സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ തർക്കം നിലനിന്നിരുന്ന ആറ് സീറ്റുകളിലേക്ക് കൂടി കോൺഗ്രസ് സ്ഥാനാർത്ഥികളായി;ധർമ്മടത്ത് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ തർക്കം നിലനിന്നിരുന്ന ആറ് സീറ്റുകളിലേക്ക് കൂടി കോൺഗ്രസ് സ്ഥാനാർത്ഥികളായി. കൽപ്പറ്റയിൽ കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ധിക്കും വട്ടിയൂർക്കാവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവ് വീണ എസ് നായരും മത്സരിക്കും. തവനൂരിൽ ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ മത്സരിക്കും. പട്ടാമ്പിയിൽ റിയാസ് മുക്കോളിയും നിലമ്പൂരിൽ വിവി പ്രകാശും കുണ്ടറയിൽ പിസി വിഷ്ണുനാഥും മത്സരിക്കും. ജ്യോതി വിജയകുമാറിനും ആര്യാടൻ ഷൗക്കത്തിനും സീറ്റില്ല.അതെ സമയം സ്ഥാനാര്‍ത്ഥി പട്ടികയില്‍ അതൃപ്തി പരസ്യമാക്കുന്ന നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് എഐസിസി. ആഗ്രഹിക്കുന്നവര്‍ക്കെല്ലാം സീറ്റ് നല്‍കാനാവില്ലെന്ന കേരളത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ വ്യക്തമാക്കി. ലതിക സുഭാഷിനെതിരായ അച്ചടക്ക നടപടിയില്‍ സംസ്ഥാന ഘടകത്തിന് തീരുമാനമെടുക്കാമെന്നും താരിഖ് അന്‍വര്‍ ദില്ലിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ലതിക സുഭാഷിന്‍റെ തലമുണ്ഡനം, സ്ഥാനാര്‍ത്ഥി പട്ടികക്കെതിരായ കെ സുധാരന്‍റെ പരസ്യവിമര്‍ശനം. സംസ്ഥാന ഘടകത്തിലെ പൊട്ടിത്തറി കേന്ദ്ര നേതൃത്വത്തെ അമ്പരിപ്പിച്ചിരിക്കുകയാണ്. എന്നാൽ പലവട്ടം ചർച്ചകള്‍ നടത്തിയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതെന്നും ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നുമാണ് കേന്ദ്ര നേൃത്വത്തിന്‍റെ വിശദീകരണം.എഐസിസി ജനറല്‍ സെക്രട്ടടറി കെ സി വേണുഗോപാല്‍ ഉമ്മന്‍ചാണ്ടി ചെന്നിത്തല എന്നിവര്‍ക്കെതിരെ ഉയരുന്ന ഒറ്റപ്പെട്ട പ്രതിഷേധങ്ങളെ ഗൗരവമായി കാണേണ്ടെന്നാണ് നിലപാടെങ്കിലും പരാതി വ്യാപകമാകുന്നതില്‍ ഹൈക്കമാന്‍ഡിന് കടുത്ത അമര്‍ഷമുണ്ട്. ലതിക സുഭാഷിന്‍റെ നടപടി സ്ഥാനര്‍ത്ഥി പ്രഖ്യാപനത്തിന്‍റെ തന്നെ ശോഭ കെടുത്തി. ലതികയെ പുറത്താക്കുന്നതില്‍ സംസ്ഥാന ഘടകം തീരുമാനമെടുക്കട്ടേയെന്നാണ് കേന്ദ്ര നിലപാട്.സ്ഥാനര്‍ത്ഥി പട്ടികയ്ക്കെതിരെ ഉയരുന്ന പരാതികള്‍ സംസ്ഥാനത്ത് തന്നെ തീര്‍പ്പാക്കട്ടേയെന്നാണ് ഹൈക്കമാന്‍ഡിന്‍റെ നിലപാട്. അതാതിടങ്ങളിലെ നേതാക്കളെ വിളിച്ച് അടിയന്തര പരിഹാരം കാണണമെന്നാണ് നിര്‍ദ്ദേശം.എന്നാൽ ലതിക സുഭാഷ് അടഞ്ഞ അധ്യായമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഎമ്മും ലതിക സുഭാഷുമായുള്ള ബന്ധത്തെ കുറിച്ച് കോട്ടയത്ത് പറയുമെന്നും രാജ്യത്തെ മികച്ച സ്ഥാനാർത്ഥി പട്ടികയാണ് കോൺഗ്രസ് പ്രഖ്യാപിച്ചതെന്ന് മുല്ലപ്പള്ളി പറഞ്ഞു. കേരളത്തിലേത് ഏറ്റവും മികച്ച സ്ഥാനാർത്ഥി പട്ടികയാണ്. വിജയമായിരുന്നു പട്ടികയുടെ മാനദണ്ഡമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കോൺഗ്രസ് ഏകാധിപത്യ പാർട്ടിയല്ല. 55 ശതമാനം പുതുമുഖങ്ങളെ കോൺഗ്രസ് സ്ഥാനാർത്ഥികളാക്കി. ഇക്കാര്യത്തിൽ സോണിയ ഗാന്ധി അതീവ ജാഗ്രത കാണിച്ചു. എ കെ ആന്റണി നാളെ മുതൽ കേരളത്തിൽ ക്യാമ്പ് ചെയ്യുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha



























