കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ 10ാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ 10ാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. ഒഴയില്‍ ഭാഗം സഫിയ മന്‍സിലില്‍ മുഹമ്മദ് സജ്ജാദ് ആണ് (15) മരിച്ചത്.
തലശ്ശേരി ബ്രണ്ണന്‍ എച്ച്.എസ്.എസ് വിദ്യാര്‍ഥിയാണ്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം നടന്നത്. ഒഴയില്‍ ഭാഗം മുതലക്കല്ല് പരിസരത്ത് പുഴയില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു സജ്ജാദ്.
കുളിച്ചു കൊണ്ടിരിക്കേ കൂട്ടുകാരനോടൊപ്പം മറുകരയിലേക്ക് നീന്തിയ സജ്ജാദ് കൂടുതല്‍ വെള്ളമുള്ള ഭാഗത്തെ പുഴയിലെ കുഴിയില്‍ അകപ്പെടുകയായിരുന്നു.
അടുത്തുതന്നെയുള്ള ചെമ്മീന്‍ പാടത്തിലെ തൊഴിലാളി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വിവരമറിഞ്ഞ് നാട്ടുകാര്‍ തോണിയിലെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സിദ്ദീഖിന്റെയും തസ്‌ലിമയുടെയും മകനാണ്. സഹോദരന്‍: സിനാന്‍.
"
https://www.facebook.com/Malayalivartha


























