രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയെച്ചൊല്ലിയും കോണ്‍ഗ്രസിനുള്ളില്‍ പ്രതിഷേധം;വയനാട്ടിലേക്ക് ഇറക്കുമതി സ്ഥാനാര്‍ത്ഥിയെ വേണ്ട എന്ന തരത്തിലുള്ള പോസ്റ്ററുകൾ സജീവം
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥി നിർണയം പൂർത്തിയാകുമ്പോൾ പലയിടങ്ങളിലും വലിയ തരത്തിലുള്ള പൊട്ടിത്തെറികളാണ് ഉണ്ടാകുന്നത് .സ്തനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പുകഞ്ഞുകൊണ്ടിരുന്ന പല അസ്വസ്ഥകളും മറ നീക്കി പുറത്തു വരികയാണ് .ഈ സാഹചര്യത്തിലാണ് രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയെച്ചൊല്ലിയും കോണ്‍ഗ്രസിനുള്ളില്‍ പ്രതിഷേധം. കല്‍പ്പറ്റ നിയമസഭാ മണ്ഡലത്തില്‍ നിന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്ന ടി.സിദ്ദീഖിനെതിരെയാണ് പുതിയ പ്രതിഷേധം.വയനാട്ടിലേക്ക് ഇറക്കുമതി സ്ഥാനാര്‍ത്ഥിയെ വേണ്ട എന്ന തരത്തിലുള്ള പോസ്റ്റര്‍ പതിപ്പിച്ചാണ് പ്രതിഷേധം.വയനാട് ഡി.സി.സിയെ അംഗീകരിക്കണമെന്നും ജില്ലയില്‍ യോഗ്യരായ നിരവധി സ്ഥാനാര്‍ത്ഥികള്‍ ഉണ്ടെന്നും പോസ്റ്ററില്‍ പറയുന്നു.
കല്‍പ്പറ്റ നിയമസഭാ മണ്ഡലത്തിലെ വിവിധ ഇടങ്ങളിലാണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലാണ് പോസ്റ്റര്‍.ചൊവ്വാഴ്ചയാണ് കോണ്‍ഗ്രസ് രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയത്. ബാക്കിയുണ്ടായിരുന്ന 7 സീറ്റുകളില്‍ ആറിടത്തേയ്ക്കുള്ള സ്ഥാനാര്‍ഥി പട്ടികയാണ് പ്രഖ്യാപിച്ചിരുന്നത്.വട്ടിയൂര്‍ക്കാവില്‍ വീണ എസ്.നായര്‍ മത്സരിക്കും. പി.സി.വിഷ്ണുനാഥ് (കുണ്ടറ), വി.വി.പ്രകാശ് (നിലമ്പൂര്‍), ഫിറോസ് കുന്നംപറമ്പില്‍ (തവനൂര്‍), റിയാസ് മുക്കോളി (പട്ടാമ്പി) എന്നിവരാണു മറ്റു സ്ഥാനാര്‍ഥികള്‍.
മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. പിണറായി വിജയനെതിരെ സ്വതന്ത്രയായി മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് യു.ഡി.എഫ് പിന്തുണ നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.യു.ഡി.എഫ് പിന്തുണ നല്‍കിയാല്‍ സ്വീകരിക്കുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ അറിയിച്ചിരുന്നു.അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.സുധാകരന്‍ എം.പി രംഗത്തെത്തിയിരുന്നു. സ്ഥാനാര്‍ത്ഥി പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായെന്ന് കെ.സുധാകരന്‍ പറഞ്ഞു. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റെന്ന സ്ഥാനത്ത് തുടരുന്നത് മനസോടെയല്ലെന്നും സുധാകരന്‍ തുറന്നടിച്ചു.
https://www.facebook.com/Malayalivartha



























