കോഴിക്കോട് വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 1.17 കോടി രൂപയുടെ സ്വര്‍ണവും വിദേശ കറന്‍സിയും പിടികൂടി

കോഴിക്കോട് വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 1.17 കോടി രൂപയുടെ സ്വര്‍ണവും വിദേശ കറന്‍സിയും പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് 98 ലക്ഷത്തിന്റെ സ്വര്‍ണവും 19 ലക്ഷത്തിന് തുല്യമായ വിദേശ കറന്‍സിയും പരിശോധനയില്‍ പിടിച്ചത്.
മൂന്ന് യാത്രക്കാരില്‍നിന്നായാണ് 2.12 കിലോഗ്രാം സ്വര്‍ണം ലഭിച്ചത്. റിയാദില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിലെത്തിയ കോഴിക്കോട് സ്വദേശിയില്‍നിന്ന് 24 ലക്ഷത്തിന്റെ 736 ഗ്രാം സ്വര്‍ണമിശ്രിതമാണ് പിടിച്ചത്. ദുബൈയില്‍ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിലെത്തിയ വനിത യാത്രക്കാരിയില്‍നിന്ന് 589 ഗ്രാം സ്വര്‍ണവും പിടികൂടി.
ഇതില്‍ 302 ഗ്രാം ആഭരണങ്ങളായി ധരിച്ചും 287 ഗ്രാം സ്വര്‍ണമിശ്രിതം ബാഗേജിനകത്ത് ബോക്‌സുകള്‍ക്ക് അകത്തും കുബൂസിനൊപ്പവുമായിരുന്നു ഒളിപ്പിച്ചത്. ഇവരില്‍നിന്ന് 27 ലക്ഷത്തിന്റെ സ്വര്‍ണമാണ് ലഭിച്ചത്.
ഷാര്‍ജയില്‍നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിലെത്തിയ മലപ്പുറം സ്വദേശിയില്‍നിന്ന് 47 ലക്ഷത്തിന്റെ സ്വര്‍ണമാണ് പിടിച്ചത്. ദുബൈയിലേക്ക് പോകാനെത്തിയ മലപ്പുറം സ്വദേശിയില്‍നിന്നാണ് 19 ലക്ഷത്തിന് തുല്യമായ വിദേശ കറന്‍സി പിടിച്ചത്.
സൂപ്രണ്ടുമാരായ കെ.പി. മനോജ്, രഞ്ജി വില്യം, സി.പി. സബീഷ്, ഗഗന്‍ദീപ് രാജ്, വി.ജെ. പൗലോസ്, എന്‍. വേലൂരി നായിക്, പ്രണോയ് കുമാര്‍, ശിവാനി, പ്രേം പ്രകാശ് മീണ, ഇന്‍സ്‌പെക്ടര്‍മാരായ പ്രമോദ് കുമാര്‍, ടി.എസ്. അഭിലാഷ്, സഞ്ജീവ് കുമാര്‍, കെ.കെ. പ്രിയ, സുമിത് നെഹ്‌റ, മിനി മോള്‍, ഹെഡ് ഹവില്‍ദാര്‍മാരായ രവീന്ദ്രന്‍, ചന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടിച്ചത്.
"
https://www.facebook.com/Malayalivartha



























