മീന മാസ പൂജയ്ക്കായി അയ്യപ്പ ക്ഷേത്രനട തുറന്നു..... ഉത്സവത്തിന് ഒരുങ്ങി ശബരിമല, കൊടിയേറ്റം 19 ന്

മീന മാസ പൂജയ്ക്കായി അയ്യപ്പ ക്ഷേത്രനട തുറന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രതിദിനം 10,000 തീര്‍ത്ഥാടനകര്‍ക്ക് ദര്‍ശനത്തിന് അനുവാദമുണ്ട്. . 28 വരെ പൂജകള്‍ ഉണ്ടാകും.
മാര്‍ച്ച് 19-ന് രാവിലെ 7.15-നും എട്ടിനുമിടയ്ക്ക് തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ ഉത്സവം കൊടിയേറും. ശ്രീഭൂതബലി, ഉത്സവബലി, വിളക്കെഴുന്നള്ളത്ത് ഉള്‍പ്പെടെ പതിവ് ചടങ്ങുകള്‍ നടക്കും. 27-നാണ് പള്ളിവേട്ട. 28-ന് രാവിലെ പമ്പയില്‍ ആറാട്ടും നടക്കും. ആറാട്ടുഘോഷയാത്ര തിരികെ സന്നിധാനത്ത് എത്തിയശേഷം ഉത്സവം കൊടിയിറങ്ങും. രാത്രി 8.50-ന് ഹരിവരാസനം പാടി നടയടയ്ക്കും.
കോവിഡ് നിയന്ത്രണങ്ങളോടെയാണ് ഉത്സവം. മുളപൂജ, ശ്രീഭൂതബലി, ഉത്സവബലി, വിളക്കിനെഴുന്നള്ളിപ്പ് എന്നീ ചടങ്ങുകള്‍ ഉണ്ടാകും.
20 മുതല്‍ 27 വരെ ഉത്സവബലി ഉണ്ടാകും. 27ന് രാത്രി പള്ളിവേട്ടയ്ക്കായി ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത്. തിരിച്ചെത്തി ശ്രീകോവിലിനു പുറത്താണ് അയ്യപ്പന്റെ പള്ളിയുറക്കം. ഉത്സവത്തിനു സമാപനം കുറിച്ച് 28ന് പമ്പയില്‍ ആറാട്ട് നടക്കും.
അതേസമയം കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഉത്സവം നടന്നിരുന്നില്ല.
https://www.facebook.com/Malayalivartha



























