തെരഞ്ഞെടുപ്പിന് മത്സരിക്കുന്നതിനുമുൻപേ ശപഥവുമായി ഫിറോസ് കുന്നുപറമ്പിൽ ; തന്റെ എതിരാളി ആരെന്നത് പ്രശ്‌നമേയല്ല

മലപ്പുറം തവന്നൂരിൽ യുഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നുപറമ്പിൽ. കോൺഗ്രസ് പ്രവർത്തകർ തന്നെ വിളിച്ച് ഇക്കാര്യം ആവശ്യപ്പെട്ടു എന്നുപറഞ്ഞു കൊണ്ടാണ് ഇയാൾരംഗത്ത് എത്തിയിരിക്കുന്നത്. തന്റെ എതിരാളി ആരായാലും തനിക്കാത്ത പ്രശ്നമുള്ള കാര്യമില്ലെന്നാണ് ഫിറോസ് പറയുന്നത്.
സ്ഥാനാര്‍ത്ഥിയായി തന്റെ പേര് ഉയര്‍ന്ന് വന്ന സാഹചര്യത്തില്‍ മത്സരിക്കാന്‍ ഫിറോസ് നേരത്തെ തന്നെ സന്നദ്ധത അറിയിച്ചിരുന്നതായിരുന്നു. മുസ്‌ലിം ലീഗിന്റെ പിന്തുണയോടുകൂടിയാണ് ഫിറോസ് മത്സരിക്കുന്നത്.
എന്നാൽ ഇത്തവണയും തവന്നൂരിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് കെ ടി ജലീൽ തന്നെയാണ്.
എങ്ങനെയും മണ്ഡലം പിടിച്ചെടുക്കണം എന്ന ലക്ഷ്യവുമായാണ് യു.ഡി.എഫ് മത്സരത്തിനായി ഇറങ്ങുന്നത്. വിജയസാദ്ധ്യതയുള്ള സ്ഥാനാര്‍ത്ഥി വരണമെന്നാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഗ്രഹവും.
മണ്ണാര്‍ക്കാട് മുന്‍ എം.എല്‍.എയായ കളത്തില്‍ അബ്ദുള്ളയുടെ ഡ്രൈവറായി ആയിരുന്നു ഫിറോസ് ആദ്യം ജോലി ചെയ്തിരുന്നത്.
അബ്ദുളള വികലാംഗ കോര്‍പറേഷന്റെ സംസ്ഥാന ചെയര്‍മാനായിരുന്ന കാലത്ത് അദ്ദേഹത്തിനൊപ്പം നടത്തിയ യാത്രകളും അന്നു കണ്ട ജീവിതങ്ങളുമാണ് ഇന്ന് കാണുന്ന തരത്തിലുള്ള ഫിറോസായി മാറിയത്. പിന്നീട് ആലത്തൂര്‍ ടൗണില്‍ ഒരു മൊബൈല്‍ കട നടത്തി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനിടെയാണ് ഇദ്ദേഹം ജനസേവന രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി തിരിയുന്നത്.
https://www.facebook.com/Malayalivartha
























