കടകംപള്ളിയുടെ പൂഴിക്കടകന്‍ നീക്കത്തെ സുകുമാരന്‍നായര്‍ വെട്ടിനിരത്തി;സുകുമാരൻ നായരുടെ കിടിലൻ മറുപടി ഇങ്ങനെ
ശബരിമല യുവതീപ്രവേശനത്തില്‍ കടകംപള്ളിയുടെ പൂഴിക്കടകന്‍ നീക്കത്തെ സുകുമാരന്‍നായര്‍ വെട്ടിനിരത്തി. ആറു ഘട്ടങ്ങളായി എട്ടു സ്ത്രീകളെ സന്നിധാനത്തെത്തിക്കാന്‍ പോലീസ് അകമ്പടി ഏര്‍പ്പാടാക്കിയതും അവസാനം അര്‍ധരാത്രി പമ്പയിലും പുലര്‍ച്ചെ കനകദുര്‍ഗയെയും ബിന്ദു അമ്മിണിയെയും തിരുസന്നിധാനത്തെത്തിച്ചതും ഇടതുസര്‍ക്കാര്‍ ഒരുക്കിയ പോലീസ് സംരക്ഷണത്തിലായിരുന്നുവെന്ന വസ്തുത ഭക്തര്‍ മറന്നിട്ടില്ല. അതിന്ഏര്‍പ്പാടാക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ പിന്നീട് സന്നിധാനത്ത് അയ്യപ്പനോടു ക്ഷമചോദിച്ച് കരഞ്ഞുപ്രാര്‍ഥിച്ചതൊക്കെ കേരളം കണ്ടതാണ്.സുപ്രീം കോടതി വിധിയുടെ ബലത്തില്‍ ആയിരത്തോളം പോലീസിനെ പമ്പ മുതല്‍ സന്നിധാനം വരെ വിന്യസിച്ചതും ഐജി റാങ്കുള്ള പോലീസിനെ വരെ ഇവിടെ നിയോഗിച്ചതുമൊക്കെ ജനം മറന്നിട്ടില്ല.ഇതിനിടെയിലാണ് 2018ലെ ശബരിമല സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിച്ച്ഇലക്ഷനടുത്തപ്പോള്‍ കടകംപള്ളിയുടെ ഒളിനീക്കം. തെരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും ശബരിമല വിഷയം കുത്തിപ്പൊക്കിയാല്‍ കടകംപള്ളിക്കു മാത്രമല്ല മധ്യകേരളത്തിലെ പല മണ്ഡലങ്ങളിലും സിപിഎമ്മിന് വിശ്വാസികള്‍ പണികൊടുക്കുമെന്ന ആശങ്കയിലാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മിന്നല്‍ പ്രകനമുണ്ടായിരിക്കുന്നത്.കടകംപള്ളിക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍ സുപ്രീം കോടതി വിശാല ബെഞ്ചിനു മുന്നില്‍ വിശ്വാസികള്‍ക്ക് അനുകൂലമായി പുതിയ സത്യവാങ്മൂലം നല്‍കാനാണ്എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ പെരുന്നയിലിരുന്ന്കടംകംപള്ളിക്കിട്ട് പണികൊടുത്തത്.ശബരിമല യുവതീപ്രവേശനത്തെ ചെറുക്കാന്‍ നെടുമ്പാശേരിയിലും പമ്പയിലുംഎരുമേലിയിലും പന്തളത്തും പത്തനംതിട്ടിയിലും നിലയ്ക്കലുമൊക്കെയായി ആയിരത്തോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.ഭക്തര്‍ എന്ന ലേബലില്‍ ബിജെപിയും വിശ്വഹിന്ദ് പരിഷത്തും ആര്‍എസ്എസും ഒരു പാടുതല്ലുകൊള്ളുകയും ചോരയൊഴുക്കുകയും ചെയ്ത സാഹചര്യമൊക്കെ കേരളം മറന്നിട്ടില്ല. അതിനിടെയാണ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ശബരിമല കേസുകളെല്ലാം പിന്‍വലിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദാര്യം ഈയിടെ പുറത്തുവന്നത്.
ആക്ടിവിസ്റ്റ് എന്ന പേരില്‍ ശബരിമലയിലെത്തിയ ഏറെ സ്ത്രീകളെയുംഎത്തിച്ചതിനു പിന്നില്‍ ഒത്താശ ചെയ്തത് സിപിഎമ്മും സര്‍ക്കാര്‍ ഏജന്‍സികളുമായിരുന്നതായി ബിജെപി അന്നും ഇന്നും ആരോപിക്കുന്നു. മുംബൈയില്‍നിന്നും തൃപ്തി ദേശായിയെയും എട്ടു വനിതകളെയും വിമാനംകയറ്റി നെടുമ്പാശേരിയിലെത്തിച്ചതിനു പിന്നിലെ പണം മുടക്ക്സിപിഎമ്മിന്റേതായിരുന്നതായി അന്ന് ബിജെപി ആരോപിച്ചിരുന്നു.വിമാനത്താവളത്തില്‍നിന്നും തൃപ്തി ദേശായിയെയും സംഘത്തെയുംപമ്പയിലെത്തിക്കാന്‍ വാഹനം ഏര്‍പ്പാടാക്കിയതും പാര്‍ട്ടി ഇടപാടിലായിരുന്നതായി ആര്‍എസ്എസ് ആരോപിച്ചിരുന്നു. ഡല്‍ഹിയില്‍ നിന്നുവരെപത്രലേഖിക എന്ന പേരില്‍ ആക്ടിവിസ്റ്റുകളെ എത്തിച്ചതും തമിഴ് നാട്ടിലെ വിപ്ലവവതികളുടെ മനീതി സംഘത്തെ എത്തിക്കാന്‍ ഏര്‍പ്പാടാക്കിയതുമൊക്കെ സിപിഎമ്മിന്റെ കളിയായിരുന്നുവെന്നാണ് ബിജെപിയുടെ ആരോപണം.ഈ സര്‍ക്കാര്‍ വിശ്വാസികളുടെ മേല്‍ നടത്തിയ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു കോടതി വിധിയുടെ ബലത്തിലെ ശബരിമല പ്രവേശനം. ഇത്കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഇടതുസര്‍ക്കാരിന് പാരയായതും കേവലം ഒരുസീറ്റുകൊണ്ട് മുന്നണി തൃപ്തിപ്പെടേണ്ടിവന്നതും സിപിഎമ്മന് ഇനിയുംതിരിച്ചടിയായാകുമോ എന്ന ഭയത്തിലാണ് ഖേദപ്രകടനം. കേരളത്തിലുടനീളം എഴുപതിനായിരത്തോളം പേര്‍ക്കെതിരെയും ചെറുതും വലുതുമായ കേസുകള്‍ 2018ലെ മണ്ഡലമഹോത്സവകാലത്ത് ഹിന്ദു സംഘടനാ പ്രതിനിധികള്‍ക്കും വിശ്വാസികള്‍ക്കുമെതിരെയുണ്ടായത്. പട്ടാളത്തെ വിന്യസിക്കും പോലെ പത്തനംതിട്ട ജില്ലയില്‍ സായുധപോലീസിനെ ഇറക്കിയതും ലാത്തിച്ചാര്‍ജുകളും അടിയക്രമങ്ങളും അരങ്ങേറിയതുമൊക്കെ കാലം മറന്നിട്ടില്ലെന്ന് സിപിഎം ഓര്‍മിക്കുന്നു. കഴക്കൂട്ടം മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയായല്‍ പണി കിട്ടുമോ എന്ന ഭീതി കടകംപള്ളിക്ക് നന്നായുണ്ട്.കഴക്കൂട്ടത്ത് ശോഭയ്ക്കുവേണ്ടി തീവ്ര ആര്‍എസ്എസ് സംഘം ക്യാമ്പ് ചെയ്ത്ശബരിമല വിഷയംപ്രചാരണവിഷയമാക്കിയേക്കാമെന്ന സാഹചര്യത്തിലാണ് മുന്നേ കൂട്ടയുള്ള കടകംപള്ളിയുടെ ക്ഷമാപണം. സുപ്രീം കോടതി വിധി എന്തു വിലകൊടുത്തും നടപ്പാക്കുമെന്ന് പച്ചയ്ക്കു പ്രസ്താവിച്ച കടകംപള്ളിക്ക്അയ്യപ്പന്‍ പണികൊടുക്കുമോ എന്ന് കാത്തിരുന്നു കാണാം.
https://www.facebook.com/Malayalivartha
























