എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ഇന്നു തുടക്കം..... വിവിധ കേന്ദ്രങ്ങളിലായി 8,68,697 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതും. വി.എച്ച്.എസ്.ഇ പരീക്ഷകള്‍ നാളെയാണ് ആരംഭിക്കുക

തെരഞ്ഞെടുപ്പ് കാരണം മാറ്റിവച്ച എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് തുടങ്ങും. വിവിധ കേന്ദ്രങ്ങളിലായി 8,68,697 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതും.
വി.എച്ച്.എസ്.ഇ പരീക്ഷകള്‍ നാളെയാണ് ആരംഭിക്കുക.എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നുമുതല്‍ 12 വരെ ഉച്ചയ്ക്ക് 1.40 മുതലാണ് പരീക്ഷ നടക്കുക. 15 മുതല്‍ രാവിലെ 9.40ന് പരീക്ഷ ആരംഭിക്കും.
റംസാന്‍ നോമ്പ് പരിഗണിച്ചാണ് 15 മുതലുള്ള പരീക്ഷകള്‍ രാവിലെ നടത്തുന്നത്. 29ന് പരീക്ഷ അവസാനിക്കും. ഹയര്‍ സെക്കന്‍ഡറിക്കാര്‍ക്ക് രാവിലെ മുതലാണ് പരീക്ഷ. 26ന് അവസാനിക്കും.2947 കേന്ദ്രങ്ങളിലായി 4,22,226 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്നത്. ഇതില്‍ 2,15,660 പേര്‍ ആണ്‍കുട്ടികളും 2,06,566 പേര്‍ പെണ്‍കുട്ടികളുമാണ്.
ഗള്‍ഫില്‍ ഒമ്പത് കേന്ദ്രങ്ങളിലായി 573ഉം ലക്ഷദ്വീപില്‍ ഒമ്പത് കേന്ദ്രങ്ങളിലായി 627 പേരും പരീക്ഷയെഴുതും.2004 കേന്ദ്രങ്ങളിലായി 4,46,471 പേര്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയെഴുതും.
പരീക്ഷയെഴുതുന്നവരില്‍ 2,26,325 പേര്‍ ആണ്‍കുട്ടികളും 2,20,146 പേര്‍ പെണ്‍കുട്ടികളുമാണ്. 28,565 വിദ്യാര്‍ത്ഥികളാണ് വി.എച്ച്.എസ്.ഇ പരീക്ഷയെഴുതുന്നത്.പരീക്ഷ കര്‍ശന നിയന്ത്രണങ്ങളോടെകൊവിഡിന്റെ രണ്ടാം തരംഗം ഭീഷണിയാകുന്ന പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് പരീക്ഷകള്‍ നടക്കുക.
കൊവിഡ് ഭീഷണിക്കിടയിലും 2020 മേയ് മാസത്തില്‍ പൊതുപരീക്ഷകള്‍ വിജയകരമായി നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് വിദ്യാഭ്യാസ വകുപ്പ് സജ്ജീകരണങ്ങളൊരുക്കിയിരിക്കുന്നത്.ഒരു ക്ലാസ് മുറിയില്‍ പരാമാവധി 20 പേര്‍ മാത്രമാകും പരീക്ഷയെഴുതുക.
കൊവിഡ് രോഗബാധിതരായ വിദ്യാര്‍ത്ഥികളുണ്ടെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ മുന്‍കൂട്ടി അറിയിക്കണം. ഇവര്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും.
രോഗലക്ഷണമുള്ളവരെയും ക്വാറന്റൈനിലുള്ളവരെയും പ്രത്യേക ഹാളിലിരുത്തി പരീക്ഷയെഴുതിക്കും. ഇവരുടെ ഉത്തരക്കടലാസുകള്‍ പ്ലാസ്റ്റിക് കവറുകളില്‍ ശേഖരിച്ച് സീല്‍ ചെയ്യും.
"
https://www.facebook.com/Malayalivartha