ധര്‍മ്മടത്ത് ആര്‍ക്കും മത്സരിക്കാം... വാളയാര്‍ പ്രശ്‌നത്തില്‍ സര്‍ക്കാരിന് ഒരു മനഃസാക്ഷിക്കുത്തുമില്ലെന്നും ആരോ പെണ്‍കുട്ടികളുടെ അമ്മയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി

വാളയാര്‍ സമരസമിതിയുടെ സ്ഥാനാര്‍ത്ഥിയായി മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മത്സരിക്കുകയാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. വാളയാര്‍ കുടുംബത്തിനൊപ്പം നില്‍ക്കുമെന്ന വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്ദമുയര്‍ത്താന്‍ കിട്ടുന്ന അവസരമാണ് തന്റെ സ്ഥാനാര്‍ത്ഥിത്വമെന്നും അവര്‍ പറഞ്ഞിരുന്നു. അതേസമയം, വാളയാര്‍ പ്രശ്‌നത്തില്‍ സര്‍ക്കാരിന് ഒരു മനഃസാക്ഷിക്കുത്തുമില്ലെന്നും ആരോ പെണ്‍കുട്ടികളുടെ അമ്മയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രതികരിച്ചു. സിബിഐ അന്വേഷണം എന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നും ധര്‍മ്മടത്ത് ആര്‍ക്കും മത്സരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ധര്‍മ്മടത്ത് വിജയിക്കുകയാണെങ്കില്‍ താന്‍ നിയമസഭയില്‍ സമരം തുടരുമെന്നും ഇല്ലെങ്കില്‍ പുറത്ത് തന്നെ സമരം ചെയ്യുമെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞിരുന്നു. യുഡിഎഫ് പിന്തുണ ലഭിക്കുകയാണെങ്കില്‍ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
ഇക്കാര്യത്തില്‍ സംഘ്പരിവാര്‍ സംഘടനകള്‍ ഒഴികെയുള്ള ആരുടേയും പിന്തുണ സ്വീകരിക്കുമെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha



























