സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു... കസ്റ്റംസെത്തി മൊത്തം അരിച്ചു പെറുക്കി, പിന്നാലെ സ്പീക്കർക്ക് കൊവിഡ് പോസിറ്റീവ്... കഥ മാറുന്നതിങ്ങനെ..!

നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കൊവിഡ് പോസിറ്റീവ് സ്ഥീരീകരിച്ചു. നിലവിൽ തിരുവനന്തപുരത്തെ വസതിയിലാണ് അദ്ദേഹം താമസിക്കുന്നത്. അടുത്ത ദിവസങ്ങളിൽ സ്പീക്കറുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകേണ്ടതാണെന്ന് സ്പീക്കറുടെ ഓഫീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്പീക്കർക്ക് ശാരീരിക ബുദ്ധിമുട്ടുകളും ചെറിയ രീതിയിൽ പനിയും അനുഭവപ്പെട്ടിരുന്നു. തുടർന്ന് മറ്റ് പരിപാടികൾ എല്ലാം തന്നെ മാറ്റി വച്ച് വിശ്രമത്തിലായിരുന്നു.
തനിക്ക് കോവിഡ് -19 സ്ഥിരീകരിച്ചുവെന്നും. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ ആണുള്ളത്. അടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകേണ്ടതാണ് എന്നാണ് ഫെയ്സ്ബുക്ക് പേജിലൂടെ അദ്ദേഹം അറിയിച്ചത്.
ഡോളർ കടത്തു കേസുമായി ബന്ധപ്പെട്ട് ഇന്നലെയാണ് തിരുവനന്തപുരത്തെ വസതിയിലെത്തി കസ്റ്റംസ് ഉദ്യോഗസ്ഥ സംഘം സ്പീക്കറെ ചോദ്യം ചെയ്ത്. കസ്റ്റംസ് സൂപ്രണ്ട് സലിലിൻ്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍ നടന്ന്.
വ്യാഴാഴ്ച കൊച്ചിയിൽ ഹാജരാകാൻ സമൻസ് നൽകിയിരുന്നുവെങ്കിലും സുഖമില്ലെന്ന് പറഞ്ഞ് സ്പീക്കർ ഹാജരായിരുന്നില്ല. തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് എത്തുകയായിരുന്നു. അഞ്ച് മണിക്കൂറിലേറെ ചോദ്യം ചെയ്യൽ നീണ്ടതായാണ് ലഭിക്കുന്ന വിവരം.
രണ്ട് തവണ നോട്ടീസ് നല്‍കിയെങ്കിലും ശ്രീരാമകൃഷ്ണൻ കസ്റ്റംസിന് മുന്നിൽ ഹാജരായിരുന്നില്ല. കഴിഞ്ഞ മാസം ഹാജരാകാനായി ആദ്യം സമൻസ് അയച്ചങ്കിലും തെരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടുകയായിരുന്നു. പോളിംഗിന് ശേഷം ഹാജരാകാമെന്നും രേഖാമൂലം കസ്റ്റംസിനെ അറിയിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് വീണ്ടും സമൻസ് നൽകിയത്. എന്നാൽ, സുഖമില്ലെന്നും പിന്നീട് ഹാജരാകാമെന്നും കാട്ടി സ്പീക്കർ അന്വേഷണ ഉദ്യോഗസ്ഥന് മറുപടി നൽകുകയായിരുന്നു. പ്രാഥമികമായ ചോദ്യം ചെയ്യൽ മാത്രമാണ് ഇന്നലെ നടന്നത്.
നാളെ വീണ്ടും വിശദമായി ചോദ്യം ചെയ്യും. കേസിൽ ഇനി മെല്ലെപ്പോക്ക് വേണ്ടെന്നാണ് കസ്റ്റംസ് തീരുമാനം. മൂന്ന് തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും ശ്രീരാമകൃഷ്ണൻ ഒഴിഞ്ഞുമാറിയതിനെ തുടർന്നാണ് കസ്റ്റംസ് സംഘം വീട്ടിലെത്തി ചോദ്യം ചെയ്തത്.
തിരുവനന്തപുരം കസ്റ്റംസ് യൂണിറ്റിലെ സൂപ്രണ്ട് സലിലിന്‍റെ നേതൃത്വത്തിൽ നാലംഗ സംഘമാണ് സ്പീക്കറെ കണ്ട് മൊഴി രേഖപ്പെടുത്തിയത്. സ്പീക്കർക്ക് പറയാനുള്ളതെല്ലാം അന്വേഷണ സംഘത്തെ അറിയിച്ചെന്നാണ് ശ്രീരാമകൃഷ്ണന്‍റെ ഓഫീസിൽ നിന്നും വ്യക്തമാക്കുന്നത്. കേസിൽ ഇനി മെല്ലെപ്പോക്ക് വേണ്ട എന്നാണ് കസ്റ്റംസ് നിലപാട്.
ഇന്നലെ നടന്നത് പ്രാഥമിക ചോദ്യം ചെയ്യൽ മാത്രമാണെന്നും വിശദമായത് നാളെ നടക്കുമെന്നും പറഞ്ഞാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ച സ്ഥിതിക്ക് ഇത് കേസിനെ ഏത് തരത്തിൽ ബാധിക്കും എന്ന ആശയകുഴപ്പത്തിലാണ് ഉദ്യോസ്ഥവൃത്തങ്ങൾ ഇപ്പോഴുള്ളത്.
എന്നാൽ, ഇന്നലത്തെ ചോദ്യം ചെയ്യലിനു പിന്നാലെ സ്പീക്കറുടെ ഫ്ലാറ്റില്‍ കസ്റ്റംസ് പരിശോധന ഇപ്പോൾ നടക്കുകയാണ്. തിരുവനന്തപുരം പേട്ടയിലെ ഫ്ലാറ്റിലാണ് കസ്റ്റംസ് സംഘം പരിശോധന നടത്തുന്നത്. സ്വർണ്ണക്കടത്ത് കേസ് സ്വപ്ന സുരേഷിന്‍റെ മൊഴിയില്‍ പരാമർശിക്കുന്ന ഫ്ലാറ്റാണിത്. ഈ ഫ്ലാറ്റിലേക്ക് സ്പീക്കർ ദുരുദ്ദ്യേശത്തോടെ ക്ഷണിച്ചെന്നായിരുന്നു സ്വപ്നയുടെ മൊഴി.
https://www.facebook.com/Malayalivartha