സ്വപ്നയുമായി സ്പീക്കർക്ക് പരിചയവും അടുപ്പവും... നിർണ്ണായക വിവരങ്ങൾ പുറത്ത്....

തെരഞ്ഞെടുപ്പിന് പിന്നാലെ നിരത്തി പൊളിച്ചടുക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് കസ്റ്റംസ്. ഡോളർ കടത്തു കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻറെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തി. സ്വർണ്ണകള്ളകടത്ത് കേസിൽ പണമടങ്ങിയ ബാഗ് കൈമാറിയിട്ടില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ കസ്റ്റംസിനെ അറിയിച്ചു എന്നാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന വിവരം.
സ്വപ്ന സുരേഷിനെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയില്‍ സ്പീക്കർക്ക് അറിയാമെന്നും പരിചയവും സൗഹൃദവും ഉണ്ടെന്നുമാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ള വാർത്ത. എന്നാൽ അവരുമായി സാമ്പത്തിക ഇടപാട് നടത്തിയിട്ടില്ലെന്നും പറഞ്ഞിട്ടുണ്ട്. സഭയുടെ മുദ്രയുള്ള ബാഗ് പലര്‍ക്കും സമ്മാനമായി നല്‍കിയിട്ടുണ്ടെന്നും സ്പീക്കർ കസ്റ്റംസിനെ അറിയിച്ചിട്ടുണ്ട്. ഡോളര്‍ കടത്തു കേസിലാണ് സ്പീക്കറെ കസ്റ്റംസ് സ്പീക്കറെ ചോദ്യം ചെയ്തത്.
തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍ നടപടി ക്രമം നടന്നത്. സ്പീക്കര്‍ക്ക് പറയാനുള്ളത് അവരെ അറിയിച്ചതായി സ്പീക്കറുടെ ഓഫിസ് വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു തവണ ചോദ്യം ചെയ്യലിന് സ്പീക്കർക്ക് നോട്ടിസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല. അസുഖമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്.
കസ്റ്റംസ് സൂപ്രണ്ട് സലിലിന്റെ നേതൃത്വത്തിൽ ഇന്നലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. സ്പീക്കറുടെ ഓഫിസ് ഇക്കാര്യം സ്ഥീരീകരിച്ചിട്ടുണ്ട്. പറയാനുള്ള കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചതായി ഓഫിസ് വ്യക്തമാക്കി. ഇന്നലെ സ്പീക്കറെ വിളിച്ച് അനുവാദം ചോദിച്ച ശേഷമാണ് ഉദ്യോഗസ്ഥരെത്തിയത്. എഴുതി തയ്യാറാക്കിയ ചോദ്യങ്ങൾ ചോദിച്ച ശേഷം ഉദ്യോഗസ്ഥർ മടങ്ങി. ഒരു മണിക്കൂറോളം ഉദ്യോഗസ്ഥർ
സ്പീക്കറുടെ വസതിയിലുണ്ടായിരുന്നു.
വ്യാഴാഴ്ച കൊച്ചി ഓഫിസിലെത്താൻ കസ്റ്റംസ് നോട്ടിസ് നൽകിയിരുന്നെങ്കിലും അസുഖം കാരണം യാത്ര ചെയ്യാൻ കഴിയില്ലെന്നു സ്പീക്കർ അറിയിച്ചിരുന്നു. വിശ്രമത്തിലായതിനാലാണ് നേരിട്ടു കണ്ട് മൊഴിയെടുക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചത്.
തുടർച്ചയായി മൂന്നു തവണ ഹാജരാകാത്തതിനാൽ കോടതിയെ സമീപിക്കേണ്ടി വരുമെന്നും കസ്റ്റംസ് അറിയിച്ചിരുന്നു. പൊന്നാനിയിലെ സ്ഥാനാർഥിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്ന് സ്പീക്കർക്ക് കോവിഡ് ടെസ്റ്റും നടത്തും. കടുത്ത പനിയുമായാണ് സ്പീക്കർ തിരുവനന്തപുരത്തെത്തിയത്.
സ്വർണക്കടത്തു കേസ് പ്രതി സ്വപ്നയുടെയും സന്ദീപിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ മൊഴിയെടുത്തത്. യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഡോളർ കടത്തിയെന്നും ഗൾഫിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിക്ഷേപിച്ചെന്നുമാണ് ഇരുവരുടേയും മൊഴി. ഡോളര്‍ അടങ്ങിയ ബാഗ് പി. ശ്രീരാമകൃഷ്ണന്‍ കൈമാറിയതായി സ്വപ്‌ന സുരേഷും സരിത്തും മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അത്തരത്തില്‍ പണമടങ്ങിയ ബാഗ് നല്‍കിയിട്ടില്ലെന്ന് ശ്രീരാമകൃഷ്ണന്‍ കസ്റ്റംസിനെ അറിയിച്ചു.
യുഎഇ കോൺസുലേറ്റ് ഫിനാൻസ് വിഭാഗം മുൻ തലവൻ ഖാലിദ് അലി ഷൗക്രി 2019 ഓഗസ്റ്റിൽ മസ്കത്ത് വഴി കയ്റോയിലേക്ക് 1.90 ലക്ഷം യുഎസ് ഡോളർ കടത്തിയെന്ന കേസിലാണു സ്പീക്കറോട് ഹാജരാകാൻ കസ്റ്റംസ് ആവശ്യപ്പെട്ടത്.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പാർപ്പിട പദ്ധതി കരാറിനായി യൂണിടാക് ബിൽഡേഴ്സ് നൽകിയ 3.8 കോടി രൂപയുടെ കോഴപ്പണത്തിലെ ഒരു ഭാഗം യുഎസ് ഡോളറാക്കി വിദേശത്തേക്കു കടത്തിയെന്നാണു നിലനിൽക്കുന്ന കേസ്.
https://www.facebook.com/Malayalivartha
























