വരുവാണേല്‍ ഇങ്ങനെ വരണം... ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ഹെലികോപ്ടര്‍ യാത്ര ഏറെ ചര്‍ച്ചയാകുന്നു; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ടാക്‌സിയോ കാറോ ഉപയോഗിക്കുന്നതിനേക്കാള്‍ എത്രയോ ലാഭകരമാണ് ഹെലികോപ്ടര്‍ ഉപയോഗിക്കുന്നതെന്ന് ബിജെപി

സംസ്ഥാന ബിജെപി അധ്യക്ഷന്‍ പെട്ടൊന്നൊരു നാള്‍ ഹെലീകോപ്ടറില്‍ വന്നിറങ്ങിയ ഞെട്ടലിലാണ് കേരളം. ഡല്‍ഹിയില്‍ നിന്ന് മഞ്ചേശ്വരത്തേക്ക് പറന്നിറങ്ങിയ കെ സുരേന്ദ്രന്റെ മാസ് എന്‍ട്രി സംസ്ഥാന രാഷ്ട്രീയത്തിലാകെ ചര്‍ച്ചയായിരുന്നു.
സുരേന്ദ്രന്റെ ഹെലീകോപ്ടര്‍ യാത്ര ചര്‍ച്ചയാകുന്നതിനിടെ അതിനെ ന്യായീകരിച്ച് കോഴിക്കോട് നോര്‍ത്തിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയും ബി ജെ പി നേതാവുമായ എംടി രമേശ് രംഗത്തെത്തി. കോന്നിയിലും മഞ്ചേശ്വരത്തും സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിലേക്കും എത്തണമെങ്കില്‍ സുരേന്ദ്രന് ഹെലികോപ്ടര്‍ തന്നെ വേണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ടാക്‌സിയോ കാറോ ഉപയോഗിക്കുന്നതിനേക്കാള്‍ എത്രയോ ലാഭകരമാണ് ഹെലികോപ്ടര്‍ ഉപയോഗിക്കുന്നതെന്നാണ് എംടി രമേശ് പറയുന്നത്.
പൊതുവെ തിരഞ്ഞെടുപ്പില്‍ ബി ജെ പി ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാറുണ്ട്. മുഖ്യമന്ത്രിയെ ഞങ്ങള്‍ വിമര്‍ശിച്ചത് ജനങ്ങളുടെ നികുതിപണം ഉപയോഗിച്ച് ആവശ്യമില്ലാതെ ഒരു ഹെലികോപ്ടര്‍ കേരളത്തിന് സ്വന്തമായെടുത്തതിനെ കുറിച്ചാണ്.
സി പി എം ഹെലികോപ്ടര്‍ വാടകയ്‌ക്കെടുത്ത് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനെ ഞങ്ങള്‍ വിമര്‍ശിക്കാറില്ല. ഇത് ബി ജെ പി ഫണ്ട് ഉപയോഗിച്ച് കൊണ്ട് സ്വന്തം നിലയ്ക്ക് എടുത്തതാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഒരു ടാക്‌സിയോ കാറോയെടുത്ത് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുന്നതിനേക്കാള്‍ എത്രയോ ലാഭകരമാണ് ഒരു ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കുന്നത്.' എന്നായിരുന്നു എം ടി രമേശിന്റെ പ്രതികരണം.
തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും കെ സുരേന്ദ്രന്റെ സജീവ സാന്നിദ്ധ്യമുണ്ടാകുമെന്നും രണ്ടിടത്ത് സംസ്ഥാന അദ്ധ്യക്ഷന്‍ മത്സരിക്കുന്നത് പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യുമെന്നും എം ടി രമേശ് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി ഹെലികോപ്ടര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അല്ലാതെ ഓടിയെത്താന്‍ കഴിയില്ലെന്നും കെ സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു.
അതേസമയം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ കോന്നിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഉപവരാണാധികാരിയായ കോന്നി ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ റ്റി വിജയകുമാര്‍ മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ബിജെപി ജില്ലാ കമ്മറ്റി അംഗം സുരേഷ് കാവുങ്കല്‍ പിന്തുണക്കുന്ന ഒരു സെറ്റ് പത്രികയാണ് ഇന്നലെ നല്‍കിയത്.
ജില്ലാ ജനറല്‍ സെക്രട്ടറി വി എ സൂരജ്, ബിഡിജെഎസ് മണ്ഡലം പ്രസിഡന്‍ഡ് ജി സോമനാഥന്‍ എന്നിവര്‍ പിന്തുണക്കുന്ന രണ്ട് സെറ്റ് പത്രികകള്‍ കൂടി ഇന്ന് സമര്‍പ്പിക്കും. കോന്നി മണ്ഡലത്തില്‍ എന്‍ ഡി എ വിജയിച്ചാല്‍ കോന്നി വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കുമന്ന് സുരേന്ദ്രന്‍ പറഞ്ഞു.
കെ സുരേന്ദ്രന് കെട്ടി വക്കുന്നതിനുള്ള പണം സംഭാവന നല്‍കിയത് കോന്നി അരുവാപ്പും സ്വദേശികളായ സ്ത്രീകളാണ്. പത്രികാ സമര്‍പ്പണത്തിന് നിരവധി നേതാക്കള്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, ബി ഡി ജെ എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ പദ്മകുമാര്‍, ബിജെപി മേഘല സെക്രട്ടറി ഷാജി ആര്‍ നായര്‍, ജില്ലാ ജനറല്‍ സെക്രട്ടറി വി എ സൂരജ്, വൈസ് പ്രസിഡന്‍ഡ് എം അയ്യപ്പന്‍ കുട്ടി, സെക്രട്ടറി വിഷ്ണു മോഹന്‍ , മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്‍ഡ് മീനാ എം നായര്‍ തുടങ്ങി നിരവധി നേതാക്കളോടൊപ്പമാണ് സുരേന്ദ്രന്‍ പത്രിക സമര്‍പ്പിക്കാനെതിയത്.
സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലുമാണ് മത്സരിക്കുന്നത്. ശബരിമല പ്രക്ഷോഭവുമായി ഏറെ ബന്ധമുള്ള കോന്നിയില്‍ സുരേന്ദ്രന്‍ മത്സരിക്കുന്നത് അഭിമാന പോരാട്ടവുമായാണ്. കോന്നിയില്‍ ജയിക്കാനുള്ള പരമാവധി പരിശ്രമമാണ് സുരേന്ദ്രന്‍ നടത്തുന്നത്.
"
https://www.facebook.com/Malayalivartha



























