Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍: ഉന്നതതല യോഗം കൂടി; ഒരു ദിവസം 2.50 ലക്ഷം ആള്‍ക്കാര്‍ക്ക് വീതം 45 ദിവസം കൊണ്ട് ലക്ഷ്യം കൈവരിക്കും

28 MARCH 2021 11:22 AM IST
മലയാളി വാര്‍ത്ത

More Stories...

ഒറ്റ ദിവസം കൊണ്ട് എല്ലാം മാറിമറിയും, അതാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ രീതി; കഭാര്യയുടെ വാക്ക് എത്ര ശരിയാണെന്ന് ന്യൂസിലന്‍ഡ് പരമ്പര എന്നെ പഠിപ്പിച്ചുവെന്ന് സഞ്ജു

കണ്ണീർക്കാഴ്ചയായി... കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

I WILL ARREST..ജഡ്ജിയുടെ മുന്നിൽ കിടന്ന് നിലവിളിച്ച് DYSP..!പൊട്ടിക്കരഞ്ഞ് റാമിന്റെ ഭാര്യ..! കോടതിയിൽ ട്വിസ്റ്റ്

നീറ്റ് പരീക്ഷ ചോദ്യപ്പേപ്പർ ചോർത്തിയ സംഭവത്തിൽ ഇടപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി; സർക്കാർ വിദ്യാർത്ഥികളോടൊപ്പം ; ഇത്തരം ചോദ്യപ്പേപ്പർ ചോർച്ച തടയേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണെന്ന് പ്രതികരണം

സങ്കടക്കാഴ്ചയായി... റാന്നി വയലത്തലയിൽ മൂന്നുവയസുകാരി ഷോക്കേറ്റ് മരിച്ചു

സംസ്ഥാനത്തെ കോവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗം വിലയിരുത്തി. ഏപ്രില്‍ 1 മുതല്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുവാനുള്ള ഒരുക്കങ്ങളാണ് യോഗത്തില്‍ വിലയിരുത്തിയത്. കൂടുതല്‍ ആള്‍ക്കാര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന്റെ ഭാഗമായി വിപുലമായ സംവിധാനങ്ങളാണ് വാക്‌സിനേഷനായി ഒരുക്കുന്നത്. ഒരു ദിവസം 2.50 ലക്ഷം ആള്‍ക്കാര്‍ക്ക് എന്ന തോതില്‍ 45 ദിവസം കൊണ്ട് വാക്‌സിനേഷന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഇതിനായി കൂടുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഒരുക്കുന്നതാണ്.

വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി വാക്‌സിന്‍ സ്വീകരിക്കുവാന്‍ പൊതുജനങ്ങള്‍ തയാറാകണമെന്ന് ആരോഗ്യ വകുപ്പ് അഭ്യര്‍ത്ഥിച്ചു. 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരും ലഭ്യമാകുന്ന ആദ്യ അവസരത്തില്‍ തന്നെ വാക്‌സിന്‍ സ്വീകരിച്ച് സുരക്ഷിതരാകണം. തെരഞ്ഞെടുപ്പ്, ഉത്സവം, പൊതു പരീക്ഷകള്‍ തുടങ്ങിയവ വരുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ സ്വീകരിച്ച് സുരക്ഷിതരാകേണ്ടത് വളരെ അത്യാവശ്യമാണ്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശ പ്രകാരം കോവിഷീല്‍ഡ് വാക്‌സിന്‍ ആദ്യ ഡോസായി എടുത്തിട്ടുള്ളവര്‍ രണ്ടാം ഡോസ് ആദ്യ ഡോസ് എടുത്ത് കഴിഞ്ഞ് 42 ദിവസം മുതല്‍ 56 ദിവസത്തിനുള്ളില്‍ എടുക്കണം. കോവാക്‌സിന്‍ ആദ്യ ഡോസായി എടുത്തിട്ടുള്ളവര്‍, ആദ്യഡോസ് എടുത്ത് 28 ദിവസം കഴിഞ്ഞ് 42 ദിവസത്തിനുള്ളില്‍ രണ്ടാം ഡോസ് സ്വീകരിക്കണം.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ആരോഗ്യ കേരളം സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ഉന്നത ഉദ്യോഗസ്ഥര്‍, ഐ.എം.എ., റോട്ടറി ക്ലബ്, ലയന്‍സ് ക്ലബ് പ്രതിനിധികള്‍, സ്വകാര്യ ആശുപത്രി പ്രതിനിധികള്‍, ഡബ്ല്യു.എച്ച്.ഒ, യൂണിസെഫ്, യു.എന്‍.ഡി.പി. പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തില്‍ പങ്കെടുത്ത എല്ലാവരും വാക്‌സിനേഷന്‍ പരിപാടി വിജയിപ്പിക്കുവാന്‍ എല്ലാ സഹകരണവും വാഗ്ദാനം ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ത്രിപുര പൊലീസ് മേധാവിയെ ഓഫിസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 minute ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: സിജെപി സമരത്തിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി ജന്തര്‍ മന്തറില്‍  (19 minutes ago)

പ്രതിഷേധത്തിനു നേരെ ലാത്തിചാര്‍ജ് ഉണ്ടായത് നേരില്‍ കണ്ട അനുഭവം പങ്കുവച്ച് നടി നോയ്‌ല ഫ്രാന്‍സി  (24 minutes ago)

ഝാന്‍സി റാണി ചമയാതെ അടര്‍ക്കളത്തിലെ അഭിമന്യു : ശ്വേത മേനോനെതിരെ വിമര്‍ശനവുമായി ഉഷാ ഹസീന  (27 minutes ago)

ഇവിടുത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ നിസ്സഹായരാണ്... പ്രതിഷേധത്തിനിടെ പുറത്തു പോകേണ്ടി വന്നപ്പോഴുള്ള അനുഭവം വെളിപ്പെടുത്തി സിജ റോസ്  (29 minutes ago)

സിജെപി മാര്‍ച്ചില്‍ ലൈവ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് രഞ്ജിനി ഹരിദാസ്  (37 minutes ago)

ഒറ്റ ദിവസം കൊണ്ട് എല്ലാം മാറിമറിയും, അതാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ രീതി; കഭാര്യയുടെ വാക്ക് എത്ര ശരിയാണെന്ന് ന്യൂസിലന്‍ഡ് പരമ്പര എന്നെ പഠിപ്പിച്ചുവെന്ന് സഞ്ജു  (39 minutes ago)

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുത്ത് രഞ്ജിനി ഹരിദാസ്  (44 minutes ago)

സീതയാകാന്‍ ഒരുങ്ങിയതിനെ കുറിച്ച് സായ് പല്ലവിയുടെ വാക്കുകള്‍  (56 minutes ago)

ഇറാനിലെ സൈനിക താവളങ്ങളിൽ US താണ്ഡവം താങ്ങില്ല IRGC..!തലവെട്ടിയാലും വാലിൽ ജീവനിടുന്നു..!  (2 hours ago)

കണ്ണീർക്കാഴ്ചയായി... കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (2 hours ago)

മുഖവും ശരീരവും മൊത്തത്തിൽ വല്ലാതെയായി; ആ രൂപം ഓർക്കാൻ കഴിയുന്നില്ല; ആകെ പാടെ ഇത്തിരിയെയുള്ളു; ഭയങ്കരമായും അവശയായിപ്പോയി; പ്രതീക്ഷിക്കാത്തൊരു രൂപമാറ്റം രണ്ടാമത്തെ കീമോയ്ക്കുശേഷം; കണ്ണൊക്കെ കുഴിഞ്ഞു;  (3 hours ago)

I WILL ARREST..ജഡ്ജിയുടെ മുന്നിൽ കിടന്ന് നിലവിളിച്ച് DYSP..!പൊട്ടിക്കരഞ്ഞ് റാമിന്റെ ഭാര്യ..! കോടതിയിൽ ട്വിസ്റ്റ്  (3 hours ago)

നീറ്റ് പരീക്ഷ ചോദ്യപ്പേപ്പർ ചോർത്തിയ സംഭവത്തിൽ ഇടപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി; സർക്കാർ വിദ്യാർത്ഥികളോടൊപ്പം ; ഇത്തരം ചോദ്യപ്പേപ്പർ ചോർച്ച തടയേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണെന്ന് പ്രതികരണം  (3 hours ago)

സങ്കടക്കാഴ്ചയായി... റാന്നി വയലത്തലയിൽ മൂന്നുവയസുകാരി ഷോക്കേറ്റ് മരിച്ചു  (3 hours ago)

Malayali Vartha Recommends