മലയിൻകീഴിൽ ബിജെപി-സി പി എം സംഘർഷം; വയോധികയ്ക്കും ഗർഭിണിക്കും മർദ്ദനം

മലയിൻകീഴ് വിളവൂര്‍ക്കല്‍ പെരുകാവ് കോണാകോട് സി പി എം- ബി ജെ പി പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷം. ബി ജെ പി പ്രവര്‍ത്തകന്റെ ഗര്‍ഭിണിയായ ഭാര്യ ഉള്‍പ്പടെ ആറുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം നടക്കുന്നത്.
ബി ജെ പി - ആര് എസ് എസ് പ്രവര്‍ത്തകര്‍ കളിസ്ഥലമായി ഉപയോഗിക്കുന്ന ഗ്രൗണ്ടിലേക്ക് വോട്ടെടുപ്പിന് തലേദിവസം ചില ഡി വൈ എഫ് ഐ, സി പി എം പ്രവര്‍ത്തകര്‍ ബൈക്കിലെത്തിയതിനെ തുടര്‍ന്ന് വാക്കേറ്റമുണ്ടായെങ്കിലും നേതാക്കള്‍ ഇടപെട്ട് ഇരുവിഭാഗത്തെയും പിന്തിരിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയായിരുന്നു.
ഇന്നലെ രാത്രി പത്തുമണിയോടെ സ്ഥലത്തെ ബി ജെ പി പ്രവര്‍ത്തകനായ അജിത്തിന്റെ വീട്ടില്‍ ഒരു സംഘം അതിക്രമിച്ചെത്തി വാതില്‍ ചവിട്ടിത്തുറന്ന് അജിത്തിനെ മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിച്ച ഗര്‍ഭിണിയായ ഭാര്യ ശ്രീകലയെയും മാതാവ് ശ്രീവിദ്യയെയും മർദ്ദിക്കുകയുണ്ടായി.
ഇത് കണ്ട് ഓടിയെത്തിയ പിതാവ് രാജനും ബന്ധുവായ സൈനികന് ശരത്തിനും മര്‍ദ്ദനമേറ്റു. ഇവരെ മലയിന്‍കീഴ് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശ്രീകലയെയും മാതാവ് ശ്രീവിദ്യയെയും വിശദ പരിശോധനയ്ക്കായി തൈയ്ക്കാട് ആശുപത്രിയിലേക്ക്മാറ്റിയിരിക്കുകയാണ്.
സംഭവമറിഞ്ഞ് പ്രദേശവാസികള്‍ ഓടി കൂടിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.ഇതിന് പിന്നാലെയാണ് ബി ജെ പി, ആര് എസ് എസ് പ്രവര്‍ത്തകരെന്ന് പറയപ്പെടുന്ന ഒരു വിഭാഗം സംഘടിച്ചെത്തി സി പി എം പെരുകാവ് ബ്രാഞ്ച് സെക്രട്ടറി സുധീറിന്റെ വീട് ആക്രമിക്കുന്നത്.
സുധീറിന്റെ വീടിന്റെ വാതിലും ജനാലകളും തല്ലി തകര്‍ത്ത സംഘം മാതാവ് വിശാലാക്ഷിയെമര്ദ്ദിച്ചു. സാരമായി പരിക്കേറ്റ വിശാലാക്ഷിയെ മലയിന്‍കീഴ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha