അയ്യപ്പാ മരക്കൂട്ടമല്ല കഴക്കൂട്ടമാ... ഏറെ സസ്‌പെന്‍സിട്ടിരുന്ന കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന് ശക്തമായ വെല്ലുവിളിയുമായി ശോഭ സുരേന്ദ്രന്‍; ശോഭ സുരേന്ദ്രന് കഴക്കൂട്ടം നല്‍കണമോ വേണ്ടയോ എന്ന ചര്‍ച്ച നടക്കുന്നതിനിടെ തീരുമാനമറിയിച്ച് ബി.ജെ.പി ദേശീയ നേതൃത്വം; കടകംപള്ളിയും ശോഭയും തമ്മിലുള്ള വലിയ പോരാട്ടമായി കഴക്കൂട്ടം മാറും

അങ്ങനെ കഴക്കൂട്ടത്തിനും തീരുമാനമായിരിക്കുകയാണ്. കടകംപള്ളി സുരേന്ദ്രന് ശക്തമായ വെല്ലുവിളിയുമായി മറ്റൊരു സുരേന്ദ്രന്‍ എത്തുകയാണ്. ശോഭ സുരേന്ദ്രന്‍. കഴക്കൂട്ടത്ത് ആര് വരുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നതിനിടേയാണ് ശോഭയുടെ വരവ്.
ബി.ജെ.പി ദേശീയ നേതൃത്വമാണ് തീരുമാനം ശോഭാ സുരേന്ദ്രനെ അറിയിച്ചത്. ഡല്‍ഹിയില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് കിട്ടിയെന്നും നാളെ മണ്ഡലത്തില്‍ എത്തി പ്രചാരണം തുടങ്ങുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
കഴക്കൂട്ടത്ത് മത്സരിക്കാന്‍ കഴിഞ്ഞദിവസം ശോഭാ സുരേന്ദ്രന്‍ സമ്മതം അറിയിച്ചെങ്കിലും തീരുമാനം നീണ്ടുപോവുകയായിരുന്നു. ഇന്നലെ രാത്രി 9.30നാണ് സ്ഥിരീകരണം വന്നത്. ബി.ജെ.പിയുടെ ഒന്നാംഘട്ട പട്ടികയില്‍ 112 പേരുകള്‍ പ്രഖ്യാപിച്ചെങ്കിലും കഴക്കൂട്ടം, കരുനാഗപ്പള്ളി, കൊല്ലം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നില്ല.
ശോഭാ സുരേന്ദ്രന്‍ എത്തുന്നതോടെ ശക്തമായ ത്രികോണ മത്സരമാകും കഴക്കൂട്ടത്ത് നടക്കുക. സി.പി.എമ്മിലെ മന്ത്രി കടകംപള്ളി സുരേന്ദ്രനും യു.ഡി.എഫിലെ ഡോ.എസ്.എസ് ലാലുമാണ് എതിരാളികള്‍. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റാണ് ശോഭാ സുരേന്ദ്രന്‍. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ മത്സരിച്ചിരുന്നു. വന്‍ നേട്ടം കൊയ്യാന്‍ അന്ന് ശോഭയ്ക്കായി.
ശബരിമല വിഷയം ശക്തമായി ഉന്നയിക്കാന്‍ ശ്രമിക്കുകയാണ് ശോഭ സുരേന്ദ്രന്‍. ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ ഭക്തര്‍ക്കെതിരായ നിലപാട് സ്വീകരിച്ചയാളാണ് മന്ത്രി കടകംപള്ളി സുരേന്ദ്രനെന്ന് ശോഭ പറഞ്ഞു.
ശബരിമല കൂടുതല്‍ ചര്‍ച്ചയാവുന്ന മണ്ഡലമായിരിക്കും കഴക്കൂട്ടം. ദേവസ്വം മന്ത്രിക്കെതിരായ മത്സരം മുഴുവന്‍ ശബരിമല വിശ്വാസികള്‍ക്കുമായുള്ള പോരാട്ടം കൂടിയാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ഒരുപാട് പേര്‍ ആവശ്യപ്പെട്ടിരുന്നു. കഴക്കൂട്ടത്ത് മത്സരിക്കാന്‍ ദേശീയ നേതൃത്വം ഇങ്ങോട്ട് ആവശ്യപ്പെട്ടതാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
ബിജെപി സംസ്ഥാന നേതൃത്വവുമായി പിണങ്ങി ഒരു വര്‍ഷമായി പ്രവര്‍ത്തിക്കാതിരുന്ന ശോഭ സുരേന്ദ്രനാണ് തെരഞ്ഞെടുപ്പോടെ കളം നിറയുന്നത്. തരം കിട്ടുമ്പോഴൊക്കെ സംസ്ഥാന നേതൃത്വത്തെ ശോഭ വിമര്‍ശിക്കുക പതിവായിരുന്നു. സുരേന്ദ്രന്‍ രണ്ട് സീറ്റില്‍ മത്സരിക്കുന്നതിനെ ശോഭ എതിര്‍ത്തിരുന്നു.
ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കളായ മറ്റാര്‍ക്കും കിട്ടാത്ത ഭാഗ്യമാണ് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ലഭിച്ചതെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. രണ്ട് സീറ്റിലും സുരേന്ദ്രന് ജയിക്കാനാകട്ടെയെന്ന് ആശംസിക്കുന്നു. ഞാന്‍ മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പേര് എങ്ങനെ ഒഴിവായി എന്നറിയില്ല. എനിക്ക് മത്സരിക്കണമെന്ന് ഒരു താത്പര്യവുമില്ലായിരുന്നു. ബി.ജെ.പിയുടെ പ്രചാരണത്തില്‍ സജീവമായി ഉണ്ടാവുംശോഭ മാദ്ധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടി തന്നെ ഒതുക്കിയെന്ന തോന്നലില്ല. ആവുന്ന തരത്തില്‍ പ്രചാരണരംഗത്ത് പ്രവര്‍ത്തിക്കാമെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം കേരളത്തിന്റെ ചുമതലയുളള പ്രഭാരിയാണ് കഴക്കൂട്ടത്ത് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത്.
ശനിയാഴ്ച രണ്ട് മണിവരെയുളള കാര്യങ്ങളേ അറിയൂ. തിരഞ്ഞെടുപ്പില്‍ മത്‌സരിക്കുന്നില്ലെന്നത് തന്നെ ബാധിക്കുന്ന വിഷയമല്ല. വേദനയോടെയാണ് കോണ്‍ഗ്രസ് നേതാവ് ലതികാസുഭാഷിന്റെ വാക്കുകള്‍ കേട്ടത്. രാഷ്ട്രീയ രംഗത്തെ പുരുഷന്മാര്‍ പുനര്‍വിചിന്തനത്തിന് തയ്യാറാവണമെന്ന സന്ദേശമാണത് നല്‍കുന്നതെന്നും ശോഭാസുരേന്ദ്രന്‍ പറഞ്ഞു. എന്തായാലും സ്വരം മാറ്റി രംഗത്തെത്തുന്ന ശോഭ സുരേന്ദ്രന് വേണ്ടി എല്ലാവരും രംഗത്തെത്തിയാല്‍ കടകംപള്ളി വിയര്‍ക്കുക തന്നെ ചെയ്യും.
" "
https://www.facebook.com/Malayalivartha



























