെങ്കിലും നിറയെ മരങ്ങളായതിനാൽ വെടിവയ്ക്കാനായില്ല. ഇന്നലെ കഴിഞ്ഞ ദിവസത്തേക്കാൾ ശാന്തനായിരുന്നു. അനുയോജ്യമായസ്ഥലത്ത് കഴിഞ്ഞ ദിവസം ആനയെ കിട്ടിയപ്പോൾ മയക്കുവെടി വച്ചെങ്കിലും പുല്ലിൽ തട്ടിയതിനാൽ വെടിയേറ്റില്ല. പാതിമയങ്ങിയ കൊമ്പനെ രണ്ടാമത് മയക്കുവെടി വയ്ക്കാനായി ദൗത്യസംഘം നീങ്ങിയെങ്കിലും ആക്രമിക്കാൻ ശ്രമിച്ചു. തലനാരിഴയ്ക്കാണ് സംഘം രക്ഷപെട്ടത്. തുടർന്ന് ആന ഓടി മറയുകയായിരുന്നു.ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിലെ ആറ് വാർഡുകളിൽ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നും തുടരും.1,2,9,10,11,12 വാർഡുകളിലാണ് നിയന്ത്രണങ്ങൾ. ഈ വാർഡുകളിലെ സ്‌കൂളുകൾക്കും വെള്ളിയാഴ്ച അവധിയായിരിക്കും.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ചക്കക്കൊമ്പനെ' പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള വനംവകുപ്പിന്റെ 'മിഷൻ ചക്കക്കൊമ്പൻ' ദൗത്യം രണ്ടാംദിനവും പരാജയം... ദൗത്യം ഇന്ന് വീണ്ടും... ആറ് വാർഡുകളിൽ നിരോധനാജ്ഞ തുടരും  (9 minutes ago)

കാനഡയിൽ മലയാളിക്ക് പൂട്ട്... ലൈംഗികാതിക്രമ കേസിൽ അഞ്ച് കുറ്റങ്ങൾ; കൂടുതൽ പരാതിക്കാരുണ്ടാകാമെന്ന് പൊലീസ്  (21 minutes ago)

പണമിടപാടുകളിലും യാത്രാവേളകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (22 minutes ago)

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്നെത്തും....  (35 minutes ago)

പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഈ മാസം 30 മുതൽ ചേരും....  (48 minutes ago)

റാഗ്ബാഗ് അന്താരാഷ്ട്ര കാർണിവൽ ജനുവരി 13 മുതൽ കോവളത്ത് പരിപാടിയുടെ പോസ്റ്റർ മന്ത്രി പി.സി. വിഷ്ണുനാഥ് പ്രകാശനം ചെയ്തു  (1 hour ago)

ഇന്ത്യ എ ടീം റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് സെമിയില്‍ പുറത്ത്....  (1 hour ago)

സങ്കടക്കാഴ്ചയായി... കടലിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു...  (1 hour ago)

തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും  (1 hour ago)

സുഹൃത്തിന്റെ മരണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി  (8 hours ago)

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (8 hours ago)

ദൈവമേ പ്രവാസികളെ ഇങ്ങനെ കൊല്ലണോ...!വിവാഹം നടക്കാൻ ദിവസങ്ങൾ,വരൻ മരിച്ചു..! ആദരാഞ്ജലികൾ...!!  (9 hours ago)

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..  (10 hours ago)

ഒന്‍പതാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്‍അബദ്ധത്തില്‍ വെടിപൊട്ടിയതെന്ന് മൊഴി  (10 hours ago)

കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പത്മജ; തിരിച്ചുവരവിനായി ഉപാധികളൊന്നും മുന്നോട്ട് വയ്ക്കാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്  (10 hours ago)

Malayali Vartha Recommends