Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'നാളിതുവരെയും മുന്നണികളെയും അവരെ ഇരുട്ടിൻറെ മറവിൽ സഹായിക്കാനെത്തുന്ന നാടിന് ശാപമായി മാറിക്കൊണ്ടിരിക്കുന്ന വർഗീയ വിപത്തുകളെയും പൂഞ്ഞാറിൻറെ മണ്ണിൽ നിന്ന് തുരത്തിയോടിച്ചാണ് ഈ നാട് നട്ടെല്ല് വളക്കാതെ നിന്നിട്ടുള്ളത്...' കുറിപ്പുമായി പിസി ജോര്‍ജ്

28 MARCH 2021 10:58 AM IST
മലയാളി വാര്‍ത്ത

More Stories...

ഒറ്റ ദിവസം കൊണ്ട് എല്ലാം മാറിമറിയും, അതാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ രീതി; കഭാര്യയുടെ വാക്ക് എത്ര ശരിയാണെന്ന് ന്യൂസിലന്‍ഡ് പരമ്പര എന്നെ പഠിപ്പിച്ചുവെന്ന് സഞ്ജു

കണ്ണീർക്കാഴ്ചയായി... കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

I WILL ARREST..ജഡ്ജിയുടെ മുന്നിൽ കിടന്ന് നിലവിളിച്ച് DYSP..!പൊട്ടിക്കരഞ്ഞ് റാമിന്റെ ഭാര്യ..! കോടതിയിൽ ട്വിസ്റ്റ്

നീറ്റ് പരീക്ഷ ചോദ്യപ്പേപ്പർ ചോർത്തിയ സംഭവത്തിൽ ഇടപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി; സർക്കാർ വിദ്യാർത്ഥികളോടൊപ്പം ; ഇത്തരം ചോദ്യപ്പേപ്പർ ചോർച്ച തടയേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണെന്ന് പ്രതികരണം

സങ്കടക്കാഴ്ചയായി... റാന്നി വയലത്തലയിൽ മൂന്നുവയസുകാരി ഷോക്കേറ്റ് മരിച്ചു

താന്‍ പോകുന്ന സ്ഥലങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് ഇടത് സ്ഥാനാര്‍ത്ഥിയുടെ അറിവോടെയെന്ന് ജനപക്ഷം സെകുലര്‍ പാര്‍ടി സ്ഥാനാര്‍ഥി പിസി ജോര്‍ജ് വ്യക്തമാക്കി. പൂഞ്ഞാറില്‍ ഇടത്-എസ്ഡിപിഐ ധാരണയെന്നും താന്‍ പോകുന്ന ചില സ്ഥലങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് ഇടത് സ്ഥാനാര്‍ത്ഥിയുടെ അറിവോടെയാണെന്നും പി സി ജോര്‍ജ് ആരോപിക്കുകയായിരുന്നു. വര്‍ഗീയ ശക്തികളുടെ വോട് തനിക്ക് വേണ്ടെന്നും പിസി ജോര്‍ജ്ജ് പ്രതികരിച്ചു.

ഇതുകൂടാതെ ഈരാറ്റുപ്പേട്ടയിലെ പിസിയുടെ പ്രാചാരണത്തിനിടെ ഉണ്ടായ 'കൂവല്‍' വിവാദത്തിന് പിന്നാലെ പലയിടങ്ങളില്‍ നിന്നും പി സി ജോര്‍ജിന് എതിരെ സമാനമായ രീതിയില്‍ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. മണ്ഡലത്തെ തുടര്‍ച്ചയായി പ്രതിനിധീകരിച്ചു വരുന്ന എം എല്‍ എയെ ജനങ്ങള്‍ക്ക് മടുത്തു തുടങ്ങിയതിന്റെ സൂചനയാണ് ഈരാറ്റുപ്പേട്ടയിലെ സംഭവമെന്നാണ് ഇടത്-വലത് മുന്നണികളുടെ വിമര്‍ശനം.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

വർഗീയ സംഘർഷമുണ്ടാക്കാൻ ശ്രമം നടക്കുന്നെന്ന ഉത്തമ ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് , നാടിനെ സംഘർഷത്തിലേക്ക് തള്ളിവിടാതിരിക്കാൻ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ പ്രചരണം ഞാൻ അവസാനിപ്പിച്ചത്.എന്നാൽ മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിൽ എത്തി പര്യടനം അലങ്കോലപ്പെടുത്തുക എന്ന അടുത്ത മാർഗ്ഗം സ്വീകരിച്ചിരിക്കുയാണ് ചില സംഘടനകൾ.

ഈ നാട്ടിൽ മത്സര രംഗത്തില്ലാത്ത വർഗ്ഗീയ സംഘടനയുടെ വാക്താക്കൾ ഒരുമുന്നണി സ്ഥാനാർത്ഥിയുടെ മറവിൽ എന്നെ പിന്തുടരുന്നെങ്കിൽ അവർ തമ്മിലുള്ള അന്തർധാരയെന്തെന്ന് ഈ നാട്ടിലെ ജനം മനസ്സിലാക്കട്ടെ.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ SDPI എന്നെ പിന്തുണക്കുനെന്ന് പ്രഖ്യാപിച്ചു. എന്നാൽ അതിനർത്ഥം ഈ നാട്ടിൽ അവരുടെ ജനാതിപത്യ വിരുദ്ധ ഫാസിസ്റ്റ് നിലപാടുകളെ ഞാൻ പിന്തുണക്കുനെന്നല്ല. ഈ സംഘടനയുടെ പിൻബലത്തിൽ മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി അഭിമന്യുവിന്റേതുൾപ്പടെ നിരവധി കൊലപാതകങ്ങളും അക്രമങ്ങളും ഈ നാട്ടിൽ നടക്കുന്നതിന് മുൻപ് തന്നെ ഇവരുമായി യാതൊരുവിധ ബന്ധവുമില്ല എന്ന് പത്രക്കുറിപ്പിലൂടെ പ്രഖ്യാപിച്ചിട്ടുള്ളതും മേലിൽ ഇവരുടെ വോട്ട് തനിക്ക് വേണ്ടാ എന്നും ആർജ്ജവ്വത്തോടെ അന്ന് പറഞ്ഞിട്ടുള്ളതുമാണ്.

ഇടതുപക്ഷ പ്രവർത്തകർ നെഞ്ചേറ്റി നടന്ന അഭിമന്യുവിനെ കൊലചെയ്തവരുമായി മാണി ഗ്രൂപ്പ് സ്ഥാനാർഥി ഉണ്ടാക്കിയ അവിശുദ്ധ ബന്ധമാണ് ഈ സംഘടനക്ക് സാന്നിധ്യമുള്ള സ്ഥലങ്ങളിൽ എല്ലാം സംഘർഷം മനഃപൂർവ്വം സൃഷ്ട്ടിക്കപ്പെടുന്നത്.

നാളിതുവരെയും മുന്നണികളെയും അവരെ ഇരുട്ടിൻറെ മറവിൽ സഹായിക്കാനെത്തുന്ന നാടിന് ശാപമായി മാറിക്കൊണ്ടിരിക്കുന്ന വർഗീയ വിപത്തുകളെയും പൂഞ്ഞാറിൻറെ മണ്ണിൽ നിന്ന് തുരത്തിയോടിച്ചാണ് ഈ നാട് നട്ടെല്ല് വളക്കാതെ നിന്നിട്ടുള്ളത്. ഇനി അങ്ങോട്ടും ഈ നാട് അഴിമതിക്കും അക്രമത്തിനും, വർഗീയതക്കുമെതിരെ നെഞ്ച് വിരിച്ച് നിൽക്കുമെന്ന് ഒരിക്കൽ കൂടി ഓർമപ്പെടുത്തുന്നു.

നിങ്ങളുടെ സ്വന്തം
പി.സി. ജോർജ്ജ്
പ്ലാത്തോട്ടം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ത്രിപുര പൊലീസ് മേധാവിയെ ഓഫിസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 minute ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: സിജെപി സമരത്തിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി ജന്തര്‍ മന്തറില്‍  (19 minutes ago)

പ്രതിഷേധത്തിനു നേരെ ലാത്തിചാര്‍ജ് ഉണ്ടായത് നേരില്‍ കണ്ട അനുഭവം പങ്കുവച്ച് നടി നോയ്‌ല ഫ്രാന്‍സി  (24 minutes ago)

ഝാന്‍സി റാണി ചമയാതെ അടര്‍ക്കളത്തിലെ അഭിമന്യു : ശ്വേത മേനോനെതിരെ വിമര്‍ശനവുമായി ഉഷാ ഹസീന  (27 minutes ago)

ഇവിടുത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ നിസ്സഹായരാണ്... പ്രതിഷേധത്തിനിടെ പുറത്തു പോകേണ്ടി വന്നപ്പോഴുള്ള അനുഭവം വെളിപ്പെടുത്തി സിജ റോസ്  (29 minutes ago)

സിജെപി മാര്‍ച്ചില്‍ ലൈവ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് രഞ്ജിനി ഹരിദാസ്  (37 minutes ago)

ഒറ്റ ദിവസം കൊണ്ട് എല്ലാം മാറിമറിയും, അതാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ രീതി; കഭാര്യയുടെ വാക്ക് എത്ര ശരിയാണെന്ന് ന്യൂസിലന്‍ഡ് പരമ്പര എന്നെ പഠിപ്പിച്ചുവെന്ന് സഞ്ജു  (39 minutes ago)

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുത്ത് രഞ്ജിനി ഹരിദാസ്  (44 minutes ago)

സീതയാകാന്‍ ഒരുങ്ങിയതിനെ കുറിച്ച് സായ് പല്ലവിയുടെ വാക്കുകള്‍  (56 minutes ago)

ഇറാനിലെ സൈനിക താവളങ്ങളിൽ US താണ്ഡവം താങ്ങില്ല IRGC..!തലവെട്ടിയാലും വാലിൽ ജീവനിടുന്നു..!  (2 hours ago)

കണ്ണീർക്കാഴ്ചയായി... കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (2 hours ago)

മുഖവും ശരീരവും മൊത്തത്തിൽ വല്ലാതെയായി; ആ രൂപം ഓർക്കാൻ കഴിയുന്നില്ല; ആകെ പാടെ ഇത്തിരിയെയുള്ളു; ഭയങ്കരമായും അവശയായിപ്പോയി; പ്രതീക്ഷിക്കാത്തൊരു രൂപമാറ്റം രണ്ടാമത്തെ കീമോയ്ക്കുശേഷം; കണ്ണൊക്കെ കുഴിഞ്ഞു;  (3 hours ago)

I WILL ARREST..ജഡ്ജിയുടെ മുന്നിൽ കിടന്ന് നിലവിളിച്ച് DYSP..!പൊട്ടിക്കരഞ്ഞ് റാമിന്റെ ഭാര്യ..! കോടതിയിൽ ട്വിസ്റ്റ്  (3 hours ago)

നീറ്റ് പരീക്ഷ ചോദ്യപ്പേപ്പർ ചോർത്തിയ സംഭവത്തിൽ ഇടപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി; സർക്കാർ വിദ്യാർത്ഥികളോടൊപ്പം ; ഇത്തരം ചോദ്യപ്പേപ്പർ ചോർച്ച തടയേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണെന്ന് പ്രതികരണം  (3 hours ago)

സങ്കടക്കാഴ്ചയായി... റാന്നി വയലത്തലയിൽ മൂന്നുവയസുകാരി ഷോക്കേറ്റ് മരിച്ചു  (3 hours ago)

Malayali Vartha Recommends