Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ഒറ്റക്ക് കഴിയുമ്‌ബോള്‍ ദൈവം മാത്രമേ ഉള്ളൂ... ഈ രോഗം വരരുത്. വന്നാല്‍ വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ കഴിയാത്ത ബുദ്ധിമുട്ടാണ്, കോവിഡ് ബാധിച്ച അനുഭവം പങ്കുവെച്ച് ഗണേഷ് കുമാര്‍

17 APRIL 2021 10:17 PM IST
മലയാളി വാര്‍ത്ത

ഏറ്റവും അധികം കരുതല്‍ വേണം. ഏറ്റവും അധികം ശ്രദ്ധിക്കണം. ഈ രോഗം വരരുത്. വന്നാല്‍ വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ കഴിയാത്ത ബുദ്ധിമുട്ടാണെന്ന് നടന്‍ ഗണേഷ് കുമാര്‍. കോവിഡ് നമ്മളെ ശാരീരികമായും മാനസികമായും തകര്‍ക്കുന്ന മാരക രോഗമാണെന്ന് നടനും എംഎല്‍എയുമായ കെ.ബി ഗണേഷ് കുമാര്‍. കോവിഡ് ബാധിച്ച് താന്‍ 16 ദിവസത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നെന്നും ഗണേഷ് അറിയിച്ചു. മരണത്തെ മുഖാമുഖം കാണുന്ന ഒരു അനുഭവം ഉണ്ടാവും. ഒറ്റപ്പെട്ട മാനിസകാവസ്ഥയില്‍ രോഗത്തിന്റെ ഭാവം ഏത് രീതിയില്‍ വേണമെങ്കിലും മാറാമെന്നും താരം പറയുന്നു. നടന്‍ ടിനി ടോമിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് ഗണേഷ് കുമാറിന്റെ വീഡിയോ എത്തിയിരിക്കുന്നത്.

ഗണേഷ് കുാറിന്റെ വാക്കുകള്‍:

ഏകദേശം 16 ദിവസത്തില്‍ അധികമായി കൊവിഡ് ബാധിച്ച് ആശുപത്രിയിലായിരുന്നു ഞാന്‍. എന്റെ പ്രിയപ്പെട്ടവരോട് എനിക്കൊരു സന്ദേശം നല്‍കാനുള്ളത് ഈ രോഗം വന്നവര്‍ക്ക് ഇത് അനുഭവമാണ്. ചിലര്‍ക്കെല്ലാം വളരെ മൈല്‍ഡായി വന്ന് പോകുമെങ്കിലും ഇത് ന്യുമോണിയയിലേക്കും മറ്റു കിടക്കുന്ന അവസ്ഥയില്‍ വലിയ അപകടം, മരണത്തെ മുഖാ മുഖം കാണുന്ന ഒരു അനുഭവം ഉണ്ടാവും. മാത്രമല്ല മറ്റൊരു രോഗത്തെക്കാള്‍ വ്യത്യസ്തമായി ഈ രോഗത്തിന് ആശുപത്രിയില്‍ നമുക്ക് ഒരു മുറിയില്‍ കിടക്കാനെ പറ്റു.
ബന്ധുക്കള്‍ക്കോ മിത്രങ്ങള്‍ക്കോ നമ്മുടെ അരികില്‍ വരാന്‍ സാധിക്കില്ല. പിപിഇ കിറ്റ് ധരിച്ച ഡോക്ടര്‍മാരുടെയും, നഴ്‌സ്മാരുടെയും പരിചരണം മാത്രമെ ഉണ്ടാവുകയുള്ളു. ഡോക്ടര്‍മാരുടെ പോലും മുഖം തിരിച്ചറിയാന്‍ നമുക്ക് കഴിയില്ല. ഏതൊരു രോഗത്തിനും ഒരു സഹായി നമ്മോടൊപ്പം നില്‍ക്കും. പക്ഷെ ഇതിന് പരിചയമുള്ള ഒരു മുഖവും നമുക്ക് കാണാന്‍ സാധിക്കില്ല. ഒറ്റപ്പെട്ട മാനിസകാവസ്ഥയില്‍ ഈ രോഗത്തിന്റെ ഭാവം എങ്ങിനെ വേണമെങ്കിലും മാറാം.
ഇന്ന് കാണുന്ന രീതിയായിരിക്കില്ല നാളെ. ഏതെങ്കിലും അപകട ഘട്ടത്തിലെത്തുമ്‌ബോഴെ ഡോക്ടര്‍മാര്‍ക്ക് മരുന്ന് തരാന്‍ സാധിക്കു. എന്നാല്‍ അത് ഫലിക്കുമോ എന്നതില്‍ ഉറപ്പുമില്ല. അവിടെ ഒറ്റക്ക് കഴിയുമ്‌ബോള് നിങ്ങളുടെ പ്രാര്‍ത്ഥനയും ദൈവവും മാത്രമെ ഉള്ളു. കൊവിഡ് 19 ആദ്യം വന്നപ്പോള്‍ രാജ്യത്ത് ലോക്ഡൗണ്‍ വന്ന സമയത്ത് എല്ലായിടത്തും ഓടിയെത്താനും, സഹായിക്കാനും സാധിച്ചിരുന്നു. ഞാന്‍ സുരക്ഷിതനായിരുന്നു. വളരെ അധികം ശ്രദ്ധയോടൊണ് ഞാന്‍ നീങ്ങിയത്.
പക്ഷെ എനിക്ക് ഈ രോഗം പിടിപെട്ടപ്പോള്‍ വലിയ ബുദ്ധിമുട്ടാണ് ഉണ്ടായത്. ഞാനിത് പറയുന്നത് നിങ്ങള്‍ ഇനി ശ്രദ്ധിക്കാന്‍ വേണ്ടിയാണ്. ഇതിനെ നിസാരമായി കാണരുത്. ഇത് നമ്മളെ ആകെ തളര്‍ത്തും. ശാരീരികമായും മാനസികമായും നമ്മളെ തകര്‍ക്കുന്ന ഒരു മാരക രോഗമാണിത്. വന്ന് കഴിഞ്ഞ് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതിനെക്കാള്‍ നല്ലത് വരാതിരിക്കാന്‍ കരുതല്‍ എന്നതാണ്. എന്റെ നേരിട്ടുള്ള അനുഭവം കൊണ്ട് പറയുകയാണ്.
ഏറ്റവും അധികം കരുതല്‍ വേണം. ഏറ്റവും അധികം ശ്രദ്ധിക്കണം. ഈ രോഗം വരരുത്. വന്നാല്‍ വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ കഴിയാത്ത ബുദ്ധിമുട്ടാണ്. അത് ചിലര്‍ക്ക് ഉണ്ടാവുന്നുണ്ട്. ചിലര്‍ക്ക് വലിയ കുഴപ്പവുമില്ല. അതില്‍ വലിയ സന്തോഷം. പക്ഷെ ഇതിന്റെ സ്വഭാവം മാറിയാല്‍ അത് നമുക്ക് താങ്ങാന്‍ കഴിയുന്ന ഒരനുഭവമല്ല. പ്രാര്‍ത്ഥനകള്‍ മാത്രമാണ് ഇതിന്റെ മരുന്നായി മാറിയത്. അതുകൊണ്ട് എല്ലാവരും സൂക്ഷിക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (42 minutes ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (46 minutes ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (51 minutes ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (1 hour ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (1 hour ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (1 hour ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (1 hour ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (1 hour ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (2 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (2 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (3 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

വിജയ്‌യ്ക്കു പകരം തിരുച്ചിറപ്പള്ളിയില്‍ മത്സരിക്കാനില്ലെന്ന് ലോറന്‍സ്  (3 hours ago)

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (3 hours ago)

Malayali Vartha Recommends