കോൺഗ്രസ്സിൽ എടുപ്പു കുതിരകളുടെ കാലം .. പീതാംബരക്കുറുപ്പ് എന്ന എടുപ്പു കുതിര ചാത്തന്നൂരിൽ ചതഞ്ഞരയും

തിരഞ്ഞെടുപ്പിൽ ഓരോ പുതിയ കാര്യങ്ങൾ വന്നു കൊണ്ടിരിക്കുന്നു. മുൻ കാലങ്ങളിൽ രാഷ്ട്രീയ പാരമ്പര്യത്തിൽ നിന്ന് വരുന്നവർ നിൽക്കുമ്പോൾ മറ്റൊരു തരത്തിലുള്ള പരിചയപ്പെടുത്തൽ വേണ്ട.
ഇപ്പോൾ എല്ലാ രാഷ്ട്രീയ പാർട്ടികളിലും സ്ഥാനാർത്ഥി പട്ടിക വരുമ്പോൾ പ്രായം - വിദ്യാഭ്യാസ യോഗ്യത്- മറ്റു കഴിവുകൾ ഇവ അനുസരിച്ച് വിഭജിച്ച് കൊടുക്കും' നമ്മുടെ ഖദർ ധാരികൾക്ക് ആണ് എന്നും ഭാഗ്യം _ സ്ഥാനങ്ങൾ ഇങ്ങനെ കിട്ടി കൊണ്ടേ ഇരിക്കും.
ഒരിക്കലും കടൽ കിഴവന്മാരെ മാറ്റി നിർത്താത്ത ഒരു പാർട്ടിയാണ് കോൺഗ്രസ്.ഇരിക്കൂറിൽ നിന്ന് വണ്ടി കയറി ചങ്ങനാശ്ശേരിയിൽ ഇറങ്ങാൻ നോക്കിയ മഹദ് വ്യക്തിയാണ് കെ.സി.ജോസഫ്.
പലയിടത്തും നിന്ന് തോറ്റ് ഒടുവിൽ കൊല്ലത്ത് നിന്ന് ജയിച്ച് സിനിമാ നടിയുടെ പേരിൽ നാണംകെട്ട് ഒതുങ്ങി നിന്ന പീതാംബരക്കുറുപ്പ് എന്ന ഖദർ ധാരിയ്ക്ക് വച്ചൊഴിയാൻ സമയം ആയിട്ടില്ല - നമ്മുടെ നാട്ടിൽ ഉത്സവകാലങ്ങളിൽ കെട്ടുകുതിര കളുടെ കാഴ്ച ഉണ്ട്.
വലിയ കുതിരയെ കച്ചിത്തുറുവെച്ച് രൂപപ്പെടുത്തി എടുത്ത് ഓരോ കരക്കാർ എഴുന്നെള്ളിച്ച് കൊണ്ടുവരും. ചുമക്കാൻ പത്ത് മുപ്പത് പേർ. അല്ലെങ്കിൽ വലിച്ചു കൊണ്ടുവരാൻ - കാഴ്ചക്കാരായി പതിനായിരക്കണക്കിന് ആൾക്കാർ ഉണ്ടാകും - അചേതനമായ ആ രൂപത്തിൻ്റെ പിന്നിൽ ഒരു വലിയ ജനാവലിയും ആരവും ഉണ്ടാകും. അത് തന്നെയാണ് കൊല്ലം ജില്ലയിലെ ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ കാണുന്നത്.
ഏതായാലും കൊല്ലം നിവാസികളും പരിസരവാസികളും കെറോണ കാരണം പോയ വർഷം കെട്ടുകുതിരകളുടെ കാഴ്ച കാണാൻ പറ്റിയില്ല. അത് കാണാനുള്ള ഒരു ഇടമാണ് കോൺഗ്രസ് ഒരുക്കി കൊടുത്തിരിക്കുന്നത്.കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഒരു സീറ്റും പുതുതായി നേടണമെന്നില്ല. ഇത്തരത്തിലുള്ള എടുപ്പ് കുതിര കളെ ഇറക്കി പ്രസ്ഥാനം തന്നെ ഇല്ലാതാകണം എന്ന് മാത്രമേ ഉള്ളൂ.
ഓരോ കരക്കാർ എടുപ്പുകുതിരകളെ എഴുന്നെള്ളിക്കുന്നത് പോലെ കോൺഗ്രസ്സിലെ ഓരോ ഗ്രൂപ്പുകാർ ഓരോ എടുപ്പുകുതിരകളെ കൊണ്ടുവന്നു നിർത്തും - ആ തരത്തിലുള്ള എടുപ്പുകുതിര തന്നെയാണ് പീതാംബരക്കുറുപ്പും -കൊല്ലം ജില്ലയിൽ യു ഡി എഫ് ന് നിലം തൊടാൻ കഴിയാത്ത സാഹചര്യമാണ് മുൻകാലങ്ങളിൽ ഉണ്ടായിരുന്നത്. ഇത്തരത്തിലുള്ള എടുപ്പുകുതിരകളുടെ സാന്നിധ്യം കൂടി ആകുമ്പോൾ അത് മുൻ കാലത്തെപ്പോലെ തന്നെ ആയിതീരും എന്നുള്ളത് ഉറപ്പായി കഴിഞ്ഞിരിക്കുന്നു.
വടകരയിൽ ആർ-എംപിയുടെ കെ.കെ.രമയക്ക് പിന്തുണ നൽകും എന്നു പറഞ്ഞിട്ടുണ്ട്. അവിടെ കോൺഗ്രസ് മറ്റൊരു തരത്തിലുള്ള രാഷ്ട്രീയം കളിക്കാതെ _ അഡ്ജസ്റ്റ്മെൻറ് രാഷ്ടീയത്തിലേക്ക് പോകാതെ ഇരുന്നാൽ ആർ എം പി യിലെ രമയെ നിയമസഭയിൽ എത്തിക്കാം.
അങ്ങനെ എത്തിയാൽ അതിൻ്റെ നേട്ടം യു ഡി എഫ് ന് കോൺഗ്രസിന് അവകാശപ്പെടാവുന്നതാണ്.ആർ എം പി നിയമസഭയിൽ എത്തിയാൽ അത് സി പി എമ്മിന് വൻ തിരിച്ചടി തന്നെ ഉണ്ടാകും. അത് വൻ പ്രഹരവുമായിരിക്കും. കെ.കെ രമ ആഗ്രഹിക്കുന്നതും അത് തന്നെയാണ്.
"https://www.facebook.com/Malayalivartha



























