പെരിങ്ങത്തൂര്‍ സന്ദര്‍ശിച്ച് നേതാക്കള്‍; ലീഗ് നടത്തിയത് ആസൂത്രിത കൊലപാതകം, സമാധാന ശ്രമങ്ങളോട് സി പി എം സഹകരിക്കും: എം വി ജയരാജന്‍

മന്‍സൂറിന്റെ കൊലപാതകശേഷം ആക്രമണത്തില്‍ തകര്‍ന്ന പാര്‍ട്ടി ഓഫീസുകള്‍ ഇന്നലെ സന്ദർശിച്ച് സി പി എം നേതാക്കൾ. സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍, പി ഹരീന്ദ്രന്‍, കെ പി മോഹനന്‍ ഉള്‍പ്പടെയുളള നേതാക്കളാണ് ലീഗുകാര്‍ ആക്രമിച്ച ഓഫീസുകളും വീടുകളും സന്ദർശിക്കാനായി എത്തിയത്.
ആസൂത്രിത കലാപത്തിനാണ് അക്രമികൾ ശ്രമിച്ചിരിക്കുന്നത്. അപലപനീയമായ സംഭവമാണ് ഇന്നലെ നടന്നത്. ലീഗിലെ ക്രിമിനലുകള്‍ സംഘടിപ്പിച്ച അക്രമത്തില്‍ സി പി എമ്മിന്റെ എട്ട് ഓഫീസുകള്‍, കടകള്‍, വീടുകള്‍ എന്നിവ തകര്‍ത്തു. ലീഗിന്റെ നേതൃത്വം കുറ്റകരമായ മൗനത്തിലാണെന്നും പ്രവര്‍ത്തകരെ അഴിഞ്ഞാടാന്‍ അനുവദിക്കുകയാണെന്നും ജയരാജന്‍ വ്യക്തമാക്കി.
സാധാരണ ജീവിതത്തെ മാറ്റിമറിക്കുന്ന അക്രമമാണ് ഇന്നലെ നടന്നതെന്ന് എം.വി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. സമാധാന ശ്രമങ്ങളോട് സി പി എം സഹകരിക്കും.
കൊലപാതകറ്ജ്ജിലും തുടർന്നുണ്ടായ ആക്രമണത്തിലും കർശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, മന്‍സൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ ഷിനോസിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയിരിക്കും.
സി പി എം ഓഫീസുകള്‍ തകര്‍ത്ത സംഭവത്തില്‍ ഇരുപത്തിയൊന്ന് ലീഗ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുപത് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.
ഇന്നലെ രാത്രി മന്‍സൂറിന്റെ മൃതദേഹം വഹിച്ച് കൊണ്ടുളള വിലാപ യാത്രയ്ക്കിടെയാണ് മേഖലയിലെ സി പി എം ഓഫീസുകള്‍ക്ക് നേരെ വ്യാപക ആക്രമണം നടക്കുകയും ചെയ്തു.
പെരിങ്ങത്തൂര്‍, പെരിങ്ങളം ലോക്കല്‍ കമ്മിറ്റി ഓഫീസുകളും പി കൃഷ്‌ണപിളള സ്‌മാരക മന്ദിരവും ലീഗ് പ്രവര്‍ത്തകര്‍ തീവച്ച് നശിപ്പിക്കുകയായിരുന്നു. മന്‍സൂറിന്റെ വീട്ടിലേക്ക് പോകും വഴിയുളള കീഴ്‌മാടം, കൊച്ചിയങ്ങാടി, കടവത്തൂര്‍ ബ്രാഞ്ച് കമ്മിറ്റി ഓഫീസുകളും തീവച്ചു നശിപ്പിച്ചു.
https://www.facebook.com/Malayalivartha