കാര്യങ്ങള്‍ കലങ്ങിമറിയുന്നു... കോടതിയില്‍ നിന്നേറ്റ തിരിച്ചടിയ്ക്ക് അതേ നാണയത്തില്‍ ഉത്തരം നല്‍കാന്‍ ക്രൈം ബ്രാഞ്ച്; സ്വപ്‌നയുടെ മകളെക്കൊണ്ട് ഇ.ഡിക്കെതിരേ കോടതിയില്‍ പരാതി കൊടുക്കാനുള്ള നീക്കവുമായി ക്രൈം ബ്രാഞ്ച്; മകളുടെ പരാതി കോടതിയിലെത്തിയാല്‍ കേസില്‍ തന്നെ നിര്‍ണായകമാകും

സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത്, ഈന്തപ്പഴം തുടങ്ങിയവ അന്വേഷിച്ച് പോയ ദേശീയ അന്വേഷണ ഏജന്‍സികള്‍ ഇപ്പോഴും ഇരുട്ടില്‍ തപ്പവേ നീര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്.
ക്രൈംബ്രാഞ്ച് എടുത്ത കേസിന് കോടതിയില്‍ നിന്നേറ്റ തിരിച്ചടിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്.
സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ മകളെക്കൊണ്ട് ഇഡിക്കെതിരേ പരാതി കൊടുപ്പിക്കാനുള്ള നീക്കത്തിലാണ് ക്രൈം ബ്രാഞ്ച് എന്നാണ് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. മകളുടെ പരാതി കോടതിയിലെത്തിച്ച് ഇ.ഡിയുടെ നീക്കത്തെ പ്രതിരോധിക്കാനാണ് ശ്രമം.
സ്വപ്‌നയുടെ മകളില്‍നിന്നു പരാതി വാങ്ങിക്കാന്‍ നീക്കം ശക്തമാക്കിയ ക്രൈംബ്രാഞ്ച് പല തവണ സ്വപ്‌നയുടെ കുടുംബവുമായി ബന്ധപ്പെട്ടു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുഖ്യമന്ത്രിക്കെതിരേ മൊഴി പറയിപ്പിക്കാന്‍ ഇ.ഡി. ശ്രമിച്ചുവെന്ന് സ്വപ്‌ന നേരത്തെ മൊഴിനല്‍കിയിരുന്നു. ഇക്കാര്യങ്ങള്‍ ബന്ധുക്കള്‍ക്കൊപ്പം കഴിയുന്ന മകളെ ഫോണില്‍ വിളിച്ചറിയിക്കുകയും ചെയ്തു. ഇത് പരാതിയാക്കാനാണ് ഉദ്ദേശിക്കുന്നത്. മൂന്നാമതൊരു കേസുകൂടി ഇ.ഡിക്കെതിരേ രജിസ്റ്റര്‍ ചെയ്യാനാണ് െ്രെകംബ്രാഞ്ച് ഇതിലൂടെ ശ്രമിക്കുന്നത്.
മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കാന്‍ സ്വപ്‌നയെ ഇ.ഡി. ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്നു പോലീസുകാരികള്‍ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. രണ്ടാമത്തെ കേസ് കൂട്ടുപ്രതിയായ സന്ദീപ് നായര്‍ കോടതിക്കയച്ച കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. മൂന്നാമത്തെ കേസും കൂടിയായാല്‍ കോടതിയില്‍ നിന്നും കേസന്വേഷണവുമായി മുന്നോട്ട് പോകാന്‍ കഴിയുമെന്നും ക്രൈംബ്രാഞ്ച് വിശ്വസിക്കുന്നു.
അതേസമയം സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് രംഗത്ത് തന്നെയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണ ഉദ്യോഗസ്ഥന്‍ സമ്മര്‍ദം ചെലുത്തിയെന്ന തരത്തില്‍ ശബ്ദസന്ദേശം പ്രചരിച്ച സംഭവത്തിലാണ് സ്വപനയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് അനുമതി തേടിയിരിക്കുന്നത്.
ഇതിനായി ക്രൈംബ്രാഞ്ച് എറണാകുളം സെഷന്‍സ് കോടതിയെയാണ് സമീപിച്ചത്. എന്നാല്‍ തങ്ങള്‍ക്ക് എതിരായ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി എന്‍ഫോഴ്‌സ്‌മെന്റ് നേരത്തെ തന്നെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ ഇഡിക്ക് അനുകൂലമായി കേസ് വിധിക്കുകയും ചെയ്തു.
ഇതിനിടയില്‍ സ്വര്‍ണക്കടത്ത് കേസിലെ വിചാരണയെച്ചൊല്ലി കേന്ദ്ര ഏജന്‍സികള്‍ തമ്മില്‍ തര്‍ക്കമുണ്ടെന്നും വിവരമുണ്ട്. എന്‍ഐഎ കേസിലെ വിചാരണ എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റണമെന്ന ഇഡിയുടെ ആവശ്യത്തെ എതിര്‍ത്ത് കൊണ്ട് എന്‍ഐഎ രംഗത്തെത്തിയിരുന്നു.
പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്‍ഡറിംഗ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന കോടതിലേക്ക് കേസ് മാറ്റണമെന്ന് ഇഡി ആവശ്യപ്പെട്ടപ്പോള്‍ രാജ്യദ്രോഹ കുറ്റം അടക്കം നിലനില്‍ക്കുന്നതിനാല്‍ പ്രത്യേക എന്‍ഐഎ കോടതിയില്‍തന്നെ കേസ് തുടരണമെന്ന് എന്‍ഐഎയും ആവശ്യപ്പെട്ടു. മാത്രമല്ല കേസ് മണി ലോണ്‍ഡറിംഗ് ആക്ട് പ്രകാരം വരുന്നില്ലെന്നും എന്‍ഐഎ വ്യക്തമാക്കിയിട്ടുണ്ട്.
എന്തായാലും തെരഞ്ഞെടുപ്പ് കഴിയുംവരെയായിരിക്കും കേന്ദ്ര അന്വേഷണ ഏജന്‍സികളും സംസ്ഥാന അന്വേഷണ ഏജന്‍സികളും തമ്മിലുള്ള ഏറ്റുമുട്ടലെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും അതിന് അറുതിയില്ല. ഇഡിയ്‌ക്കെതിരായ ശക്തമായ നീക്കവുമായി ക്രൈംബ്രാഞ്ച് ഇപ്പോഴും മുന്നില്‍ തന്നെയുണ്ട്.
"
https://www.facebook.com/Malayalivartha