കഴക്കൂട്ടത്തെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തനിക്ക് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അറിയിപ്പ് ലഭിച്ചുവെന്ന് പാര്‍ട്ടിയുടെ സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭാ സുരേന്ദ്രന്‍

കഴക്കൂട്ടത്തെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തനിക്ക് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അറിയിപ്പ് ലഭിച്ചുവെന്ന് പാര്‍ട്ടിയുടെ സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭാ സുരേന്ദ്രന്‍. താന്‍ വ്യാഴാഴ്ച മുതല്‍ മണ്ഡലത്തില്‍ പ്രചാരണം ആരംഭിക്കുമെന്നും ബിജെപി നേതാവ് വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ നിന്നും താന്‍ തന്നെയാണ് മത്സരിക്കുന്നതെന്ന് ശോഭാ സുരേന്ദ്രന്‍ സ്ഥിരീകരിച്ചതോടെ ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കാണ് തിരശീല വീണിരിക്കുന്നത്.
എന്നിരുന്നാലും ശോഭയെ സ്ഥാനാര്‍ത്ഥിയാക്കിയ കാര്യം ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.നേരത്തെ സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തിന് കൈമാറിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ശോഭാ സുരേന്ദ്രന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല.
ശോഭയുടെ പേര് എന്തുകൊണ്ട് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല എന്ന് തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചോദിക്കുകയും ചെയ്തിരുന്നു.
ഇതേതുടര്‍ന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി ശോഭാ സുരേന്ദ്രനെ ഫോണില്‍ ബന്ധപ്പെടുകയും എന്തുകൊണ്ട് മത്സരിക്കുന്നില്ല എന്ന് ആരായുകയും ചെയ്തിരുന്നു. തുടര്‍ന്ന് താന്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് ശോഭ കേന്ദ്ര മന്ത്രിയോട് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീടും ഇക്കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയായിരുന്നു.
ശോഭയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ക്കിടെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന്‍ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രസ്താവന നടത്തുകയും ചെയ്തിരുന്നുവെങ്കിലും ഏത് മണ്ഡലത്തിലാണ് ശോഭയെ പാര്‍ട്ടി മത്സരിപ്പിക്കുകയെന്ന കാര്യത്തില്‍ വ്യക്ത വന്നിരുന്നില്ല.
അതേസമയം ഞായറാഴ്ചയാണ് ബി.ജെ.പിയുടെ സ്ഥാനാര്‍ഥിപട്ടിക പുറത്തെത്തിയത്. അതില്‍ കഴക്കൂട്ടത്തെ സ്ഥാനാര്‍ഥിയുടെ പേര് ഉണ്ടായിരുന്നില്ല. ഇതേക്കുറിച്ച് ആരാഞ്ഞപ്പോള്‍ കഴക്കൂട്ടത്ത് ഒരു ''സസ്പെന്‍സ്'' ഉണ്ടെന്നായിരുന്നു ബി.ജെ.പി. നേതാക്കള്‍ പറഞ്ഞിരുന്നത്.
എന്നാല്‍ ആ സസ്പെന്‍സ് നിലനിര്‍ത്താനോ അതിന് അനുസരിച്ച സ്ഥാനാര്‍ഥിയെ കൊണ്ടുവരാനോ ബി.ജെ.പിക്ക് കഴിഞ്ഞില്ല. ഇതിനു പിന്നാലെയാണ് കഴക്കൂട്ടത്ത് ശോഭ സ്ഥാനാര്‍ഥിയാകുന്നത്.
https://www.facebook.com/Malayalivartha



























