ഇങ്ങനെയാവണം സര്‍... കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ രക്ഷിതാക്കളുടേയും വിദ്യാര്‍ത്ഥികളുടേയും മനസില്‍ തീ കോരിയിട്ട് പരീക്ഷ മാറ്റില്ലെന്ന നിലപാടില്‍ അധികൃതര്‍; വിദ്യാര്‍ത്ഥികളുടെ സങ്കടം കേട്ട് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആ അധികാരം പ്രയോഗിച്ചു

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് രക്ഷകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും ഒരുപോലെ ആവശ്യപ്പെട്ടതാണ്. എന്നാല്‍ അധികൃതര്‍ അതിന് മുതിരാതെ വന്നപ്പോള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തക്ക സമയത്ത് ഇടപെട്ട് കയ്യടി നേടിയിരിക്കുകയാണ്.
ഗവര്‍ണറിന്റെ ഇടപെടലിനെ തുടര്‍ന്ന് അവസാനം സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവച്ചു. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടപെട്ടതോടെയാണ് പരീക്ഷകള്‍ മാറ്റിയത്.
കേരള, എം.ജി, കാലിക്കറ്റ്, മലയാളം, ആരോഗ്യ, സംസ്‌കൃത, സാങ്കേതിക സര്‍വകലാശാലകളാണ് ഇന്നു മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചതായി അറിയിച്ചത്. നേരിട്ട് എഴുതുന്ന പരീക്ഷകള്‍ (ഓഫ് ലൈന്‍) പരീക്ഷകള്‍ മാറ്റാനാണ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്.
കേരള സര്‍വകലാശാല മാറ്റിവച്ച പരീക്ഷകള്‍ മേയ് 10 മുതല്‍ പുനഃക്രമീകരിക്കും. മറ്റു സര്‍വകലാശാലകള്‍ തീയതി പിന്നീട് അറിയിക്കും.സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. ഉള്‍പ്പെടെ ദേശീയതലത്തില്‍ പരീക്ഷകളെല്ലാം മാറ്റിവച്ചു. ദേശീയതലത്തിലെ മത്സരപ്പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. സംസ്ഥാനത്താകട്ടെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ നടക്കുകയാണ്. ഈ പരീക്ഷകളും മാറ്റണമെന്ന ആവശ്യം ശക്തമാണ്. അതേസമയം രണ്ട് പരീക്ഷ മാത്രമുള്ളതിനാല്‍ അതിന് തടസം വേണ്ടെന്നാണ് പൊതു നിലപാട്.
കോവിഡ് വ്യാപനം ശക്തമായതിന്റെ പശ്ചാത്തലത്തില്‍ കേരള സര്‍വകലാശാല ഇന്ന് മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. മാറ്റിവച്ച പരീക്ഷകള്‍ മേയ് 10മുതല്‍ പുനക്രമീകരിക്കും.
കോവിഡ് വ്യാപനം ശക്തമായതിന്റെ പശ്ചാത്തലത്തില്‍ കാലിക്കറ്റ് സര്‍വകലാശാല ഇന്നു മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. മഹാത്മാഗാന്ധി സര്‍വ്വകലാശാല ഇന്നു മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും ഇനിയൊരറിയിപ്പുണ്ടാവുന്നതു വരെ മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.
കോവിഡ് വ്യാപനം ശക്തമായതിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ സര്‍വകലാശാല ഇന്ന് മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റി വെച്ചിരിക്കുന്നു. ഓണ്‍ലൈന്‍ പരീക്ഷകള്‍ക്കു മാറ്റമില്ല.
സംസ്‌കൃത സര്‍വകലാശാല ഇന്നു മുതല്‍ നടത്താന്‍ തീരുമാച്ചിരുന്ന എല്ലാ പരീക്ഷകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവച്ചതായി സര്‍വലകശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. കെ സ് രവികുമാര്‍ അറിയിച്ചു. മലയാള സര്‍വ്വകലാശാല തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചതായി അറിയിച്ചു. പുതുക്കിയ തീയ്യതികള്‍ പിന്നീട് അറിയിക്കും.
ആരോഗ്യ സര്‍വകലാശാല എല്ലാ പരീക്ഷകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവച്ചതായും അറിയിച്ചു. ആരോഗ്യ സര്‍വകലാശാല എല്ലാ പരീക്ഷകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവച്ചു. കെ ടി യു സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ മാറ്റി
വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പരീക്ഷ മാറ്റിവയ്ക്കാന്‍ പരാതികള്‍ ഉന്നയിച്ചിരുന്നു. പല സെന്ററുകളും കണ്ടെയ്ന്‍മെന്റ് സോണുകളാണ്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ശശി തരൂര്‍ എംപിയും ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു.
കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്തുന്നത് നിരുത്തരവാദപരമാണെന്നും കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലെയും പരീക്ഷകള്‍ മാറ്റിവെക്കണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തരൂര്‍ ട്വീറ്റിലൂടെ വ്യക്തമാക്കി. എല്ലാവരുടേയും ആവശ്യം പരിഗണിച്ച് ഗവര്‍ണര്‍ തന്റെ അധികാരം പ്രയോഗിച്ചതോടെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സര്‍വകലാശാലയും ഹാപ്പിയായി.
"
https://www.facebook.com/Malayalivartha