എല്ലാം കലങ്ങിമറിയുന്നു... സ്വര്‍ണക്കടത്ത് കേസില്‍ ഒന്നൊന്നര നീക്കവുമായി ഇഡി; സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് കേന്ദ്ര സേനയുടെ സംരക്ഷണം വേണമെന്ന് ഇ.ഡി. കോടതിയില്‍; സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല

തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സ്വര്‍ണക്കടത്ത് കേസ് ചൂട് പിടിക്കുകയാണ്. സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ പേരുപറയാന്‍ നിര്‍ബന്ധിച്ചെന്ന സന്ദീപ് നായരുടെ പരാതിയില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന് എതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി വിശദമായ വാദത്തിന് ഇന്നത്തേക്ക് മാറ്റിയിരിക്കുകയാണ്.
ഇന്നു ഹര്‍ജി പരിഗണിക്കുന്നതുവരെ നടപടികള്‍ എടുക്കില്ലെന്ന സര്‍ക്കാരിന്റെ ഉറപ്പു രേഖപ്പെടുത്തിയാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ തീരുമാനം.
മുഖ്യമന്ത്രിയുടെ പേരു പറയാന്‍ ഇ.ഡി ഭീഷണിപ്പെടുത്തിയെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നുള്ള ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കാന്‍ പി. രാധാകൃഷ്ണന്‍ നേരത്തെ നല്‍കിയ ഹര്‍ജിയും ഇതിനൊപ്പം പരിഗണിക്കും. ഒരേവിഷയത്തില്‍ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്നും കേന്ദ്ര ഏജന്‍സിയായ ഇ.ഡിയുടെ അന്വേഷണം അട്ടിമറിക്കാനാണ് തുടരത്തുടരെ കേസെടുക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
സന്ദീപിനെ ജയിലില്‍ ചോദ്യം ചെയ്യാന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ക്രൈംബ്രാഞ്ചിന് അനുമതി നല്‍കിയിരുന്നു. ഈ ഉത്തരവു റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. സ്വര്‍ണക്കടത്തില്‍ ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ വിവിധ ജയിലുകളില്‍ കഴിയുന്ന പ്രതികള്‍ക്ക് സി.ആര്‍.പി.എഫ് ഉള്‍പ്പെടെ ഏതെങ്കിലും കേന്ദ്ര സേനയുടെ സംരക്ഷണം ഉറപ്പാക്കണമെന്നും ജയിലുകളില്‍ ഇവരെ സന്ദര്‍ശിച്ചവരുടെ വിവരങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഇ.ഡിക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സ്‌റ്റേ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാരിനു വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ഹാജരാകാന്‍ സമയം വേണമെന്നും അതുവരെ സ്‌റ്റേ അനുവദിക്കരുതെന്നും സീനിയര്‍ ഗവ. പ്‌ളീഡര്‍ സുമന്‍ ചക്രവര്‍ത്തി വാദിച്ചു.
ഒരേ വിഷയത്തില്‍ രണ്ടു കേസുകളെടുത്തെന്ന ഹര്‍ജിക്കാരുടെ വാദം ശരിയല്ലെന്നും രണ്ടു സംഭവങ്ങളെത്തുടര്‍ന്നാണ് രണ്ടു കേസുകളെടുത്തതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സ്‌റ്റേ അനുവദിക്കുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കുന്ന സാഹചര്യത്തില്‍ ഇന്നു ഹര്‍ജി പരിഗണിക്കുന്നതുവരെ അന്വേഷണം വൈകിപ്പിച്ചു കൂടേയെന്ന് കോടതി ആരാഞ്ഞു. തുടര്‍ന്നാണ് നടപടിയെടുക്കില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഉറപ്പു നല്‍കിയത്.
അതേസമയം ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഇന്നും കസ്റ്റംസിന് മുന്നില്‍ ഹാജരാകില്ല. സ്പീക്കര്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് മറ്റൊരു ദിവസം ഹാജരാകാന്‍ കസ്റ്റംസ് നിര്‍ദേശം നല്‍കി. തീയതി വ്യക്തമാക്കി നോട്ടീസ് നല്‍കും.
കേസില്‍ നേരത്തേ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും ഹാജരായിരുന്നില്ല. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട തിരക്കിലായതിനാല്‍ വരാന്‍ സാധിക്കില്ലെന്നും തിരഞ്ഞെടുപ്പിന് ശേഷം ഏതെങ്കിലുമൊരു ദിവസം ഹാജരാകാമെന്നുമായിരുന്നു സ്പീക്കര്‍ നേരത്തേ അറിയിച്ചത്. ഇത് പരിഗണിച്ചാണ് ഇന്ന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും പ്രേരണയിലാണ് ഡോളര്‍ കടത്തിയതെന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴി കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയായിരുന്നു സ്പീക്കര്‍ക്ക് ആദ്യ നോട്ടീസ്. സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴി നേരത്തെ അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു.
ലൈഫ് മിഷന്‍ പദ്ധതിയുടെ കമ്മീഷനായി കിട്ടിയ 1.90 കോടി രൂപ ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. യു.എ.ഇ കോണ്‍സല്‍ ജനറല്‍ വഴിയാണ് ഡോളര്‍ കടത്തിയത്. ഈ പണം ഗള്‍ഫിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചെന്നാണ് സ്വപ്നയുടെ മൊഴി.
ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമകളില്‍ നിന്ന് കസ്റ്റംസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സുഹൃത്ത് നാസറിന്റെ പേരിലുള്ള സിം ഉപയോഗിച്ചാണ് സ്പീക്കര്‍ പ്രതികളെ ബന്ധപ്പെട്ടിരുന്നതെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. ഇങ്ങനെ പോയാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നാലും കേസ് കത്തുമെന്ന് ഉറപ്പാണ്.
"
https://www.facebook.com/Malayalivartha