യുഡിഎഫിന്റെ ഒന്നൊന്നര നീക്കം... അന്വേഷണ സംഘത്തിന് ഉഗ്രൻ പണി... ഇനിയുള്ള അന്വേഷണ ചുമതല സംസ്ഥാന ക്രൈംബ്രാഞ്ചിന്....

യുഡിഎഫിന്റെ ശക്തമായ രാഷ്ട്രീയ സമ്മർദ്ദത്തിന് പിന്നാലെ പാനൂരിൽ ലീഗ് പ്രവർത്തകൻ മൻസൂർ കൊലക്കേസ് അന്വേഷണ സംഘത്തിൽ അഴിച്ച് പണി നടത്തി. ജില്ലാ ക്രൈം ബ്രാഞ്ചിൽ നിന്നും അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
ക്രൈം ബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിലാണ് പുതിയ സംഘം രൂപീകരിച്ചിട്ടുള്ളത്. ഐ.ജി. ഗോപേഷ് അഗർവാളിന്‍റെ മേൽ നോട്ടത്തില്‍ ഡി.വൈ.എസ്.പി വിക്രമന്‍ കേസ് അന്വേഷിക്കും. കൊലക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കെ. ഇസ്മായിൽ സിപിഎം ചായ്‍വുള്ള ആളാണെന്ന ആരോപിച്ച് യുഡിഎഫ് പ്രക്ഷോഭം നടത്തിയ സാഹചര്യത്തിലാണ് മാറ്റം ഉണ്ടായത്.
കേസിൽ ഇന്നലെയും ഇന്നുമായി മൂന്ന് പ്രതികൾ കൂടി പിടിയിലായിട്ടുണ്ട്. ഒരാൾ കൂടിയാണ് കസ്റ്റഡിയിലാത്. കേസിൽ നിർണ്ണായക പങ്ക് വഹിച്ചയാളാണ് പിടിയിലായിട്ടുള്ളത്. പാനൂരിൽ നിന്നാണ് അനീഷ് ഒതയോത്ത് എന്ന പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ആദ്യ പ്രതിപ്പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടില്ലാത്ത ഇയാൾ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്ന് പൊലീസ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. നേരത്തെ പിടിയിലായ ഷിനോസാണ് കേസിലെ ഒന്നാം പ്രതി. രാവിലെ പിടിയിലായ നാലാം പ്രതി ശ്രീരാഗും ഏഴാം പ്രതി അശ്വന്തും സിപിഎം പ്രവർത്തകരാണ്. പ്രതിപ്പട്ടികയിലുള്ള മൂന്ന് പേർ സിപിഎമ്മിന്‍റെ പ്രാദേശിക നേതാക്കളുമാണ്.
എട്ടാം പ്രതി ശശി കൊച്ചിയങ്ങാടി ബ്രാഞ്ച് സെക്രട്ടറിയാണ്, പത്താം പ്രതി ജാബിർ സിപിഎം പെരിങ്ങളം ലോക്കൽ കമ്മറ്റി അംഗംമാണ്, അഞ്ചാം പ്രതി സുഹൈൽ ഡിവൈഎഫ്ഐ പാനൂർ മേഖല ട്രഷററും. ഇവരടക്കമുള്ള എല്ലാ പ്രതികളും നിലവിൽ ഒളിവിലാണ്.
ഇന്നലെ ആത്മഹത്യ ചെയ്ത കൊലക്കേസിലെ രണ്ടാം പ്രതി രതീഷ് കൂലോത്തിന്‍റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടം നടത്താനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്നലെ വൈകീട്ടാണ് രതീഷ് കൂലോത്തിനെ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം, മൻസൂർ വധക്കേസ് അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കെ. മുരളീധരൻ നേരത്തേ ആരോപിച്ചിരുന്നു. കേസന്വേഷണത്തിന് ഡിവൈഎസ്പി ഇസ്മായിലിനെ നിയോഗിച്ചത് സിപിഎമ്മിനെ രക്ഷിക്കാൻ വേണ്ടിയാണെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ ആളാണ് ഇയാളെന്നും ഡിവൈഎസ്പി പ്രവർത്തിക്കുന്നത് പി. മോഹനന്റെ പിഎയെ പോലെയാണെന്നും മുരളീധരൻ ആരോപിച്ചിരുന്നു.
സിപിഎം ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണ് മൻസൂറിന്റേതെന്നാണ് മുരളീധരൻ പറഞ്ഞത്. ഡിവൈഎസ്പി കെ. ഇസ്മായിലിനെ ചുമതലപ്പെടുത്തിയത് കേസിൽ സിപിഎമ്മിനെ രക്ഷിക്കാനാണ്. ഈ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയില്ലെങ്കിൽ അന്വേഷണവുമായി സഹകരിക്കില്ലെന്നും മുരളീധരൻ പറഞ്ഞു.
അന്വേഷണം കാര്യക്ഷമമല്ലെന്നും സിപിഎമ്മുകാരായ പ്രതികളെ രക്ഷപ്പെടുത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഐപിഎസ് ഉദ്യോഗസ്ഥന്റെ കീഴിൽ പ്രത്യേക സംഘത്തെ നിയമിച്ച് കേസ് അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മുഴുവന്‍ പ്രതികളെയും പിടികൂടാത്തതിനെതിരെ യുഡിഎഫ് പാനൂരിൽ നടത്തുന്ന പ്രതിഷേധ സംഗമത്തിൽ രമേശ് ചെന്നിത്തലയും, പി. കെ. കുഞ്ഞാലിക്കുട്ടിയും പങ്കെടുത്തു. കൊല്ലപ്പെട്ട മൻസൂറിന്‍റെ വീട് സന്ദർശിച്ച ശേഷമാണ് സംഗമത്തിൽ പങ്കെടുത്തത്.
https://www.facebook.com/Malayalivartha