പിറവത്ത് ഡോ. സിന്ധുമോള്‍ ജേക്കബ് ; രാവിലെ പുറത്താക്കിയ നേതാക്കള്‍ തന്നെ ഇന്നലെ ഉച്ചകഴിഞ്ഞ് മുന്നണി സ്ഥാനാര്‍ഥിയെന്ന നിലയില്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ച കഥ ഇങ്ങനെ
എന്തൊരു രാഷ്ട്രീയ തമാശ. പിവത്തെ ഇടതുസ്ഥാനാര്‍ഥി ഡോ. സിന്ധുമോള്‍ ജേക്കബിനെ സിപിഎമ്മില്‍ നിന്ന് ഇന്നലെ രാവിലെ പുറത്താക്കിയ നേതാക്കള്‍ തന്നെ ഇന്നലെ ഉച്ചകഴിഞ്ഞ് മുന്നണി സ്ഥാനാര്‍ഥിയെന്ന നിലയില്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.പിറവം മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സിന്ധുമോള്‍ ജേക്കബിന് സിപിഎം ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റിയാണ് ഇന്നലെപുറത്താക്കിയത്. സിപിഎം മെബറായ സിന്ധുമോള്‍ സ്വതന്ത്ര ചിഹ്നത്തില്‍ ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും മത്സരിച്ച്വിജയിച്ചിട്ടുണ്ട്. പാര്‍ട്ടി മെംബറായിരിക്കെ കേരള കോണ്‍ഗ്രസ്സ് സ്ഥാനാർത്ഥിയായതിൽ പ്രതിഷേധിച്ചായിരുന്നു സിപിഎം അംഗത്വത്തില്‍ നിന്ന്പുറത്താക്കി ഇന്നലെ പോസ്റ്ററുകള്‍ പതിച്ചത്.ഇതിനു പിന്നാലെ സിന്ധുമോളെ പുറത്താക്കാന്‍ ലോക്കല്‍ കമ്മിറ്റിക്ക്അധികാരമില്ലെന്നും താനറിയാതെയാണ് പുറത്താക്കളെന്നും സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയും ഏറ്റുമാനൂരിലെ സിപിഎം സ്ഥാനാര്‍ഥിയുമായി വിഎന്‍വാസവന്‍ പ്രസ്താവന നടത്തി. ലോക്കല്‍ കമ്മിറ്റിക്ക് പുറത്താക്കാന്‍ അധികാരമില്ലെന്നും ജില്ലാ കമ്മിറ്റി അറിയാതെയുള്ള ഈ സാഹസിക നടപടിക്ക്ഉത്തരവാദിത്വമില്ലെന്നും വിഎന്‍ വാസവന്‍ ഒപ്പം പറയുകയും ചെയ്തു.മാത്രവുമല്ല ജയസാധ്യതയുള്ള മിടുക്കിയായ സ്ഥാനാര്‍ഥിയാണ് സിന്ധുമോളെന്നുംവിഎന്‍ വാസവന്‍ കൂടെ പറഞ്ഞു. ഇന്നലെ പാലായില്‍ ജോസ് കെ മാണിയെ സന്ദര്‍ശിച്ച് കോട്ടയത്തെത്തി പോസ്റ്റര്‍ ഫോട്ടോ ഷൂട്ടിലും പങ്കെടുത്ത്ഉച്ചകഴിഞ്ഞ് ഉഴവൂരിലെത്തിയപ്പോള്‍ രാവിലെ പുറത്താക്കിയ അതേ സംഘം സിന്ധുമോളെ സ്വീകരിക്കാന്‍ പിറവത്ത് തമ്പടിച്ചു നില്‍ക്കുന്നു.ഷാള്‍, പൂച്ചെണ്ട് എന്നിവയ്ക്കു പുറമെ ഇതേ സംഘം സിന്ധുമോള്‍ക്ക്മുദ്രാവാക്യം മുഴക്കുകയും ചെയ്തതോടെ കളം ഏറെ വിചിത്രമായി.
കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ കേരള കോണ്‍ഗ്രസ് കണ്ടുവെച്ചിരുന്നസ്ഥാനാര്‍ഥികളിലൊരാണ് സിന്ധുമോള്‍. ഉഴവൂര്‍ ബ്ലോക്ക്വൈസ്പ്രസിഡന്റായിരിക്കെയും സിപിഎം സഹയാത്രികയെന്ന നിലയില്‍ അറിയപ്പെടുന്ന സിന്ധുമോളെ സിപിഎം ജില്ലാ സംസ്ഥാ നേതൃത്വത്തിന്റെ അറിവോടെയാണ് മാണി വിഭാഗം പിറവത്ത് സ്ഥാനാര്‍ഥിയാക്കിയതെന്ന് വ്യക്തം.14 വര്‍ഷമായി സിപിഎം അംഗവും നാലു തവണ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായിരുന്നു ഡോ.സിന്ധുമോള്‍. ഇന്ന് സിപിഎം എറണാകുളം ജില്ലാ നേതാക്കള്‍ സിന്ധുമോളെ സ്വീകരിച്ച് ഇടതുയോഗത്തില്‍ പങ്കെടുപ്പിക്കുന്നുവെന്നതാണ് മറ്റൊരു കൗതുകം. കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇടതുമുന്നണിയിലെത്തിയതോടെ സിന്ധുമോളെ കൈവിടാന്‍ പറ്റാത്ത സ്ഥിതിയിലാണ് ഇടതുപ്രവര്‍ത്തകര്‍. ഇന്നലെ രാത്രി മുതല്‍ ഉഴവൂരില്‍ സിന്ധുവിനെ പുറത്താക്കിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഡോ. സിന്ധുമോള്‍ ജേക്കബിനെ വിജയിപ്പിക്കൂ എന്നചുവരെഴുകയും പോസ്റ്ററുകള്‍ പതിപ്പിക്കുകയും ചെയ്തു. ഇനിയുള്ള ദിവസങ്ങളില്‍ പാര്‍ട്ടി വിട്ടുപോയതിലെ ഭിന്നത മറന്ന് സിപിഎം സിന്ധുമോളുടെ വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വവും നിര്‍ദേശം നല്‍കും. എന്തിനേറെ അടുത്തയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍സിന്ധുമോള്‍ നമ്മുടെ സ്ഥാനാര്‍ഥിയാണെന്ന് അറിയിച്ച് പ്രചാരണം നടത്താന്‍ ഉഴവൂരിലേക്ക് വരികയുമാണ്.
https://www.facebook.com/Malayalivartha
























