Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

എങ്കിലും ജയിച്ചുവന്നാല്‍... കുമ്മനം രാജശേഖരനെ തോല്‍പ്പിക്കാന്‍ എവിടെയായാലും എതിരാളികള്‍ ഒന്നിക്കുന്ന കാഴ്ച മാത്രം; നേമത്തെ അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ നാണം കെട്ട കളി; കുമ്മനത്തെ തോല്‍പിക്കാന്‍ ഇടതുപക്ഷത്തെ പിന്തുണച്ചെന്ന് എസ്ഡിപിഐ; തലയില്‍ മുണ്ടിട്ട് മുഖ്യമന്ത്രി ഭീകരവാദ സംഘടനാ നേതാക്കന്‍മാരുമായി കൂടിക്കാഴ്ച നടത്തിയില്ലേയെന്ന് ശോഭാ സുരേന്ദ്രന്‍

08 APRIL 2021 08:09 AM IST
മലയാളി വാര്‍ത്ത

More Stories...

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ.

സാത്വികനായ കുമ്മനം രാജശേഖരനെ തികഞ്ഞ വര്‍ഗീയവാദിയായി ചിത്രീകരിച്ച് തോല്‍പ്പിക്കുക എന്നത് എല്ലാ പാര്‍ട്ടികളുടേയും ഒരു തന്ത്രമാണ്. അല്ലെങ്കില്‍ നോക്കണേ വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തിലും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലും കുമ്മനം ജയിക്കുമായിരുന്നു.

എന്നാല്‍ ഒരു കൂട്ടര്‍ കുമ്മനത്തെ തോല്‍പ്പിക്കാനായി കോണ്‍ഗ്രസിന് വോട്ട് മറിച്ചു. ഇപ്പോഴിതാ നേമത്തെ സിറ്റിംഗ് സീറ്റില്‍ വന്നപ്പോഴും അതാണ് സ്ഥിതി. കുമ്മനത്തെ നിയമസഭയില്‍ എത്തിപ്പിക്കില്ല എന്ന വാശിയിലാണ് എല്ലാവരും.

 

 


നേമത്തും കഴക്കൂട്ടത്തും സി.പി.എം സ്ഥാനാര്‍ത്ഥികള്‍ക്ക് എസ്.ഡി.പി.ഐ വോട്ടുകള്‍ മറിച്ചുനല്‍കിയതായി വെളിപ്പെടുത്തല്‍. എല്‍.ഡി.എഫ് നേതൃത്വവും സ്ഥാനാര്‍ത്ഥികളും പിന്തുണയ്ക്കായി സമീപിച്ചിരുന്നുവെന്നും എസ്.ഡി.പി.ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് പറഞ്ഞു.

നേമത്ത് പതിനായിരത്തോളം പാര്‍ട്ടി വോട്ടുണ്ടെന്നും ഇതു ശിവന്‍കുട്ടിക്ക് നല്‍കിയെന്നുമാണ് എസ്.ഡി.പി.ഐ നേതാവിന്റെ വെളിപ്പെടുത്തല്‍. നേമത്ത് പാര്‍ട്ടിയുടെ അന്വേഷണത്തില്‍ ബി.ജെ.പി വരാതിരിക്കാന്‍ മുന്‍തൂക്കമുളള സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുക എന്ന നിലപാടാണ് സ്വീകരിച്ചത്. ഇതനുസരിച്ച് എല്‍.ഡി.എഫിനാണ് പിന്തുണ നല്‍കിയതെന്നും സിയാദ് കണ്ടല വ്യക്തമാക്കി.

 

 



സി.പി.എം വോട്ടുമറിച്ചതിന്റെ തെളിവാണ് എസ്.ഡി.പി.ഐ നേതാവിന്റെ വെളിപ്പെടുത്തലെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ പ്രതികരിച്ചു. സി.പി.എം എന്തും ചെയ്യും. കാരണം സി.പി.എമ്മിനെ നയിക്കുന്നത് പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോയോ സെന്‍ട്രല്‍ കമ്മിറ്റിയോ ഒന്നുമല്ല, ക്യാപ്റ്റന്‍ പണറായി വിജയനാണ്. അദ്ദേഹം ഏതറ്റംവരെയും പോകുമെന്നും മുല്ലപ്പളളി പറഞ്ഞു.

തലയില്‍ മുണ്ടിട്ട് ഭീകര സംഘടനകളുടെ വോട്ടുവാങ്ങേണ്ട ഗതികേടിലാണ് സി.പി.എമ്മെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ഭീകരന്‍മാരുടെ പിന്തുണതേടാന്‍ ഒരു മടിയും മറയുമില്ലാത്ത ആളുകളാണ് ഇടതുപക്ഷത്തിനകത്തുളളത്. കാലാകാലങ്ങളില്‍ തലയില്‍ മുണ്ടിട്ട് കേരളത്തിന്റെ മുഖ്യമന്ത്രിവരെ ഭീകരവാദ സംഘടനകളുടെ നേതാക്കന്‍മാരുമായി കോഴിക്കോട് ഒരുമിച്ചിരുന്നത് നാലുകൊല്ലം മുന്‍പല്ലേയെന്നും ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചു.

 

 



അതേസമയം വാശിയേറിയ മത്സരം നടന്ന ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് ഇത്തവണയും ബിജെപിക്ക് തന്നെയാണ് വിജയമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. കണക്കുകള്‍ പരിശോധിച്ചു, പ്രവര്‍ത്തകരോട് സംസാരിച്ചു. ഇതില്‍ നിന്ന് വിജയത്തെ കുറിച്ചുള്ള ആത്മവിശ്വാസം ആണ് കിട്ടുന്നത്. വോട്ട് കച്ചവടം എന്ന് ആരോപിച്ചത് എല്‍ഡിഎഫ് യുഡിഎഫ് നിലപാടുകള്‍ കണ്ട് എടുത്ത നിഗമനം ആണ്. ഓരോരുത്തരുടേയും വോട്ട് കണക്ക് വിശദമായി പഠിച്ച ശേഷം വിശദമായി രണ്ട് മൂന്ന് ദിവസത്തിനകം കാര്യങ്ങള്‍ വ്യക്തമാകുമെന്നും കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു.

ഒ രാജഗോപാലിന്റെ വാക്കുകള്‍ തെരഞ്ഞെടുപ്പ് ദിനത്തില്‍ വളച്ചൊടിക്കപ്പെട്ടു. കെ മുരളീധരന്റെ വാഹനത്തിന് നേരെ കല്ലേറ് ഉണ്ടായത് ശരിയല്ലെന്നത് അടക്കം ഒ രാജഗോപാലിന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടെന്നാണ് കുമ്മനം പറയുന്നത്. അക്രമത്തെ കുറിച്ച് അറിയില്ലെന്ന് ഒ രാജഗോപാല്‍ പറഞ്ഞത് നേമത്തെ കുറിച്ച് അറിയില്ലെന്ന് വരെ വ്യാഖ്യാനിക്കപ്പെട്ടെന്നും കുമ്മനം പറഞ്ഞു.

 

 



എന്തായാലും കുമ്മനത്തെ തോല്‍പ്പിക്കാന്‍ ആര് ശ്രമിച്ചു എന്ന് ഫലം വരുമ്പോള്‍ വ്യക്തമാകും. അതെല്ലാം മറികടന്ന് കുമ്മനം ജയിച്ചാല്‍ അതൊരു മഹാ വിജയമായിരിക്കും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (46 minutes ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (52 minutes ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (1 hour ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (1 hour ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (1 hour ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (2 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (2 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (3 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (3 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (3 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (3 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends