കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ എത്തുമ്പോൾ മത്സരം കടുക്കും ;കടകംപള്ളി സുരേന്ദ്രന് അല്പം വിയർക്കും
ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ തന്നെ മത്സരിക്കും. ബിജെപി ദേശീയനേതൃത്വമാണ് തീരുമാനം ശോഭാ സുരേന്ദ്രനെ അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടാണ് ശോഭയെ കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയാക്കാൻ നിർദേശം നൽകിയത്. മറ്റന്നാൾ മണ്ഡലത്തിൽ പ്രചാരണം തുടങ്ങുമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. കഴക്കൂട്ടത്ത് ശോഭയെ മത്സരിപ്പിക്കാതിരിക്കാനുള്ള വി മുരളീധരപക്ഷത്തിന്‍റെ നീക്കങ്ങൾക്കെല്ലാം തടയിട്ടാണ്, ബിജെപി കേന്ദ്രനേതൃത്വം ശോഭയ്ക്ക് മത്സരിക്കാൻ പച്ചക്കൊടി കാട്ടിയത്. ശോഭ സുരേന്ദ്രനെ വെട്ടാൻ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ കഴക്കൂട്ടത്ത് ഇറക്കാനാണ് വി.മുരളീധര പക്ഷം നീക്കം നടത്തിയിരുന്നത്. കഴക്കൂട്ടത്ത് ഒരു അപ്രതീക്ഷിത സ്ഥാനാർത്ഥി വരും, അങ്ങനെയെങ്കിൽ ശോഭയ്ക്ക് സീറ്റ് നൽകാനാകില്ല എന്നായിരുന്നു സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിന്‍റെ നിലപാട്. പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയ ശോഭയ്ക്ക് സീറ്റ് നൽകാൻ കെ സുരേന്ദ്രനടക്കമുള്ളവർക്ക് താൽപ്പര്യവുമുണ്ടായിരുന്നില്ല. ശോഭാ സുരേന്ദ്രന്‍ എത്തുന്നതോടെ ശക്തമായ ത്രികോണ മത്സരമാകും കഴക്കൂട്ടത്ത് നടക്കുക. സി.പി.എമ്മിലെ മന്ത്രി കടകംപള്ളി സുരേന്ദ്രനും യു.ഡി.എഫിലെ ഡോ.എസ്.എസ് ലാലുമാണ് എതിരാളികള്‍. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റാണ് ശോഭാ സുരേന്ദ്രന്‍. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ മത്സരിച്ചിരുന്നു. വന്‍ നേട്ടം കൊയ്യാന്‍ അന്ന് ശോഭയ്ക്കായി.ശബരിമല വിഷയം ശക്തമായി ഉന്നയിക്കാന്‍ ശ്രമിക്കുകയാണ് ശോഭ സുരേന്ദ്രന്‍. ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ ഭക്തര്‍ക്കെതിരായ നിലപാട് സ്വീകരിച്ചയാളാണ് മന്ത്രി കടകംപള്ളി സുരേന്ദ്രനെന്ന് ശോഭ പറഞ്ഞു. ശബരിമല കൂടുതല്‍ ചര്‍ച്ചയാവുന്ന മണ്ഡലമായിരിക്കും കഴക്കൂട്ടം. ദേവസ്വം മന്ത്രിക്കെതിരായ മത്സരം മുഴുവന്‍ ശബരിമല വിശ്വാസികള്‍ക്കുമായുള്ള പോരാട്ടം കൂടിയാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ഒരുപാട് പേര്‍ ആവശ്യപ്പെട്ടിരുന്നു. കഴക്കൂട്ടത്ത് മത്സരിക്കാന്‍ ദേശീയ നേതൃത്വം ഇങ്ങോട്ട് ആവശ്യപ്പെട്ടതാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.ബിജെപി സംസ്ഥാന നേതൃത്വവുമായി പിണങ്ങി ഒരു വര്‍ഷമായി പ്രവര്‍ത്തിക്കാതിരുന്ന ശോഭ സുരേന്ദ്രനാണ് തെരഞ്ഞെടുപ്പോടെ കളം നിറയുന്നത്. തരം കിട്ടുമ്പോഴൊക്കെ സംസ്ഥാന നേതൃത്വത്തെ ശോഭ വിമര്‍ശിക്കുക പതിവായിരുന്നു. സുരേന്ദ്രന്‍ രണ്ട് സീറ്റില്‍ മത്സരിക്കുന്നതിനെ ശോഭ എതിര്‍ത്തിരുന്നു.
ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കളായ മറ്റാര്‍ക്കും കിട്ടാത്ത ഭാഗ്യമാണ് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ലഭിച്ചതെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. രണ്ട് സീറ്റിലും സുരേന്ദ്രന് ജയിക്കാനാകട്ടെയെന്ന് ആശംസിക്കുന്നു. ഞാന്‍ മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പേര് എങ്ങനെ ഒഴിവായി എന്നറിയില്ല. എനിക്ക് മത്സരിക്കണമെന്ന് ഒരു താത്പര്യവുമില്ലായിരുന്നു. ബി.ജെ.പിയുടെ പ്രചാരണത്തില്‍ സജീവമായി ഉണ്ടാവുംശോഭ മാദ്ധ്യമങ്ങളോട് പറഞ്ഞു.പാര്‍ട്ടി തന്നെ ഒതുക്കിയെന്ന തോന്നലില്ല. ആവുന്ന തരത്തില്‍ പ്രചാരണരംഗത്ത് പ്രവര്‍ത്തിക്കാമെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം കേരളത്തിന്റെ ചുമതലയുളള പ്രഭാരിയാണ് കഴക്കൂട്ടത്ത് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത്. ശനിയാഴ്ച രണ്ട് മണിവരെയുളള കാര്യങ്ങളേ അറിയൂ. തിരഞ്ഞെടുപ്പില്‍ മത്‌സരിക്കുന്നില്ലെന്നത് തന്നെ ബാധിക്കുന്ന വിഷയമല്ല. വേദനയോടെയാണ് കോണ്‍ഗ്രസ് നേതാവ് ലതികാസുഭാഷിന്റെ വാക്കുകള്‍ കേട്ടത്. രാഷ്ട്രീയ രംഗത്തെ പുരുഷന്മാര്‍ പുനര്‍വിചിന്തനത്തിന് തയ്യാറാവണമെന്ന സന്ദേശമാണത് നല്‍കുന്നതെന്നും ശോഭാസുരേന്ദ്രന്‍ പറഞ്ഞു. എന്തായാലും സ്വരം മാറ്റി രംഗത്തെത്തുന്ന ശോഭ സുരേന്ദ്രന് വേണ്ടി എല്ലാവരും രംഗത്തെത്തിയാല്‍ കടകംപള്ളി വിയര്‍ക്കുക തന്നെ ചെയ്യും.
https://www.facebook.com/Malayalivartha



























