കേരളത്തില്‍ ഭരണത്തുടര്‍ച്ച നിശ്ചയിക്കുക ഫലം പ്രവചിക്കാനാകാത്ത ഈ 36 മണ്ഡലങ്ങൾ ...

കേരളത്തില്‍ ഭരണത്തുടര്‍ച്ച നിശ്ചയിക്കുക ഫലം പ്രവചിക്കാനാകാത്ത ഈ 36 മണ്ഡലങ്ങളാണ്. ഇക്കാരണം കൊണ്ട് തന്നെ നെഞ്ചിടിച്ച് മുന്നണികള്‍ എണ്ണിയെണ്ണി കഴിയുകയാണ്.
നേമം കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നെടുമങ്ങാട്, ചിറയിന്‍കീഴ് വര്‍ക്കല നെയ്യാറ്റിന്‍കര കൊല്ലം കുണ്ടറ കുന്നത്തൂര്‍ കോന്നി റാന്നി ആറന്മുള അടൂര്‍ ചേര്‍ത്തല അമ്പലപ്പുഴ കായംകുളം പാലാ പൂഞ്ഞാര്‍ ഏറ്റുമാനൂര്‍ ഇടുക്കി കോതമംഗലം കളമശ്ശേരി
തൃശൂര്‍ തൃത്താല തവനൂര്‍ പൊന്നാനി നിലമ്പൂര്‍ കോഴിക്കോട് നോര്‍ത്ത് കൊടുവള്ളി, നാദാപുരം കുറ്റ്യാടി അഴിക്കോട് ഇരിക്കൂര്‍ ഉദുമ മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് കേരളത്തില്‍ ജീവന്‍മരണ പോരാട്ടം നടക്കുന്നത്.
അഞ്ചു വര്‍ഷത്തിനിടയില്‍ നടന്ന നാല് തിരഞ്ഞെടുപ്പുകളില്‍ വട്ടിയൂര്‍ക്കാവിലെ വോട്ടര്‍മാരുടെ മനസ്സ് പല തവണ മാറിമറിഞ്ഞു. മാറിമറിയുന്ന രാഷ്ട്രീയച്ചായയാണ് നെടുമങ്ങാടിന്റെ പ്രത്യേകത. മീനച്ചൂടിനെക്കാള്‍ കത്തുകയാണ് കൊല്ലം മണ്ഡലം.
കഴിഞ്ഞ മൂന്ന് തവണകളായി സി.പി.എമ്മിനൊപ്പം ഉറച്ച് നിന്ന മണ്ഡലമാണ് കുണ്ടറ. കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ നിയമസഭ മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തെ അതേ സ്ഥാനാര്‍ഥികളാണ് ഇടത് വലത് മുന്നണികള്‍കള്‍ക്ക്. ബന്ധുക്കളും ഒരേ നാട്ടുകാരുമായ കോവൂര്‍ കുഞ്ഞുമോനും ഉല്ലാസ് കോവൂരും തമ്മിലാണ് മത്സരം.
കഷ്ടിച്ച് ഒന്നര വര്‍ഷം മുന്‍പ് നടന്ന ഏറ്റുമുട്ടലിന്റെ തനിയാവര്‍ത്തനമാണ് കോന്നിയില്‍ ഇപ്പോള്‍ നടക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറെ തവണ ഇടത്തേക്ക് ചാഞ്ഞിട്ടുള്ള റാന്നി മണ്ഡലം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലത്തേക്ക് ചരിഞ്ഞ് ആര്‍ക്കും പൂര്‍ണ വിധേയമല്ലെന്ന് തെളിയിക്കുന്നു.
ഇടതുവോട്ടുകള്‍ക്കൊപ്പം ഓര്‍ത്തഡോക്‌സ് വോട്ടുകളും ഏകീകരിക്കപ്പെട്ടതാണ് കഴിഞ്ഞ തവണ വീണ ജോര്‍ജിന് തുണയായത്. എന്നാല്‍, ഓര്‍ത്തഡോക്‌സ് - യാക്കോബായ തര്‍ക്കങ്ങള്‍ ഇത്തവണ വീണ ജോര്‍ജിന് തിരിച്ചടിയാകുമോ എന്നത് കണ്ടറിയണം.
മന്ത്രി പി. തിലോത്തമനെ മാറ്റി നിര്‍ത്തി മത്സരത്തിനിറങ്ങുന്ന എല്‍.ഡി.എഫില്‍നിന്ന് ചേര്‍ത്തല പിടിച്ചെടുക്കാമെന്നാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. സമരവീരചരിത്രമുറങ്ങുന്ന വിപ്ലവമണ്ണാണ് അമ്പലപ്പുഴ. ഹാട്രിക് വിജയംനേടിയ മന്ത്രി ജി. സുധാകരനെ മാറ്റിനിര്‍ത്തി എച്ച്. സലാമിനെ രംഗത്തിറക്കുമ്പോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും സി.പി.എം. ചിന്തിക്കുന്നില്ല.
ജില്ലയിലെ ഗ്ലാമര്‍ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കായംകുളം. അഞ്ച് പതിറ്റാണ്ടോളമാണ് പാലാ കെ.എം. മാണിക്കൊപ്പം നിന്നത്. എന്നാല്‍ മാണി മരിച്ച ശേഷമുള്ള തിരഞ്ഞെടുപ്പില്‍ പാലാ കാപ്പനെ തുണച്ചു. പൂഞ്ഞാര്‍ എന്നാല്‍ പി.സി. ജോര്‍ജ്ജാണ്. കഴിഞ്ഞ തവണ ഒറ്റയ്ക്ക് നേടിയെടുത്ത പി.സിക്ക് ഇത്തവണ അഗ്‌നിപരീക്ഷയാണ്. സ്ഥാനാര്‍ഥിത്വം നിഷേധിച്ചതുമൂലം ലതിക സുഭാഷ് തലമുണ്ഡനം ചെയ്തത് എങ്ങനെ ഏറ്റുമാനൂരിനെ സ്വാധീനിച്ചു എന്നതാകും ഒരു പക്ഷേ ഏറ്റുമാനൂരിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തെ മാറ്റിയെഴുതുന്നത്.
തിരിഞ്ഞും മറിഞ്ഞും മുന്നണികളും സ്ഥാനാര്‍ഥികളും മലക്കംമറിഞ്ഞ കാഴ്ചയ്ക്കാണ് ഇടുക്കി സാക്ഷ്യംവഹിക്കുന്നത്. തിരഞ്ഞെടുപ്പിനുമുമ്പേ സാമൂഹികമാധ്യമങ്ങളില്‍ പോരാട്ടം മുറുകിയ മണ്ഡലമാണ് തൃത്താല. മലപ്പുറം ജില്ലയില്‍ ഏറ്റും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തവനൂര്‍. കണ്ണൂര്‍ ജില്ലയില്‍ ഒരു എ ക്ലാസ് പോരാട്ടം നടക്കുന്നുണ്ടെങ്കില്‍ അത് അഴീക്കോട് മണ്ഡലത്തിലാണ്.
കാസര്‍കോട് ജില്ലയില്‍ തന്നെ ഏറ്റവും കടുത്ത മത്സരം നടക്കുന്ന മറ്റൊരു മണ്ഡലം ഉദുമയാണ്. കാസര്‍കോട് ജില്ലയില്‍ ഈ തിരഞ്ഞെടുപ്പില്‍ താരപദവിയുള്ള മണ്ഡലം മഞ്ചേശ്വരമാണ്. സംസ്ഥാനത്ത് ത്രികോണ മത്സരം നടക്കുന്ന മറ്റൊരു പ്രധാന മണ്ഡലം. ഒരു ഉപതിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പിലും മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയെ വിജയിപ്പിച്ച മണ്ഡലം എന്ന നിലയില്‍ ഇത്തവണയും ഈ മണ്ഡലം സംരക്ഷിക്കാനാണ് ലീഗ് ശ്രമിക്കുന്നത്.
ഇത്തവണ സുരേന്ദ്രന്‍ വീണ്ടും മഞ്ചേശ്വരത്ത് എത്തുമ്പോള്‍ കഴിഞ്ഞ തവണ കഷ്ടിച്ച് കൈവിട്ട മണ്ഡലം തിരികെ പിടിച്ചെടുക്കുക എന്ന പ്രതിജ്ഞയോടെയാണ്.
https://www.facebook.com/Malayalivartha
























